1 GBP = 102.00 INR                       

BREAKING NEWS

ഒരു വിധവയും അവരുടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും എന്നെ കാണാന്‍ ഇന്നെത്തി; അവരുടെ കണ്ണുനീരിന് മുന്‍പില്‍ ഞാനും പൊട്ടിക്കരഞ്ഞു; സകല വാതിലുകളും മുട്ടി പരാജയപ്പെട്ട ഇവരുടെ നിലവിളി കേള്‍ക്കാന്‍ പിണറായി വിജയന് സാധിക്കുമോ? സാധിച്ചാല്‍ ഇതുവരെ വിശേഷിപ്പിച്ച വാക്കുകള്‍ക്കൊക്കെ ഞാന്‍ മുഖ്യമന്ത്രിയോട് മാപ്പിരക്കാം...

Britishmalayali
kz´wteJI³

തുവരെ ഞാന്‍ ഈ കോളം ചെയ്യുന്നതിന് വേണ്ടി പ്രേക്ഷകരുടെ മുമ്പില്‍ എത്തുമ്പോള്‍ ഇത്രയധികം വികാരാധീനനായിട്ടില്ല. എന്നാല്‍, ഏത് നിമിഷവും പൊട്ടിക്കരയാന്‍ കഴിയുന്ന മാനസികാവസ്ഥയോട് കൂടിയാണ് ഞാന്‍ പ്രേക്ഷകരുടെ മുമ്പില്‍ ഇപ്പോള്‍ ഇരിക്കുന്നത്. കാരണം എന്നെ കാണാന്‍ ഇന്നൊരു കുടുംബം എത്തി. ഒരു ഉമ്മയും ഉമ്മയുടെ ഒരു മകനും ഉമ്മയുടെ മരിച്ചുപോയ ഒരു മകന്റെ വിധവയും ആ വിധവയുടെ രണ്ട് മക്കളും ഉമ്മയുടെ ഒരു മോളുടെ മകനും. ആ മരിച്ചുപോയ മനുഷ്യനെ കേരളീയ സമൂഹം അറിയുകയില്ല. എന്നാല്‍, മറുനാടന്റെ പ്രേക്ഷകര്‍ക്കറിയാം. അദ്ദേഹത്തിന്റെ പേര് സമീര്‍ എന്നാണ്. 41 വയസ്സ് മാത്രം പ്രായമുള്ള, ഒരു പാശ്ചാത്യ ആഡംബര കപ്പലിലെ ജീവനക്കാരനായിരുന്നു.

പക്ഷേ, അദ്ദേഹത്തെ നമ്മുടെ കരുണയില്ലാത്ത സാമൂഹിക വ്യവസ്ഥ കൊന്നുകളഞ്ഞു.തിരുവനന്തപുരത്തെ കല്ലറ സ്വദേശിയായ സമീര്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആശുപത്രിയായ കിംസിലെ ചികിത്സാപ്പിഴവ് കൊണ്ട് മരിച്ചതിന്റെ വാര്‍ത്ത ഞങ്ങള്‍ പുറംലോകത്തോട് പറഞ്ഞപ്പോള്‍ ഞങ്ങളെ കല്ലെറിയുന്നതിനായിരുന്നു ആള്‍ക്കൂട്ടം ഓടിക്കൂടിയത്. എല്ലാ സംവിധാനങ്ങളും ആശുപത്രി മുതലാളിക്കൊപ്പം നിന്നു. പൊലീസും രാഷ്ട്രീയക്കാരും പൊതുജനങ്ങളുടെ ജിഹ്വ എന്ന് നമ്മള്‍ കരുതുന്ന മാധ്യമങ്ങളും കിംസ് ആശുപത്രിക്ക് വേണ്ടി നിന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ അടക്കം കേരളത്തിലെ ഡോക്ടര്‍ സമൂഹം മുഴുവന്‍ ആ മരണത്തെ നിസ്സാരവത്ക്കരിച്ച്, അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ തകര്‍ന്നത് സിപിആറില്‍ സംഭവിക്കാവുന്ന സ്വാഭാവികമായ പിഴയാണെന്ന് വരുത്തി എനിക്കെതിരെ ശാപവാക്കുകള്‍ ഉച്ചരിച്ചു.

മരിച്ചുപോയ സമീറിന്റെ വാരിയെല്ലുകള്‍ തകര്‍ന്നൊടിഞ്ഞത് ഡോക്ടര്‍മാര്‍ പറയുന്നത് പോലെ ശാസ്ത്രീയമായി സിപിആറിന്റെ പിഴ കൊണ്ടാണ് എന്ന് കരുതുക. പക്ഷേ എങ്ങനെയാണ് സമീര്‍ കൊല്ലപ്പെട്ടത്. സമീറിന് ഒരു രോ?ഗവും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ ഒരു ഫുള്‍ബോഡി ചെക്കപ്പിനായി ചെന്നപ്പോള്‍ സമീറിന്റെ മൂത്രത്തില്‍ കല്ലുണ്ടെന്നും അത് സാധാരണമായ ഒരു ഓപ്പറേഷനിലൂടെ നീക്കം ചെയ്യാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഓപ്പറേഷന് തൊട്ടുമുമ്പ് മറ്റൊരു കീഹോള്‍ ഓപ്പറേഷന്‍ വഴി എളുപ്പത്തില്‍ മാറാം എന്ന് പറഞ്ഞാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിന്റെയൊക്കെ തെളിവുകള്‍ അവരുടെ കയ്യിലുണ്ട്. പക്ഷേ രണ്ടുവട്ടം ഓപ്പറേഷന്‍ നടത്തിയിട്ടും, ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ മുടക്കിയിട്ടും രോ?ഗം മാറിയില്ല. ഒടുവില്‍ മൂന്നാംവട്ടം ഓപ്പറേഷന്‍ നടത്തിയപ്പോള്‍ ആ മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെട്ടു.

സമീറിന്റെ ബന്ധുക്കള്‍ പറയുന്നത്, സമീര്‍ മരിച്ച്‌പോയപ്പോള്‍ ആ മരണം മറയ്ക്കുന്നതിന് വേണ്ടി സിപിആറിന്റെ ഭാ?ഗമായാണ് മരിച്ചത് എന്ന് വരുത്തുന്നതിന് വേണ്ടി ബോധപൂര്‍വം വാരിയെല്ലുകള്‍ തകര്‍ത്തതാണ് എന്നാണ്. അങ്ങനെയാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ അങ്ങനെയാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമുക്കില്ലേ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമല്ല, ആശുപത്രിയുടെ സകല ഇടപാടുകളും ദുരൂഹത നിറഞ്ഞതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category