1 GBP = 93.00 INR                       

BREAKING NEWS

ഒരിക്കല്‍ നിന്നു തിരിയാന്‍ ഇടമില്ലാതിരുന്ന ലണ്ടനിലെ ഗാറ്റ്വിക് എയര്‍പോര്‍ട്ടിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണിവ; അടുക്കിയിട്ടിരിക്കുന്ന വിമാനങ്ങളില്‍ പലതും തുരുമ്പിച്ചേക്കും; മനുഷ്യന്‍ യാത്രയെ ഭയക്കുന്ന കാലത്ത് ഇവയ്ക്ക് എങ്ങനെ ശാപമോക്ഷം കിട്ടും?

Britishmalayali
kz´wteJI³

യിരക്കണക്കിന് യാത്രക്കാര്‍ ഒരു ദിവസം വരികയും പോവുകയും ചെയ്തിരുന്നതാണ് ഗാറ്റ്വിക് വിമാനത്താവളം. തിരക്കില്‍ നിന്നുതിരിയാനുള്ള ഇടം തന്നെ കഷ്ടിയായിരുന്നു. അവിടം ഇന്ന് ഏതാണ്ട് വിജനമാണ്. വിവിധതരം വിമാനങ്ങള്‍ യാത്രകളില്ലാതെ അടുക്കിയിട്ടിരിക്കുന്നത് കാണുമ്പോള്‍ തോന്നുക ഇവിടം വിമാനങ്ങളുടെ ശ്മശാനഭൂമിയായി മാറിയിരിക്കുന്നു എന്നാണ്. സറേയിലൊടെ ഒരു ചെറിയ ഹെലികോപ്റ്ററിലെ യാത്രയില്‍ കാണാനാവുക ഒരു ഹബ്ബിന് ചുറ്റും വട്ടമായി ഒതുക്കിയിട്ടിരിക്കുന്ന എട്ട് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനങ്ങളാണ്. അതിനടുത്തായി ഇവരുടെ വേറെയും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.

ഒരല്പം മാറി തിളങ്ങുന്ന ഓറഞ്ച് വര്‍ണ്ണത്തിലുള്ള ഈസിജറ്റ് വിമാനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു. തൊട്ടപ്പുറത്ത് ആകാശനീലിമയുടെ നിറമുള്ള ടുയിയും. നൂറിലധികം വിമാനങ്ങളാണ് വിവിധ വിമാനക്കമ്പനികളുടേതായി ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. കൊറോണബാധമൂലം ബ്രിട്ടനിലെ വിമാനയാത്രകള്‍ നിരോധിച്ചതു മുതല്‍ അവയെല്ലാം ഇവിടെ കിടപ്പാണ്.ലോകത്തിലെ വിനോദസഞ്ചാര മേഖലക്കും വ്യോമയാനമേഖലയ്ക്കും ഏറ്റ കനത്ത അടിയുടെ സൂചനയായി മാറിയിരിക്കുന്നു ഈ ചലനമറ്റ ആകാശ നൗകകള്‍. ബ്രിട്ടനില്‍ മാത്രം ഏകദേശം 2.6 ദശലക്ഷം ആളുകള്‍ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ ആഘാതം മനസ്സിലാകുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു ദിവസം ഈ വിമാനത്താവളത്തില്‍ വന്നിറങ്ങിയിരുന്നത് 1,46,000 യാത്രക്കാരായിരുന്നു. വരുന്നതും പോകുന്നതുമായ 889 വിമാനസര്‍വ്വീസുകളും. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഇവിടെ വന്നതും പോയതും ആകെ 600 യാത്രക്കാര്‍ മാത്രം, വെറും ഏഴ് വിമാനങ്ങളും. കഴിഞ്ഞ ആഴ്ച്ചയാണെങ്കില്‍ ഒരു ദിവസം ഈ വിമാനത്താവളം കണ്ടത് 23 യാത്രക്കാരെ മാത്രമായിരുന്നു എന്നതുകൂടി അറിയുമ്പോഴാണ് ഞെട്ടല്‍ ഉണ്ടാകുന്നത്.

കൊറോണ നിശബ്ദമാക്കിയ ഈ ലോകത്ത് ആകാശയാത്രകള്‍ ഒഴിവാകാന്‍ തുടങ്ങിയപ്പോള്‍ ചലനം നിലച്ച വിമാനങ്ങള്‍ക്ക് താവളമൊരുക്കുകയാണ് ഗാറ്റ്വിക്ക് ഇന്ന്. വിമാനത്താവളം എന്നതിനെക്കാള്‍ വിമാനങ്ങളുടെ ശ്മശാന ഭൂമി എന്ന വിശേഷണമാണ് ഇപ്പോള്‍ ഇതിന് കൂടുതല്‍ ചേരുക. 90 ശതമാനം ജീവനക്കാരേയും ഫര്‍ലോ ചെയ്ത വിമാനത്താവളം ലിക്വിഡിറ്റി അഭിവൃദ്ധിപ്പെടുത്തുവാന്‍ 300 ദശലക്ഷം പൗണ്ട് വായ്പയെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ എത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, സമീപ ഭാവിയില്‍ പറന്നുയരാമെന്ന വിമാനങ്ങളുടെ സ്വപ്നങ്ങളും തകരുകയാണ്.

വിമാന സര്‍വ്വീസുകളേയും വിമാനത്താവളങ്ങളേയും മാത്രമല്ല, വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന നിരവധി ബിസിനസ്സ് സ്ഥാപനങ്ങളേയും ഈ പുതിയ ക്വാറന്റൈന്‍ നിയമം വിപരീതമായി ബാധിക്കും. ബ്രിട്ടന്‍ ഏതാണ്ട് അടച്ചുപൂട്ടിയ പ്രതീതിയായിരിക്കും ഈ നിയമം നല്‍കുക എന്ന ആരോപണവും ഉയരുന്നുണ്ട്.

ക്വാറന്റൈന്‍ നിയമത്തിനു പുറമേ, രോഗവ്യാപനത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള ഭയവും യാത്രകള്‍ ഒഴിവാക്കുവാന്‍ കാരണമാകുന്നുണ്ട്. ഇത് കാണിക്കുന്നത് ഇതില്‍ മിക്ക വിമാനങ്ങളും ഇനിയും മാസങ്ങളോളം ഇവിടെ ചലനമറ്റ് കിടക്കേണ്ടി വരുമെന്ന് തന്നെയാണ്. ഇത് സമ്പദ്ഘടനയില്‍ ഏല്പിക്കുന്ന ആഘാതം ചില്ലറയാകില്ല. വിമാന സര്‍വ്വീസുകള്‍ മാത്രമല്ല, വിമാനത്താവളങ്ങള്‍, വിമാന നിര്‍മ്മാതാക്കള്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഇനി വരും നാളുകളിലായിരിക്കും കൊറോണയുടെ യഥാര്‍ത്ഥ പ്രഹരണ ശേഷി അറിയുവാന്‍ പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category