1 GBP = 93.00 INR                       

BREAKING NEWS

ആദ്യ വിവാഹം ഡിവോഴ്‌സായപ്പോള്‍ ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട സുഹൃത്ത്; മകളുടെ ഒന്നാം പിറന്നാളോടെ വീട്ടിലെ എല്ലാമെല്ലാമായി; സ്വത്ത് കിട്ടില്ലെന്നായപ്പോള്‍ കാട്ടിയത് ക്രൂരതയും; വൈശാഖുമായുള്ളത് സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും അയാളുടെ താല്‍പ്പര്യം സാമ്പത്തികം മാത്രമെന്നും നേരത്തെ കൃതി കുറിച്ചത് നിര്‍ണ്ണായകമായി; കുണ്ടറയെ ഞെട്ടിച്ച അരുംകൊലയില്‍ കുറ്റപത്രം വൈകിയപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി വൈശാഖ് ബൈജു പുറത്തു വിലസുന്നു; നീതിക്ക് വേണ്ടി ഒരു അച്ഛനും അമ്മയും കേഴുമ്പോള്‍

Britishmalayali
ആര്‍ പീയൂഷ്

കൊല്ലം: സ്വത്ത് കൈക്കലാക്കാന്‍ പാമ്പിനെ കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൂട്ടു പ്രതികളെന്ന് സംശയിക്കുന്നവരെയും ചോദ്യം ചെയ്തു വരികയുമാണ്. ഇതിനിടയില്‍ ഏഴുമാസം മുന്‍പ് സ്വത്തിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് 44 ദിവസത്തെ ജയില്‍ നാസത്തിന് ശേഷം ഒരു കൂസലുമില്ലാതെ ജാമ്യത്തിലിറങ്ങി നടപ്പുണ്ട്. മുളവനാല്‍ ചരുവിള പുത്തന്‍വീട്ടില്‍ കൃതി (25)യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വൈശാഖ് ബൈജു(28) വാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ജാമ്യം കിട്ടി നാട്ടില്‍ വിലസി നടക്കുന്നത്.

2019 നവംബര്‍ 11 നാണ് കൃതിയെ ഭര്‍ത്താവ് വൈശാഖ് ബൈജു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. കൃതിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പൊലീസിന് കീഴടങ്ങിയ വൈശാഖ് കുടുംബപ്രശ്നത്തെത്തുടര്‍ന്ന് താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് മൊഴിയും നല്‍കിയിരുന്നു. റിമാന്‍ഡ് ചെയ്ത വൈശാഖിന് 44 ദിവസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പിലെ കാലതാമസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ വൈശാഖിന് ജാമ്യം അനുവദിച്ച ശേഷം കേസ് അന്വേഷണം മരവിച്ച നിലയിലാണെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും കൃതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. വൈശാഖിന് ജാമ്യം അനുവദിച്ചതിനെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വൈശാഖിന്റെ മാതാപിതാക്കളെക്കൂടി നിര്‍ബന്ധമായും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നുമാണ് കൃതിയുടെ പിതാവ് മോഹനന്റെ ആവശ്യം. കൃതിയുടെ ഡയറി തന്നെ കൊല ആസൂത്രിതമാണെന്നതിന്റെ ശക്തമായ തെളിവായി നിലനില്‍ക്കെ ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വൈശാഖ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും കുടുംബം ആരോപിക്കുന്നു. സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന് തടയിട്ടതോടെയാണ് കൃതിയെ വൈശാഖ് കൊന്നത്. കൃതി മോഹന്‍ അഞ്ചു വര്‍ഷം മുന്‍പു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതില്‍ മൂന്നു വയസുള്ള മകളുണ്ട്.

ഭര്‍ത്താവുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വൈശാഖുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. ആദ്യ വിവാഹം പരാജയപ്പെട്ടതില്‍ തകര്‍ന്നിരുന്ന കൃതിയെ ആശ്വാസവാക്കുകള്‍ പറഞ്ഞ് അടുപ്പിക്കുകയായിരുന്നെന്ന് പിതാവ് മോഹനന്‍ പറഞ്ഞു. 2018ല്‍ ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടത്തി. പിന്നീട് ഫെബ്രുവരിയില്‍ കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്തി. വിവാഹ ശേഷം ഗള്‍ഫിനു പോയ വൈശാഖ് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനല്‍ കണ്‍സള്‍റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണു വിവരം.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയിരുന്നു. സംഭവത്തിന് രണ്ടാഴ്ച മുന്‍പു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല. ഇതിന്റെ പേരില്‍ ഇരുവരും പിണങ്ങി. വീട്ടില്‍ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. പിന്നീട് കൃത്യം നടന്ന ദിവസം വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് അമ്മ ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു.

രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു അമ്മ വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തു. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി. പിന്നീട് ഓടുകയും ചെയ്തു. ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ഭയന്നു മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

വഴക്കിനിടയില്‍താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസിനു മൊഴിനല്‍കിയത്. കൊല നടന്ന ദിവസം വൈകിട്ട് ഏഴിന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും വൈശാഖ് പറയുന്നു. അവിടെനിന്നും രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങിയത്- വൈശാഖ് മൊഴിയില്‍ പറയുന്നു.

കൃതിയുടെ ഡയറി കുറിപ്പില്‍ നിന്ന് ഇവര്‍ തമ്മില്‍ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താല്‍പര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നു. തന്റെ സ്വത്തിന്റെ അവകാശി മകള്‍ മാത്രമാകുമെന്നും കൃതി ഡയറിയില്‍ കുറിച്ചു വച്ചിരുന്നു. അതിനിടെ ഭര്‍ത്താവ് കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായുള്ള കൃതിയുടെ കത്ത് പൊലീസിനു ലഭിച്ചു. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വമല്ല കൊലയെന്ന പ്രതിയുടെ വാക്കുകള്‍ പൊലീസിന് വിശ്വസിക്കാനും കഴിയുന്നില്ല. സ്വത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തിമൂലം വൈശാഖ് തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തില്‍ ഉള്ളത്. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്നും കത്തില്‍ വ്യക്തമാക്കന്നു.

വൈശാഖുമായുള്ള വിവാഹം തനിക്ക് ദുരിതം മാത്രമാണു നല്‍കിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്. ഇത്രയും തെളിവുകള്‍ ഉണ്ടായിരിന്നിട്ടും പ്രതി ജാമ്യത്തിലിറങ്ങി നാട്ടില്‍ വിലസുന്നത് പൊലീസിന്റെ പിടിപ്പു കേടാണെന്നാണ് കൃതിയുടെ പിതാവ് മോഹനന്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category