1 GBP = 93.00 INR                       

BREAKING NEWS

ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷമോ യാത്ര ചെയ്യാന്‍ ഇപ്പോഴേ ബു ക്കിംഗ് നടത്താം; സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് മാറ്റം വരുത്താവുന്ന ബുക്കിംഗുമായി എയര്‍ലൈനുകള്‍

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാരണം വിനോദയാത്രകള്‍ മുടക്കേണ്ടിവന്ന നിരവധിപേരുണ്ട്. യാത്രകള്‍ ഒരു ദൗര്‍ബല്യമായവര്‍ കാത്തിരിക്കുകയാണ് ഈ കൊറോണയുടെ ശല്യം തീര്‍ന്ന് യാത്രകള്‍ തുടങ്ങുവാന്‍. അവരില്‍ മിക്കവരും ഈ വര്‍ഷം അവസാനമോ 2021 ആദ്യമോ യാത്രയ്ക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ ആരംഭിച്ചുകഴിഞ്ഞു, അപ്പോഴേക്കും കൊറോണയെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയില്‍. എന്നിരുന്നാലും അക്കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍, യാത്രാപരിപാടികളില്‍ മാറ്റങ്ങള്‍ വരുത്താവുന്ന രീതിയില്‍ ഉള്ള വിമാനടിക്കറ്റുകള്‍ക്കാണ് അവര്‍ ശ്രമിക്കുന്നത്.

ഇത്തരത്തില്‍ പല കമ്പനികളും ടിക്കറ്റുകള്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അതില്‍ കെണി ഒളിഞ്ഞിരിക്കുന്നുണ്ടാകാം. ചെറിയ അക്ഷരങ്ങളില്‍ എഴുതിച്ചേര്‍ക്കുന്ന വ്യവസ്ഥകള്‍ അതിനാല്‍ തന്നെ നിര്‍ബന്ധമായും വായിക്കേണ്ടതുണ്ട്. 2020-ലെ യാത്രകള്‍ക്ക് നിരവധി സാദ്ധ്യതകള്‍ ഉണ്ടെങ്കിലും 2021-ലെ സ്ഥിതി അതല്ല. മിക്ക വിമാന സര്‍വ്വീസ് കമ്പനികളും കാന്‍സലേഷന്‍, കാഷ്, വൗച്ചര്‍ എന്നിവ അനുവദിക്കുന്നില്ല. ഉദാഹരണത്തിന് 2021 ലേക്ക് ബുക്ക് ചെയ്ത ബ്രിട്ടീഷ് എയര്‍വേസ്, വിര്‍ജിന്‍ അറ്റ്ലാന്റിക്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ്, എത്തിഹാദ് തുടങ്ങിയവയുടെ ടിക്കറ്റുകളില്‍.

എന്നാല്‍ ജനുവരി 2021 ലേക്ക് ബുക്ക് ചെയ്ത ടിക്കറ്റ് ഏപ്രില്‍ 2021 വരെ നീട്ടാന്‍ ലുഫ്താന്‍സ അനുവദിക്കുന്നുണ്ട്. അതേ സമയം എ എല്‍ എം നിങ്ങള്‍ ബുക്ക് ചെയ്ത ടിക്കറ്റ് ഭാവിയിലെ ഏത് തീയതിയിലേക്കും നീട്ടാന്‍ അനുവദിക്കുന്നു. വിവിധ വിമാനക്കമ്പനികളുടെ വിശദാംശങ്ങള്‍ താഴെ വായിക്കാം.

ബ്രിട്ടീഷ് എയര്‍വേയ്സ്
ജൂലായ് 31 വരെ ബുക്ക് ചെയ്ത, എന്നാല്‍ 2020 ഡിസംബര്‍ 31 നുള്ളില്‍ യാത്ര അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് തീയതിയും പോകുന്ന സ്ഥലവും മാറ്റാന്‍ സാധിക്കും. ചേഞ്ച് ഫീസ് ഈടാക്കില്ലെങ്കിലും അധിക ചാര്‍ജ്ജ് ഉണ്ടെങ്കില്‍ അത് ഈടാക്കും. ബുക്ക് വിത്ത് കോണ്‍ഫിഡന്‍സ് വൗച്ചറിനും അപേക്ഷിക്കാം . എന്നാല്‍ ഇതിനും കാലാവധിയുണ്ട്. രണ്ട് വര്‍ഷത്തേക്ക് മാത്രമേ ഈ വൗച്ചറുകള്‍ക്ക് സാധുതയുണ്ടാകുകയുള്ളു. 2022 ഏപ്രില്‍ 30 ന് മുന്‍പായി ഇത് നിങ്ങള്‍ ഉപയോഗിക്കണം. ടിക്കറ്റ് ചാര്‍ജ്ജായോ, ചാര്‍ജ്ജിന്റെ ഭാഗികമായ തുകയായോ ഈ വൗച്ചര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. അധിക ചാര്‍ജ്ജ് ഉണ്ടെങ്കില്‍ അത് നല്കേണ്ടിവരും. എന്നാല്‍ 2021 ലേക്കുള്ള ബുക്കിംഗുകളില്‍ ഈ ഫ്ളെക്സിബിലിറ്റി ഉണ്ടായിരിക്കുന്നതല്ല.

വെര്‍ജിന്‍ അറ്റ്ലാന്റിക്
2020 ജൂണിന് മുന്‍പായി, 2020 ഡിസംബര്‍ 31 ന് മുന്‍പുള്ള യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ 2022 സെപ്റ്റംബര്‍ 30 വരെ റീബുക്കിംഗ് ചെയ്യാം. എന്നാല്‍ ഒരിക്കല്‍ മാത്രമേ ചേഞ്ചിംഗ് ഫീസ് ഒഴിവാക്കി കിട്ടുകയുള്ളു. മാത്രമല്ല ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് നിങ്ങള്‍ കൊടുക്കേണ്ടി വരും. എവിടേക്കാണ് പോകേണ്ടതെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ഓപ്പണ്‍ ടിക്കറ്റായി നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. പിന്നീട് നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് റീബുക്കിംഗ് ചെയ്യാം. എന്നാല്‍ 2021 ലേക്കുള്ള ബുക്കിംഗില്‍ ഈ ഫ്ളക്സിബിലിറ്റി ലഭ്യമല്ല.

എമിറേറ്റ്സ്
2020 ജൂണ്‍ 30 നുള്ളില്‍ ബുക്ക് ചെയ്ത, 2020 നവംബര്‍ 30 വരെയുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഓപ്പണ്‍ ടിക്കറ്റുകളാക്കാം. ഓപ്പണ്‍ ടിക്കറ്റുകള്‍ 24 മാസം വരെ സാധുതയുള്ളവയാണ്. മാത്രമല്ല അതേ സ്ഥലത്തേക്കുള്ള ഏതൊരു വിമാനത്തിലും അത് ഉപയോഗിക്കാം. അതല്ലെങ്കില്‍, നിങ്ങളുടെ ടിക്കറ്റിന്റെ തുകക്ക് തുല്യമായ തുകക്കുള്ള വൗച്ചറിന് അപേക്ഷിക്കാം. ഇത് ലഭിച്ച തീയതിമുതല്‍ ഒരു വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. മാത്രമല്ല, ഇത് എമിരേറ്റ്സ് വിമാന സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍, എമിരേറ്റ്സ് ഉദ്പന്നങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം.എന്നാല്‍ ഡിസംബര്‍ 1 ശേഷമുള്ള ബുക്കിംഗുകള്‍ക്ക് ഇത് ബാധകമല്ല.

ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ എയര്‍വേയ്സില്‍ 2021 ലെ യാത്രക്കായി ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഒരു ഫ്ളക്സിബിലിറ്റിയും ലഭ്യമല്ല. എന്നാല്‍ 2020 സെപ്റ്റംബര്‍ 30 ന് മുന്‍പായി, ഡിസംബര്‍ 31 മുന്‍പ് ആരംഭിക്കുന്ന യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക്ബുക്ക് ചെയ്ത തീയതിയില്‍ നിന്നും 24 മാസം വരെ സാധുതയുണ്ടായിരിക്കും. മാത്രമല്ല, ടിക്കറ്റ് ചാര്‍ജ്ജും അതിനോട് പത്ത് ശതമാനവും കൂട്ടിയ തുകയ്ക്കുള്ള ട്രാവല്‍ വൗച്ചറിന് അപേക്ഷിക്കാനും സാധിക്കും. ഖത്തര്‍ എയര്‍വേയ്സിന്റെ ഏത് വിമാനത്തില്‍ യാത്രചെയ്യുവാനും ഇത് ഉപയോഗിക്കാം. 24 മാസത്തെ സാധുതയാണ് ഈ വൗച്ചറിനുള്ളത്.

എത്തിഹാദ്
നിങ്ങള്‍ 2020 നവംബര്‍ 30 നുള്ളില്‍ യാത്ര ചെയ്യുവാനുള്ള ടിക്കറ്റ് ജൂണ്‍ 30 നുള്ളില്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് അധിക ചെലവുകളില്ലാതെ മാറ്റാവുന്നതാണ്.

ലുഫ്താന്‍സ
നിങ്ങള്‍ 2020 ജൂണ്‍ 30 ന് മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, 2021 ഏപ്രില്‍ 30 നോ അതിനു മുന്‍പോ യാത്ര ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് റീബുക്കിംഗ് ചെയ്യാം. എന്നാല്‍ റീബുക്ക് ചെയ്ത നിങ്ങളുടെ യാത്ര 2021 ഡിസംബര്‍ 31 ന് മുന്‍പ് ആരംഭിക്കണം. ആദ്യത്തെ മാറ്റത്തിന് ചേഞ്ചിംഗ് ഫീസ് ഉണ്ടായിരിക്കുന്നതല്ല. അതേ സമയം 2021 മേയ് 1 മുതല്‍ യാത്ര ചെയ്യുവാനുള്ള ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ ഈ ഫ്ളക്സിബിലിറ്റി ലഭിക്കുകയില്ല.

കെ എല്‍ എം
2020 ഏപ്രില്‍ 20 ന് ശേഷം നടത്തിയ ബുക്കിംഗുകളില്‍ ചേഞ്ചിംഗ് ഫീസ് ഇല്ലാതെ മാറ്റങ്ങള്‍ വരുത്താം എന്നാല്‍ നിരക്കിലുള്ള വ്യത്യാസം നല്‍കേണ്ടതായി വരും. മാത്രമല്ല, ബുക്കിംഗിന്റെ മുഴുവന്‍ തുകയും ലക്ഷ്യസ്ഥാനം മാറ്റുമ്പോള്‍ ഉപയോഗിക്കാനാകും. കെ എല്‍ എം, എയര്‍ ഫ്രാന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ്, വെര്‍ജിന്‍ അറ്റ്ലാന്റിക്, കെനിയ എയര്‍വേസ് എന്നിവയില്‍ റീബുക്കിംഗിന് ചേഞ്ചിംഗ് ഫീസ് ഈടാക്കുന്നതല്ല. അതില്‍ ഏതെങ്കിലും പ്രത്യേക കാലാവധി പറയാത്തതിനാല്‍ 2021 ലേക്കുള്ള ബുക്കിംഗിനു കൂടി ഇത് ബാധകമാണെന്ന് കരുതാം.

ഏര്‍ ലിംഗസ്
2020 സെപ്റ്റംബര്‍ 30 ന് മുന്‍പാണ് നിങ്ങളുടെ യാത്രയെങ്കില്‍, നിങ്ങള്‍ക്ക് റീബുക്കിംഗ് ചെയ്യാം. ചേഞ്ചിംഗ് ഫീസ് ബാധകമല്ല, എന്നാല്‍ നിരക്കുകളിലെ വ്യത്യാസം നല്‍കേണ്ടതായി വരും. എന്നാല്‍ 2020 ജൂണ്‍ 30 ന് മുന്‍പാണ് നിങ്ങള്‍ യാത്ര ചെയ്യേണ്ടിയിരുന്നതെങ്കില്‍, ബുക്ക് ചെയ്ത മൊത്തം തുകക്കും അധിക പത്തു ശതമാനത്തിനും ഉള്ള വൗച്ചര്‍ ലഭിക്കും. അഞ്ച് വര്‍ഷമാണ് ഈ വൗച്ചറിന്റെ കാലാവധി. എന്നാല്‍ 2020 ഒക്ടോബര്‍ 1 ന് ശേഷം ആരംഭിക്കുന്ന യാത്രകള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.

ഐബേറിയ
ജൂണ്‍ 30 ന് മുന്‍പായി ബുക്ക് ചെയ്യുകയും 2020 ഡിസംബര്‍ 31 ന് മുന്‍പായി യാത്രചെയ്യുകയുമാണെങ്കില്‍, തീയതി, സമയം, ലക്ഷ്യസ്ഥാനം എന്നിവ ചേഞ്ചിംഗ് ഫീസ് ഇല്ലാതെ മാറ്റാനാകും. എന്നാല്‍ നിരക്കിലെ വ്യത്യാസം നല്‍കേണ്ടതായി വരും. എന്നാല്‍ 2021 ജനുവരി 1 ന് ശേഷമുള്ള യാത്രകള്‍ക്ക് ഈ ഇളവ് ബാധകമല്ല.

ചുരുക്കത്തില്‍ 2020 ലെ യാത്രകള്‍ക്ക് മിക്ക എയര്‍ലൈന്‍സുകളും ഫ്ളക്സിബിലിറ്റി നല്‍കുമ്പോള്‍ 2021 ലെ യാത്രകള്‍ക്ക് അതില്ല. അതിനാല്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ കരുതലോടെ ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category