1 GBP = 93.00 INR                       

BREAKING NEWS

2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞുകൂടിയത് 75,000 ഘനമീറ്റര്‍ മണല്‍; 5 ഘനമീറ്റര്‍ അളവിലുള്ള സാധാരണ ടിപ്പറില്‍ ദേവസ്വം ബോര്‍ഡ് മാറ്റിയത് 450ല്‍ ഏറെ ലോഡും; കച്ചവട സാധ്യത തിരിച്ചറിഞ്ഞ് മണലിനെ മാറ്റി ചെളിയും മാലിന്യവും നീക്കലാക്കിയത് തന്ത്രങ്ങളുടെ ഭാഗം; കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് ലിമിറ്റഡ് മുമ്പോട്ട് വന്നത് സൗജന്യ സേവനമെന്ന പേരില്‍; പമ്പയിലെ ദുരന്ത നിവാരണത്തിലെ അഴിമതിയെ പൊളിച്ചത് മന്ത്രി രാജു തന്നെ; ത്രിവേണിയിലെ വിലമതിപ്പുള്ള 'മാലിന്യം' വിവാദമാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പമ്പയിലെ ചെളിവാരല്‍ ഉത്തരവില്‍ നിറയുന്നത് കോടികളുടെ കച്ചവടത്തിനുള്ള ആസൂത്രിത നീക്കം തന്നെ. മണലിനെ പൂര്‍ണ്ണമായും മറച്ചായിരുന്നു കച്ചവടം. ഒടുവില്‍ മണല്‍ കൊണ്ടു പോകാനായില്ലെങ്കില്‍ കരാറുമായി മുമ്പോട്ട് പോകാനില്ലെന്നു പറയുന്ന ചില സഖാക്കളേയും കണ്ടു. പമ്പയിലെ മാലിന്യം നീക്കാന്‍ സൗജന്യ സേവനാണ് കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് ലിമിറ്റഡ് മുമ്പോട്ട് വച്ചയത്. എന്നിട്ടും വനം വകുപ്പ് മണല്‍ കൊണ്ടു പോകാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അതിനെ ഈ കമ്പനി വിര്‍ശിച്ചത് എന്തിനെന്ന് ആര്‍ക്കും അറിയില്ല.

രേഖകളിലൊന്നിലും മണല്‍ ഇല്ലാത്ത പമ്പാ ശുചീകരണമാണ് പ്ലാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ നല്ല മണല്‍ ആര്‍ക്ക് വേണമെങ്കിലും തട്ടിയെടുക്കാനും കഴിയുമായിരുന്നു. വലിയ അഴിമതി തന്നെയായിരുന്നു പ്ലാന്‍ ചെയ്തത്. പ്രളയകാലത്ത് പമ്പയില്‍ അടിഞ്ഞ നല്ല മണല്‍ മാലിന്യമാക്കി കടത്താനുള്ള നീക്കം. ഇതിനിടെയിലും ഉറച്ച നിലപാടിലാണ് വനം വകുപ്പ്. പമ്പ ത്രിവേണിയിലെ മണലെടുപ്പ് സംബന്ധിച്ച് വിവാദം ശക്തമാകുന്നതിനിടെ നിലപാട് അറിയിച്ച് വനംമന്ത്രി കെ രാജു വീണ്ടും രംഗത്ത് വന്നു.

ദുരന്തനിവാരണ നിയമപ്രകാരം പമ്പയിലെ മണല്‍ നീക്കുന്നതില്‍ തടസമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മണല്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ കഴിയില്ല. വനംവകുപ്പ് പറയുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ നിര്‍ത്തിവച്ച മണലെടുപ്പ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. എന്നാല്‍ നീക്കുന്ന മണല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് വനം മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതോടെ അഴിമതി മോഹം പൊളിയുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലേ മണല്‍ കൊണ്ടു പോകാന്‍ കഴിയൂവെന്നതാണ് വനംമന്ത്രിയുടെ പക്ഷം. ഇത് അഴിമതിക്കാര്‍ക്ക് തിരിച്ചടിയാണ്.

2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞൂകൂടിയത് 75,000 ഘനമീറ്റര്‍ മണല്‍ ആണെന്ന് സബ് കലക്ടര്‍ തലവനായ വിദഗ്ധസമിതി കണ്ടെത്തിയിരുന്നു (5 ഘനമീറ്റര്‍ ആണ് സാധാരണ ടിപ്പറില്‍ ലോഡ്). 20,000 ഘനമീറ്റര്‍ മണല്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യങ്ങള്‍ക്കു നല്‍കാന്‍ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. 4000 ലോഡ് എന്നതായിരുന്നു ബോര്‍ഡിന്റെ കണക്ക്. ഇതില്‍നിന്ന് 2287 ഘനമീറ്റര്‍ (450ല്‍ ഏറെ ലോഡ്) മണല്‍ വാരാനേ ബോര്‍ഡിനു കഴിഞ്ഞുള്ളു.

ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞതോടെ റിപ്പോര്‍ട്ടുകളില്‍ മണല്‍ എന്ന വാക്ക് ഒഴിവാക്കി ചെളിയും മാലിന്യവും തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ച തുണിയുമെന്നും മാറ്റി. തുടര്‍ന്നാണ് പമ്പയിലേക്ക് കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് ലിമിറ്റഡിന്റെ വരവ്. മെയ് 5ന് ആണ് സര്‍ക്കാരിന് ഇവരുടെ കത്തു ലഭിക്കുന്നത്. ത്രിവേണിയില്‍ അടിഞ്ഞ മണ്ണ്, ചെളി, പ്ലാസ്റ്റിക്, തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ച തുണിമാലിന്യങ്ങള്‍ എന്നിവ സൗജന്യമായി മാറ്റാം എന്നതായിരുന്നു കത്ത്.

വിദഗ്ധസമിതി കണ്ടെത്തിയ 75,000 ഘനമീറ്റര്‍ മണലും ദേവസ്വം ബോര്‍ഡിനു നല്‍കിയ 20,000 ഘനമീറ്ററുമൊക്കെ റിപ്പോര്‍ട്ടുകളില്‍ 75,000 ഘനമീറ്റര്‍ മണ്ണും മാലിന്യവുമായി മാറി. നദിയില്‍ നിന്ന് എടുക്കുന്ന സാധനങ്ങള്‍ എന്തായാലും എത്ര അളവിലായാലും ഉടമസ്ഥാവകാശം ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് ലിമിറ്റഡിനു മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ എഴുതി. ഇതിനു ശേഷം ത്രിവേണിയെന്നത് വിശാലമാക്കി പമ്പ, കക്കി നദികളുടെ 2290 മീറ്റര്‍ ദൂരത്തില്‍ അടിഞ്ഞുകൂടിയ 128193 ഘന അടി മണ്ണും മാലിന്യവും നീക്കണമെന്നും കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കി.

എന്നാല്‍ ജില്ലാ ഭരണ കൂടം ചെറിയൊരു പാരയും ഇട്ടു. ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് ലിമിറ്റഡിന് അനുമതി നല്‍കാന്‍ ജില്ലാ ഭരണകൂടം മെയ് 29ന് ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടില്‍, നീക്കം ചെയ്യുന്നതില്‍ മണലും ഉണ്ടെന്ന് ഉള്‍പ്പെടുത്തി. എന്നാല്‍ ചീഫ് സെക്രട്ടറിയും സംഘവും പമ്പ സന്ദര്‍ശിച്ച ശേഷം 30ന് കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ വാരി മാറ്റുന്നതില്‍ മണല്‍ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി നദിയുടെ ക്ലീനിങ്ങായി. ഫലത്തില്‍ മണലായിരുന്നു കടത്താന്‍ ഉദ്ദേശിച്ചത്.

പമ്പ ത്രിവേണിയില്‍ നിന്ന് വാരിയ മണല്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇനിയും നടപടി ആയില്ല. മണല്‍ വാരലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. വിവാദങ്ങള്‍ക്കിടയിലും പമ്പയില്‍ മണല്‍വാരല്‍ പുരോഗമിക്കുകയാണ്. വാരിയ മണല്‍ പമ്പ കെ.എസ് ആര്‍ടി.സിക്കു സമീപമുള്ള സ്ഥലത്താണ് നിക്ഷേപിക്കുന്നത്. മണല്‍ വനമേഖലയ്ക്കു പുറത്തുകൊണ്ടുപോകരുതെന്ന വനംവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കുകയാണ്.

മണല്‍ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശിക്കുമെന്ന് മന്ത്രി രാജു പറഞ്ഞു. വിവാദങ്ങള്‍ക്കിടയിലും പമ്പയില്‍ മണല്‍ വാരല്‍ പുരോഗമിക്കുകയാണ്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് മണല്‍ നീക്കം ചെയ്യുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്. ശേഖരിക്കുന്ന മണലിന്റെ കണക്ക് വനപാലകര്‍ തയാറാക്കുന്നുണ്ട്.

സിപിഐ രണ്ടും കല്‍പ്പിച്ച്
പമ്പ ത്രിവേണി മണലെടുപ്പ് വിവാദത്തില്‍ പത്തനംതിട്ട ജില്ല കലക്ടര്‍ക്കെതിരെ സിപിഐ. മണല്‍ പുറത്തേക്കു കൊണ്ടു പോകാന്‍ കലക്ടര്‍ നല്‍കിയ ഉത്തരവ് തെറ്റാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്ടര്‍ക്ക് മണല്‍ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ വന സംരക്ഷണ നിയമപ്രകാരം മണല്‍ വനഭൂമിക്ക് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ ഇത്തരമൊരു ഉത്തരവിറക്കിയെന്ന് കലക്ടര്‍ വ്യക്തമാക്കണം.

വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെങ്കില്‍ അത് കലക്ടര്‍ പറയണം. മണ്ണ് പുറത്തേക്കു കൊണ്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ച വനം മന്ത്രിയുടെ നടപടി ശരിയാണ്. മണല്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സിപിഐക്ക് പരാതിയില്ല. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന പശ്ചാത്തലത്തില്‍ മണല്‍ നീക്കേണ്ടത് അനിവാര്യമാണ്. മണല്‍ പുറത്തേക്ക് കൊണ്ടു പോകരുതെന്ന വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെ പത്തനംതിട്ട കലക്ടറുടെ ഉത്തരവ് അസാധുവായി. മണലെടുക്കുന്നത് സംബന്ധിച്ച് വനംവകുപ്പുമായി വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന അഭിപ്രായം സിപിഐക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category