1 GBP = 93.00 INR                       

BREAKING NEWS

ഇന്‍സ്റ്റാഗ്രാമില്‍ മറ്റൊരാളുടെ ഫോട്ടോ ഇട്ട് പെണ്‍കുട്ടിയെ വളച്ചു വീഴ്ത്തി; കഴുത്തിലെ സ്വര്‍ണ്ണമാലയ്ക്ക് ലോക്കറ്റ് സ്നേഹ സമ്മാനമായി നല്‍കാനെന്ന് പറഞ്ഞ് രാത്രിയില്‍ കാമുകിയുടെ വീട്ടിന്റെ ജനലിന് അരുകിലെത്തി; ഇന്‍സ്റ്റാഗ്രാമിലെ ആളല്ലെന്ന് മനസ്സിലാക്കി ഞെട്ടിയ പെണ്‍കുട്ടിയെ വീണ്ടും സ്നേഹ ചതിയില്‍ വീഴ്ത്തി; ലോക്കറ്റിടാന്‍ ജനലിലൂടെ മാലയും ഊരി വാങ്ങി; സ്വര്‍ണം കിട്ടിയതോടെ കൂട്ടുകാരനുമായി മുങ്ങല്‍; ഒടുവില്‍ സജിന്‍ ബാബുവും മുഹമ്മദ് ഷാനും കുടുങ്ങി; ഒരു സൈബര്‍ മോഷണത്തിന്റെ കഥ

Britishmalayali
ആര്‍ പീയൂഷ്

കൊല്ലം: ഇന്‍സ്റ്റാ ഗ്രാമില്‍ ചെത്ത് പയ്യന്‍മാരുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോയാക്കി പെണ്‍കുട്ടികളെ വശീകരിച്ച് കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാം നഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍ ബാബു(20), സാം നഗര്‍ ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍(18) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

മയ്യനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സിജിന്‍ ബാബുവാണ് ഇന്‍സ്റ്റാ ഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടിയെ വലയിലാക്കിയത്. ഇയാളോട് പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നുകയും ഇരുവരും തമ്മില്‍ ഇന്‍സ്റ്റാ ഗ്രാം വഴി ചാറ്റിങും തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയുടെ നമ്പര്‍ കൈവശപ്പെടുത്തുകയും നിരന്തരം ഫോണ്‍ സംഭാഷണം തുടരുകയും ചെയ്തു.

പെണ്‍കുട്ടി അയച്ചു കൊടുത്ത ചിത്രങ്ങളില്‍ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയ്ക്ക് തന്റെ സ്‌നേഹ സമ്മാനമായി ഒരു ലോക്കറ്റ് വാങ്ങി നല്‍കുമെന്ന് സിജിന്‍ അറിയിച്ചു. പെണ്‍കുട്ടി ഇത് തിരസ്‌ക്കരിച്ചില്ല. താന്‍ തിരുവനന്തപുരത്താണെന്നും തിരികെ വരുമ്പോള്‍ രാത്രിയില്‍ വീട്ടിലെത്തി നല്‍കാമെന്നും പെണ്‍കുട്ടിയോട് ഇയാള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീടിന്റെ വിലാസം സിജിന്‍ ചോദിച്ചറിഞ്ഞു.

അങ്ങനെ മെയ് 22 ന് പുലര്‍ച്ചെ രണ്ടര മണിയോടെ സിജിന്‍ സുഹൃത്തായ മുഹമ്മദ് ഷാനൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ റുമിലെ ജനാലയ്ക്കടുത്ത് നിന്ന് പെണ്‍കുട്ടിയുമായി സംസാരിച്ചു. ഇന്‍സ്റ്റാ ഗ്രാമില്‍ കണ്ട ആളല്ല എന്ന് പെണ്‍കുട്ടി അപ്പോഴാണ് അറിയുന്നത്. പിന്നീട് പലതും പറഞ്ഞ് പെണ്‍കുട്ടിയെ സമാധാനിപ്പിക്കുകയും താന്‍ ഇത്രയും ദൂരം വന്നത് സ്‌നേഹമുള്ളതു കൊണ്ടല്ലേ എന്നും പറഞ്ഞ് ലോക്കറ്റ് പെണ്‍കുട്ടിക്ക് മുന്നില്‍ കാണിച്ചു. ലോക്കറ്റ് തരാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ തന്നെ ഇട്ട് തരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാല ഇയാള്‍ ഊരി വാങ്ങുകയായിരുന്നു. മാല കയ്യില്‍ കിട്ടിയതോടെ ഇയാളും സുഹൃത്തും ഓടി രക്ഷപെട്ടു. എന്‍ട്രന്‍സ് കോച്ചിങിന് പഠിക്കുന്ന പെണ്‍കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് പൊലീസില്‍ പരാതി എത്തിയത്.

പെണ്‍കുട്ടി നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നമ്പര്‍ ഉപയോഗിച്ചിരുന്ന മൊബൈലിന്റെ ഇ.എം.ഐ നമ്പര്‍ കണ്ടെത്തി. ഇ.എം.ഐ നമ്പറിന്റെ അടിസ്ഥാന്തില്‍ നടത്തിയ പരിശോധനയില്‍ ഇതേ ഫോണില്‍ ഉപയോഗിക്കുന്ന മറ്റൊരു നമ്പര്‍ കണ്ടെത്തി. ഈ നമ്പര്‍ ഒരു സ്ത്രീയുടെ പേരിലുള്ള നമ്പറായിരുന്നു. തുടര്‍ന്ന് പ്രതിയുടെ ലൊക്കേന്‍ കണ്ടെത്തുകയും രാത്രിയോടെ സിജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിന്നീട് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാനെയും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ ഒന്നേകാല്‍ പവനുള്ള മാല 32,000 രൂപയ്ക്ക് കുളത്തൂപ്പുഴയില്‍ തന്നെയുള്ള ഒരു സ്വര്‍ണ്ണാഭരണശാലയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു. കൂടാതെ 2019 -ല്‍ അടൂരില്‍ ഇതേ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെയും കബളിപ്പിച്ച് മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ വിവരവും സിജിന്‍ പൊലീസിന് മുന്നില്‍ സമ്മതിച്ചു. അന്ന് പെണ്‍കുട്ടിയുടെ പിതാവ് ഉറക്കമുണര്‍ന്ന് എത്തിയതിനാല്‍ മൊബൈല്‍ ഫോണ്‍ മാത്രമേ കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ എന്നാണ് ഇയാള്‍ പറഞ്ഞത്. ഈ സംഭവത്തിലും മുഹമ്മദ് ഷാന്‍ ഒപ്പമുണ്ടായിരുന്നു.

സ്വര്‍ണ്ണാഭരണം ജ്യൂവലറിയില്‍ നിന്നും വീണ്ടെടുത്തു. അടൂരിലെ പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണും ഇവര്‍ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിന് വിധേയമായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരവിപുരം സിഐ വിനോദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ സുനില്‍, എഎസ്‌ഐ ഷിബു പീറ്റര്‍, സിപിഒ വിനു വിജയന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്നലെ രാത്രിയില്‍ തന്നെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category