1 GBP = 93.00 INR                       

BREAKING NEWS

ഇനി സൂര്യയുടെ ആണ്‍ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യും; അതിന് ശേഷം അമ്മയേയും മകളേയും വീണ്ടും വിളിച്ചു വരുത്തും; എല്ലാം അച്ഛന്‍ അറിഞ്ഞെന്ന് കണ്ടെത്തി പൊലീസ്; അണലിയുടെ പിഴച്ച കടിയും സുരേന്ദ്ര പണിക്കര്‍ക്ക് അറിയാമായിരുന്നു; മൂര്‍ഖനെ കൊണ്ട് കൊത്തിക്കും മുമ്പെടുത്ത സ്വര്‍ണം ആദ്യം ഒളിപ്പിച്ചത് സൂരജ്; പിടിവീഴുമെന്ന് ഉറപ്പാക്കിയപ്പോള്‍ 38 പവന്‍ അച്ഛനും കാട്ടിക്കൊടുത്തു; ഉത്രാ കൊലക്കേസില്‍ ഇനിയുള്ള ഓരോ നീക്കവും നിര്‍ണ്ണായകം; അന്തിമ പ്രതിപട്ടിക അറിയാനുള്ള കാത്തിരിപ്പ് നീളുമ്പോള്‍

Britishmalayali
kz´wteJI³

കൊട്ടാരക്കര: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയ്ക്കെും സഹോദരി സൂര്യയ്ക്കും ഇനി മൂന്നാം ഊഴം. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യും. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഇതില്‍ സൂര്യയുടെ ആണ്‍ സുഹൃത്തും ഉള്‍പ്പെടും. ഇതിന് ശേഷം കൊലപാതക കേസില്‍ ഇവരെ പ്രതിയാക്കണമോ എന്ന് പൊലീസ് തീരുമാനിക്കും. ഈ സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്.

വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു വിവരം. തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും പൊട്ടികരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുന്നു. പൊട്ടിക്കരച്ചിലും തന്ത്രമായി പൊലീസ് കരുതുന്നുണ്ട്. ഉത്രയെ അണലിയെ ഉപയോഗിച്ച് അപായപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമവും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തല്‍.

കൊട്ടാരക്കര റൂറല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെള്ളിയാഴ്ച രാത്രിവരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരും ഇക്കാര്യം സമ്മതിച്ചത്. ഫെബ്രുവരി 29ന് അടൂര്‍ പറക്കോട് കാരയ്ക്കല്‍ വീടിന്റെ സ്റ്റെയര്‍ക്കെയിസില്‍ കണ്ടത് ചേര അല്ലെന്നും അണലി തന്നെയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. സൂരജ്, അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം വരെ സ്റ്റെയര്‍ക്കെയിസില്‍ കണ്ടത് ചേരയാണെന്നായിരുന്നു സൂരജും അച്ഛനും ആവര്‍ത്തിച്ചിരുന്നത്. സൂരജ് ആവശ്യപ്പെട്ട പ്രകാരം ഉത്ര സ്റ്റെയര്‍കെയ്സ് കയറി മുകളിലത്തെ മുറിയില്‍ ഫോണെടുക്കാന്‍ പോകവേയാണ് അണലിയെക്കണ്ട് നിലവിളിച്ചത്. ശ്രമം പാളിയതോടെ സൂരജ് പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോകുകയായിരുന്നു. ചേരയാണെന്നാണ് ഉത്രയെ ധരിപ്പിച്ചത്.

സൂരജിനെയും കുടുംബാംഗങ്ങളെയും കഴിഞ്ഞദിവസം വെവ്വേറെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ പൊരുത്തക്കേട് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എല്ലാവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. രാത്രിയില്‍ ഇരുവരെയും വിട്ടയച്ചു. സുരേന്ദ്രപ്പണിക്കരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൂരജിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. പറക്കോട്ടെ വീടിനു സമീപത്തെ പുരയിടത്തില്‍ നിന്ന് കണ്ടെടുത്ത ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് സുരേന്ദ്രപ്പണിക്കര്‍ തന്നെയാണെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. ബാങ്ക് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം സൂരജ് വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍, ഉത്രയുടെ മരണത്തില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സ്വര്‍ണം അച്ഛന് കൈമാറുകയായിരുന്നു.

ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്.ഉത്രയ്ക്ക് വിവാഹ വേളയില്‍ കൊടുത്ത 96 പവനും കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് നല്‍കിയ 12 പവനും വിവാഹത്തിന് മുമ്പ് ഉത്ര ധരിച്ചിരുന്ന 4 പവനും ഉള്‍പ്പെടെ 112 പവന്‍ സ്വര്‍ണം നല്‍കിയതായാണ് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞത്. ബാങ്കിന്റെ അടൂര്‍ ശാഖയിലെ ലോക്കറില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പത്തുപവനേ ഉണ്ടായിരുന്നുള്ളു. 38 പവന്‍ സൂരജന്റെ വീട്ടുകാര്‍ പറമ്പില്‍ കുഴിച്ചിട്ടത് നേരത്തെ കണ്ടെത്തിയിരുന്നു.

വായ്പയെടുക്കാന്‍ ആറുപവന്‍ സൂരജ് ഇവിടെ പണയം വച്ചിട്ടുണ്ട്.സുരേന്ദ്രന് ഓട്ടോ ടാക്സി വാങ്ങാന്‍ 21 പവന്‍ ഈടായി വാങ്ങി ഉത്രയുടെ മാതാപിതാക്കള്‍ പണം നല്‍കിയിരുന്നു. ഇതെല്ലാം കൂടി 75 പവന്‍ വരും. ഇത് കണ്ടെടുത്ത ശേഷം മാത്രമേ അന്തിമ പ്രതിപട്ടിക എങ്ങനെ ആവണമെന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുക്കൂ. സൂരജിനെ ഒളിച്ചു താമസിക്കാന്‍ സഹായിച്ചത് സൂര്യയുടെ ആണ്‍ സുഹൃത്താണ്. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരനാണ് ഇയാള്‍. ഇയാള്‍ സൂരജിന്റേയും അടുത്ത സുഹൃത്താണ്. കൊലപാതകത്തെ പറ്റി ഇയാള്‍ക്കും അറിയാമെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സൂര്യയുടെ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്യുന്നത്. ഇതില്‍ നിന്നും വീട്ടുകാരുടെ പങ്കില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാന്‍ ഫോറസ്റ്റ് വകുപ്പും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തുടര്‍ച്ചയായി 5 മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെയാണ് ഇവരെ വീണ്ടും വിളിച്ചുവരുത്തിയത്. ഇവര്‍ രാവിലെ അഭിഭാഷകനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതിനു പിന്നാലെ സൂരജിനെയും സുരേന്ദ്രനെയും ഇവിടേക്ക് കൊണ്ടുവന്നു. ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.

കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും ഗാര്‍ഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വര്‍ണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാല്‍ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കും. സൂരജിനും കുടുംബത്തിനുമെതിരായ ഗാര്‍ഹിക പീഡന പരാതിയും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

അതേസമയം വനംവകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category