1 GBP = 92.50 INR                       

BREAKING NEWS

ആകെ ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയിട്ടും മരിച്ചവരുടെ എണ്ണം 60 ശതമാനം; 16 ശതമാനം പേര്‍ ഏതു വിഭാഗമെന്ന് നിശ്ചയമില്ല; കൊറോണയില്‍ ജീവന്‍ നഷ്ടപ്പെട്ട 160 എന്‍എച്ച്എസ് ജീവനക്കാരുടെ വംശം തിരയുമ്പോള്‍ കുടിയേറ്റക്കാര്‍ ഭയപ്പെടേണ്ടത്

Britishmalayali
kz´wteJI³

കൊറോണയുടെ താണ്ഡവത്തില്‍ ഏറ്റവുമധികം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. സാധാരണക്കാര്‍ക്കൊപ്പം നിരവധി ആരോഗ്യ പ്രവര്‍ത്തകരുടേയും ജീവന്‍ പൊലിഞ്ഞു. ബ്രിട്ടനില്‍ കൊറോണയെ ചെറുക്കാനുള്ള യുദ്ധമുഖത്തിറങ്ങിയ മുന്നണിപ്പോരാളികളില്‍ മരിച്ചതില്‍ 60 ശതമാനവും കറുത്ത വര്‍ഗ്ഗക്കാരും, ഏഷ്യന്‍ വംശജരും മറ്റ് ന്യൂനപക്ഷ വംശക്കാരുമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 166 എന്‍എച്ച്എസ് ജീവനക്കാരില്‍ നൂറുപേര്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണ്. 39 പേര്‍ (23 ശതമാനം) വെള്ളക്കാരും. ബാക്കിയുള്ള 27 (16 ശതമാനം) പേരുടെ വംശം ഏതാണെന്ന് അറിയില്ല.

കഴിഞ്ഞ മാര്‍ച്ച് മുതലുള്ള കണക്കാണിത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് ഇവരില്‍ പലരും. വിശ്വസനീയമായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ മരിച്ച കെയര്‍ഹോം ജീവനക്കാരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ കണക്ക് മാത്രം നോക്കുകയാണെങ്കില്‍ എന്‍ എച്ച് എസ് ജീവനക്കാരില്‍ 20 ശതമാനം മാത്രമാണ് കറുത്തവര്‍ഗ്ഗക്കാരും ഏഷ്യന്‍ വംശജരും മറ്റ് ന്യുനപക്ഷങ്ങളും ഉള്ളത് എന്നാല്‍ ഇവിടെ മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരില്‍ 62 ശതമാനം പേര്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണ്.

എന്‍എച്ച്എസ് കോണ്‍ഫെഡറേഷനിലെ പാര്‍ട്നര്‍ഷിപ്സ് ആന്‍ഡ് ഇക്വാലിറ്റി ഡയറക്ടര്‍ ജോവാന്‍ സാഡ്ലര്‍ പറയുന്നത് ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരില്‍ അധികം പേരും ജനറല്‍ വാര്‍ഡുകളില്‍ താഴെ തലത്തില്‍ ജോലിചെയ്യുന്നവരാണ് എന്നാണ്. അവിടെ ഇന്റന്‍സീവ് കെയറില്‍ ഉള്ളത്ര സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമല്ല. ഈ വിഭാഗത്തില്‍ പെട്ട മരണമടഞ്ഞവരില്‍ 49 ശതമാനം പേര്‍ നഴ്സുമാരായും ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാരായും ജോലിചെയ്തവരാണ് 30 ശതമാനം പേര്‍ ഡോക്ടര്‍മാരും. ഇങ്ങനെ മരിക്കുന്നവരില്‍ ക്രിറ്റിക്കല്‍ കെയറില്‍ ഉള്ളവര്‍ ഇല്ല കാരണം അവിടങ്ങളില്‍ ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ട്.

മാത്രമല്ല, സാധാരണ വാര്‍ഡുകളില്‍ കഠിനാദ്ധ്വാനം വേണ്ടിവരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാഡ്ലര്‍ കൂട്ടിച്ചേര്‍ത്തു. റോയല്‍ കോളേജ് ഓഫ് നഴ്സിംഗില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത് ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സുരക്ഷാ ഉപകരണങ്ങളുടെ കുറവുണ്ടായി എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം കുടിയേറ്റ വിഭാഗക്കാര്‍ തങ്ങള്‍ക്ക് ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ലഭിച്ചു എന്നുപറഞ്ഞപ്പോള്‍ 66% വെള്ളക്കാര്‍ക്ക് ഇത് ലഭിച്ചു എന്നറിയിച്ചു. ഇതും ഈ വിഭാഗത്തില്‍ പെട്ടവരുടെ മരണനിരക്ക് ഉയര്‍ത്താന്‍ കാരണമായിട്ടുണ്ടാകാം.

മുസ്ലീം വിഭാഗത്തില്‍ പെട്ട ചിലര്‍ക്ക് ശിരോവസ്ത്രം, താടി മുതലായവയുള്ളതിനാല്‍ ഫേസ്മാസ്‌ക് ശരിയായി ധരിക്കാനായില്ലെന്നും കോണ്‍ഫെഡറേഷന്‍ പറയുന്നു. കുറഞ്ഞ വരുമാനം, ജീവിത നിലവാരം തുടങ്ങിയവയും അവരില്‍ രോഗബാധ വേഗത്തില്‍ വ്യാപിക്കുവാന്‍ കാരണമായിട്ടുണ്ടാകാമെന്നും കോണ്‍ഫെഡറേഷന്‍ പറയുന്നു. ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ വലിയതോതില്‍ വിവേചനം അനുഭവിക്കുന്നതായും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

വംശീയാധിക്ഷേപവും കളിയാക്കലുകളും ഭയന്ന് ഇവര്‍ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെടാന്‍ മടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ജനിതക ഘടന, ആരോഗ്യം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയും ഈ വിഭാഗത്തില്‍ പെടുന്നവരില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടാകാം എന്നും വിലയിരുത്തപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category