1 GBP = 93.00 INR                       

BREAKING NEWS

ഭര്‍ത്താവുമായി ഉണ്ടായിരുന്നത് നിരന്തര പ്രശ്നങ്ങള്‍; പള്ളിയില്‍ പരാതി നല്‍കിയതോടെ ഒരു മാസം മുമ്പ് തിരിച്ചു വിളിച്ചു; രണ്ട് ദിവസം ബീച്ചിലേക്ക് കൊണ്ടു പോയത് കൂട്ടുകാര്‍ക്ക് ഭാര്യയെ കാട്ടിക്കൊടുത്ത് കച്ചവടം ഉറപ്പിക്കാന്‍; നരാധമന്മാര്‍ക്ക് 23 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയെ ഭര്‍ത്താവ് എറിഞ്ഞു കൊടുത്തത് ആയിരം രൂപയ്ക്ക്; അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന മകന്റെ മൊഴിയും നിര്‍ണ്ണായകം; കഠിനംകുളത്തെ ക്രൂരത ഭര്‍ത്താവിന്റെ അറിവോടെ; ഇനി പിടികൂടാനുള്ളത് മുഖ്യ പ്രതി നൗഫലിനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഠിനംകുളത്ത് ഭാര്യയെ പീഡിപ്പിക്കുന്നതിന് ഒത്താശ നല്‍കാന്‍ ഭര്‍ത്താവ് പണം വാങ്ങിയതായി സംശയം. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നതു കണ്ടതായാണ് യുവതിയുടെ മൊഴി. രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു. കഠിനകുളം ബലാത്സംഗക്കേസില്‍ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചു വയസ്സുകാരന്‍ കുട്ടിയെ പ്രധാനസാക്ഷിയാകും. സംഭവത്തില്‍ മനോജ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനു മുന്‍പില്‍ വച്ച് ഉപദ്രവിച്ചതിനാല്‍ പോക്സോ കുറ്റവും ചുമത്തും. വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്

സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഭര്‍ത്താവും നാല് സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി. മദ്യം നല്‍കിയും മര്‍ദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്ന് യുവതി മൊഴി നല്‍കി. മനോജാണ് യുവതിയെ ബലാത്സംഗ സംഘത്തിന് കൊണ്ടുകൊടുത്തത്. കേസില്‍ ഭര്‍ത്താവിനെതിരെ ഗൂഢാലോചന കുറ്റമാകും ചുമത്തുക.മദ്യലഹരിയിലായിരുന്ന യുവതിയെ ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നു എന്നും ഉപദ്രവിക്കുന്നു എന്നും പറഞ്ഞ് യുവതിയെ ഓട്ടോയ്ക്ക് സമീപത്തേക്ക് വിളിച്ചു കൊണ്ടുപോയത് മനോജായിരുന്നു. ഇക്കാര്യം വ്യക്തമായതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ മാതാവിനെ കുട്ടിയുടെ മുന്നിലിട്ടായിരുന്നു ഉപദ്രവിച്ചത്. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് കുട്ടിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ മാതാവ് നല്‍കിയ മൊഴിക്ക് സമാനമായ മൊഴിയാണ് കുട്ടിയും നല്‍കിയിരിക്കുന്നത്. തന്നെയും മര്‍ദ്ദിച്ചെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ കേസില്‍ കുട്ടിയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ഇതെല്ലാം.

ഒടുവില്‍ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ കണ്ട കാര്‍ യാത്രക്കാര്‍ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവടക്കം അഞ്ച് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കഠിനംകുളം പരിസരത്തുള്ളവരാണ് പ്രതികളെല്ലാം. സഹായികളടക്കം കൂടുതല്‍ പേര്‍ പ്രതികളായേക്കും. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. പിണങ്ങിപ്പോയതിനു ശേഷം, പള്ളിയില്‍ പരാതി നല്‍കിയതോടെയാണു ഭര്‍ത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.

ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പൊലീസ് പറയുന്നു. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. യുവതിയെ മുമ്പും സുഹൃത്തുക്കള്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചതായുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ്ര

കേസിലെ പ്രതികളിലൊരാളായ രാജനാണ് ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയത്. ഇതോടെ യുവതിയുടെ ഭര്‍ത്താവിന് മേലുള്ള കുരുക്കുകള്‍ മുറുകി. യുവതിയുടെ ഭര്‍ത്താവിന് പുറമേ രാജന്‍, മന്‍സൂര്‍, അക്ബര്‍, അര്‍ഷാദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസിലെ പ്രധാന പ്രതിയായ നൗഫല്‍ ഇപ്പോളും ഒളിവിലാണ്. നൗഫലാണ് തന്നെ ഉപദ്രവിച്ചതില്‍ പ്രധാനിയെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നൗഫലിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി. തിരുവനന്തപുരത്തെ പെരുമാതുറ ഭാഗത്ത് നിന്നാണ് ഏറ്റവും ഒടുവിലായി നൗഫലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പൊലീസിന് ലഭിച്ചത്.

അറസ്റ്റിലായ പ്രതികളെ ഇന്ന് ആറ്റിങ്ങള്‍ കോടതി മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ഹാജരാക്കും. സിആര്‍പിസി 164 പ്രകാരം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച മൊഴി രേഖപ്പെടുത്താനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category