1 GBP = 93.00 INR                       

BREAKING NEWS

വീട്ടില്‍ വച്ച് അണലി കടിച്ചപ്പോള്‍ ഉത്രയുടെ പാദത്തില്‍ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാള്‍ ഉപയോഗിച്ച് കെട്ടിയതെന്നും അച്ഛന്‍; ആദ്യ തവണ പാമ്പിന്റെ കടിയേറ്റപ്പോള്‍ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്ന് സഹോദരി; മകന്‍ പാമ്പിനെ ചാക്കിലാക്കി പോകുന്നതും കണ്ടുവെന്ന് അമ്മ; ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് മകന്‍ ഒറ്റയ്ക്കെന്ന് ആവര്‍ത്തിച്ച് കുടുംബം; മൂന്ന് പവന്റെ മാലയും രേണുക പൊലീസിന് നല്‍കി; കൊലയില്‍ സൂരജിനെ കുടുംബവും കൈവിടുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: സൂരജ് ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന നിലപാടില്‍ ഉറച്ച് സൂരജിന്റെ പിതാവ് സുരേന്ദ്രനും അമ്മ രേണുകയും സഹോദരി സൂര്യയും. ഉത്രയെ സൂരജ് ഒരിക്കലും കൊല്ലില്ലെന്ന നിലപാടാണ് പരസ്യമായി അമ്മയും സഹോദരിയും എടുത്തിരുന്നത്. ഇതാണ് പൊലീസിന് മുമ്പില്‍ മാറ്റി പറയുന്നത്. തങ്ങള്‍ക്ക് ഇതേ പറ്റി ഒന്നും അറിയില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.

ഉത്ര മെയ് 6ന് രാത്രി സ്വന്തം വസതിയായഅഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ വച്ച് മൂര്‍ഖന്റെ കടിയേറ്റു മരിച്ചതിനെ കുറിച്ചാണ് അറിയില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചു നിന്നത്. ഇന്നലെ ഇവര്‍ മൂവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തപ്പോഴും നിലപാട് ആവര്‍ത്തിച്ചു. ആദ്യ തവണ തങ്ങളുടെ വീട്ടില്‍ വച്ചു പാമ്പിന്റെ കടിയേറ്റപ്പോള്‍ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ പാമ്പു കടിയില്‍ സൂരജിനെ കുടുംബം ഒറ്റപ്പെടുകയാണ്.

വീട്ടില്‍ വച്ച് അന്ന് ഉത്രയുടെ പാദത്തില്‍ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാള്‍ ഉപയോഗിച്ച് കെട്ടിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉത്ര വേദനകൊണ്ട് നിലവിളിച്ചപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ഈ സംഭവത്തിനും ദിവസങ്ങള്‍ക്ക് മുമ്പ് വീടിന്റെ സ്റ്റെയര്‍കേസില്‍ പാമ്പിനെ കണ്ട ഉത്ര ബഹളുമുണ്ടാക്കി ഇറങ്ങി വന്നതും സൂരജ് പാമ്പിനെ ചാക്കിലാക്കി പോകുന്നതും താന്‍ കണ്ടുവെന്ന് രേണുക പറഞ്ഞു. ഇതും സൂരജിനെതിരായ തെളിവായി മാറും.


ഇന്നലെ ചോദ്യം ചെയ്യലിന് വിധേയയാകാന്‍ എത്തിയ രേണുക ഉത്രയുടെ മുന്നു പവന്റെ മാല തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് അത് പൊലീസിന് കൈമാറി. ഇതോടെ ഉത്രയുടെ 98 പവന്‍ സ്വര്‍ണത്തിന്റെ കണക്ക് ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നലെ ഏഴുമണിവരെ സൂരജിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം രേണുകയെയും സൂര്യയെയും വിട്ടയച്ചു.

സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും എട്ടുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറല്‍ എസ്പി. ഹരിശങ്കറും ഡിവൈ.എസ്പി. അശോകനും ഉള്‍പ്പെട്ട സംഘം ചോദ്യംചെയ്തത്. കൊലപാതക ഗൂഢാലോചനയില്‍ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാല്‍ ഇരുവരെയും തത്കാലം വിട്ടയച്ചു. കേസ് സംബന്ധമായ ചില നിര്‍ണായക നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ വീണ്ടും ചോദ്യംചെയ്യാനാണ് സംഘത്തിന്റെ തീരുമാനം.

രാവിലെ പത്തരയോടെയാണ് ഇരുവരെയും ചോദ്യംചെയ്യാനായി കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. സുരേന്ദ്രനെയും സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുന്‍പുനല്‍കിയ മൊഴികളില്‍ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉത്രയുടെ വീട്ടുകാര്‍ സൂരജിന് വിവാഹത്തിന് നല്‍കിയിരുന്ന സ്വര്‍ണമാല തിരികെനല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രേണുക മാല പൊലീസിനെ ഏല്‍പ്പിച്ചത്.

സൂരജ് അറസ്റ്റിലാകുന്നതിനുമുന്‍പാണ് മാല രേണുകയെ ഏല്‍പ്പിച്ചത്. ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. ചെറുപ്രായംമുതലേ ജന്തുക്കളോടു സ്നേഹവും കൗതുകവുമുള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടു മാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും മൊഴി.

ഏറ്റവും അടുപ്പമുണ്ടായിരുന്നവരോടുപോലും ഇവര്‍ വീട്ടില്‍ അണലിയെ കണ്ടവിവരം മറച്ചുവയ്ക്കുകയും ഉത്രയെ കടിച്ചത് ചേരയാണെന്ന് പറയുകയും ചെയ്തുവെന്നതിന് പൊലീസിന് തെളിവുലഭിച്ചിട്ടുണ്ട്. ഉത്രയെ അവഹേളിച്ചിരുന്നുവെന്നതിന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ ഉറപ്പിച്ചശേഷം ഗൂഢാലോചനയുടെ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിന് ശേഷം ഗാര്‍ഹിക പീഡനത്തിലും അന്വേഷണം നടക്കും.

ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ സൂരജ് കുപ്പിയില്‍ അടച്ച് സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്കിട്ടപ്പോള്‍ പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു. മെയ് ആറിന് അര്‍ധരാത്രി 12 മണിക്കും 12.30 നും ഇടയിലാണ് കൃത്യം നടത്തിയതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തെ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത് അര്‍ധരാത്രി 12.45 നാണെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് രേണുകയും സൂര്യയും അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ സൂരജ് പലതവണ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category