1 GBP = 93.00 INR                       

BREAKING NEWS

കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സപ്ലൈകോയില്‍ നിന്ന് വാങ്ങാം; വിതരണം ഈ മാസം പത്ത് മുതല്‍; കിറ്റ് വിതരണത്തിനു 756 കോടി രൂപ അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍; ആകെ തയ്യാറാക്കിയിരിക്കുന്നത് 87,28,806 കിറ്റുകള്‍; ഒരു കിറ്റിന് ശരാശരി ചെലവാകുക 974.03 രൂപയെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍; അക്ഷയ കേന്ദ്രങ്ങളിലൂടെ ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് വിതരണം വൈകാതെ ആരംഭിക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ പലവ്യഞ്ജന കിറ്റ് റേഷന്‍ കടയിലൂടെ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി സപ്ലൈക്കോയില്‍ 10 മുതല്‍ 15 വരെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. റേഷന്‍ കാര്‍ഡുമായി സപ്ലൈകോ വിപണനശാലകളില്‍ എത്തണം. കിറ്റ് വിതരണത്തിനു സര്‍ക്കാര്‍ 756 കോടി രൂപ നല്‍കി. ആകെ 87,28,806 കിറ്റുകള്‍ തയാറാക്കി. ഒരു കിറ്റിന് ശരാശരി 974.03 രൂപ ചെലവായി. ഇത് ഓഡിറ്റിന് വിധേയമാണ്. അക്ഷയ കേന്ദ്രങ്ങളിലൂടെ ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് വിതരണം വൈകാതെ ആരംഭിക്കും. റേഷന്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ പുതുക്കുന്നതിന് റേഷന്‍ കടകളിലോ അക്ഷയ കേന്ദ്രങ്ങളിലോ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. റേഷന്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ പുതുക്കുന്നതിന് റേഷന്‍ കടകളിലോ അക്ഷയ കേന്ദ്രങ്ങളിലോ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റില്‍ 17 തരം സാധനങ്ങളാണ് ഉള്ളത്.

ഉപ്പ് ഒരു കിലോ, പഞ്ചസാര ഒരു കിലോ, പയര്‍ ഒരു കിലോ, കടല ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, തേയില 250 ഗ്രാം, ആട്ട രണ്ടു കിലോ, റവ/ നുറുക്ക് റവ ഒരു കിലോ, മുളകുപൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഉലുവ 100 ഗ്രാം, കടുക് 100 ഗ്രാം, സോപ്പ് രണ്ടെണ്ണം, സണ്‍ഫ്‌ളവര്‍ ഓയില്‍ ഒരു ലിറ്റര്‍, ഉഴുന്ന് ഒരു കിലോ എന്നിങ്ങനെയാണ് കിറ്റിലെ സാധനങ്ങള്‍.

മുന്‍ഗണനാ വിഭാഗം പിങ്ക് കാര്‍ഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. അന്ത്യോദയ വിഭാഗം മഞ്ഞ കാര്‍ഡുള്ള 5.77 ലക്ഷം കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ട വിതരണവു മൂന്നാം ഘട്ട വിതരണവും നടന്നിട്ടുണ്ട്. ഇങ്ങനെ റേഷന്‍കട വഴി വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായാണ് ഇപ്പോള്‍ സപ്പൈക്കോ വഴി വീണ്ടും കിറ്റ് വിതരണം ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category