1 GBP = 93.00 INR                       

BREAKING NEWS

മരണത്തിലേക്ക് നടന്നു നീങ്ങിയ കുഞ്ഞ് സയാനെ രക്ഷിച്ച മാലാഖമാര്‍ക്ക് നന്ദി പറഞ്ഞ് ഒരു കുടുംബം; സയാന്റെ ജീവന്‍ കാത്ത നിംഷയ്ക്ക് അഭിനന്ദന പ്രവാഹം

Britishmalayali
kz´wteJI³

കാസര്‍കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരണത്തിലേക്ക് നടന്നു നീങ്ങിയ ഒരു വയസ്സുകാരന്‍ മുഹമ്മദ് സയാനെ നിംഷയ്ക്ക് അരികിലെത്തിക്കുമ്പോള്‍ ജീവന്റെ ഒരു തുടിപ്പ് മാത്രമാണ് അവനിലുണ്ടായിരുന്നത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ച മട്ടിലായിരുന്നു. ശരീരമാകെ നീലനിറം. ചുണ്ടുകള്‍ കറുത്തിരുന്നു. ജീവിതത്തിലേക്ക് അവന്‍ തിരികെ കയറുമെന്ന് ഒരു നിമിഷം ആരും പ്രതീക്ഷിച്ചതു പോലുമില്ല. എന്നാല്‍ നഴ്സായ നിംഷയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

മേല്‍പറമ്പ് നടക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മറിയംബിയുടെ മകന്‍ സയാന്‍ കളിക്കുന്നതിനിടെ ബക്കറ്റിലേക്കു വീണതാകാമെന്നാണ് സൂചന. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ ചോര്‍ച്ചയുള്ള പൈപ്പിനു കീഴില്‍ വച്ചിരുന്ന ബക്കറ്റില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതിലേക്കാണ് കുഞ്ഞുസയാന്‍ തല കീഴായി വീണത്. സഹോദരന്‍ പിടയുന്നതു കണ്ട് 4 വയസ്സുകാരി അമ്മയെ വിളിച്ചു.

മറിയംബി കുഞ്ഞിനെയുമെടുത്ത് സമീപത്തു താമസിക്കുന്ന ജനറല്‍ ആശുപത്രിയിലെ നഴ്സ് എ.നിംഷയുടെ അരികില്‍ എത്തിച്ചു. ഒട്ടും സമയം കളയാതെ നിംഷയുടെ നേതൃത്വത്തില്‍ സഹോദരിയും കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് അനീഷയും ജനറല്‍ ആശുപത്രിയിലെ മറ്റു 2 നഴ്സുമാരായ ഇ.ഷീജയും ഇ. ബിജിയും ചേര്‍ന്ന് കൃത്രിമ ശ്വാസോച്ഛ്വാസം ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സ നല്‍കി.

ഇതിനിടയില്‍ നിംഷയുടെ ഭര്‍ത്താവ് എന്‍. നവാസ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു നിന്നു. നഴ്സുമാരെയും കുഞ്ഞിനെയും കൂട്ടി 10 മിനിറ്റിനകം 6 കിലോമീറ്റര്‍ അകലെയുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മകന്റെ ജീവന്‍ കാത്തവരോട് നന്ദി പറഞ്ഞു തീരാതെ പ്രാര്‍ത്ഥനയിലാണ് വിദേശത്തുള്ള വള്ളിയോട് ഹൗസില്‍ അബ്ദുല്‍ കരീം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category