1 GBP = 93.00 INR                       

BREAKING NEWS

നാലാഞ്ചിറയിലെ വൈദികന്‍ ചികിത്സ തേടിയത് മെയ് 23ന്; പനി ബാധിതനായിട്ടും സ്രവം പരിശോധിച്ചത് ന്യൂമോണിയ ബാധിച്ച ശേഷം ജൂണ്‍ ഒന്നിന് മാത്രം; ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പുറത്തുവരുന്നത് മെഡിക്കല്‍ കോളേജിലെ വീഴ്ച്ചയെന്ന് ആക്ഷേപം; കോവിഡ് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു; പോത്തന്‍കോട്ടെ റിട്ട. എഎസ്‌ഐ മുതല്‍ തലസ്ഥാന ജില്ലയില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ നിരവധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം നാലാഞ്ചിറയില്‍ മരിച്ച വൈദികന്‍ കെജി വര്‍ഗീസിന്റെ സ്രവം പരിശോധിക്കുന്നതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച വരുത്തിയെന്ന ആക്ഷേപം ശക്തം. ജൂണ്‍ ഒന്നിന് മാത്രമാണ് വൈദികന്റെ സ്രവ പരിശോധന നടത്തിയത്. അതിന് രണ്ടാഴ്ച്ച മുമ്പ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്രവം പരിശോധിച്ചത് ജൂണ്‍ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ബൈക്കില്‍ ലിഫ്റ്റടിച്ച് യാത്ര ചെയ്ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്.

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വൈദികന്റെ മൃതദേഹം മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്‌കരിക്കാന്‍ സാധിച്ചത്. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വര്‍ഗീസിന്റെ സംസ്‌കാരം നടത്തിയത്. മലമുകള്‍ ഓര്‍ത്തഡോക്സ് സെമിത്തേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു.

അതേസമയം റിട്ട. എഎസ്‌ഐ മുതല്‍ വൈദികന്‍ വരെ നീളുന്ന ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ തലസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട്ടെ റിട്ട.. എഎസ്‌ഐ അബ്ദുള്‍ അസീസ് , ഫാ. കെ.ജി വര്‍ഗീസ് എന്നിവരുടെ കോവിഡ് മരണങ്ങളുടെയും വെഞ്ഞാറമൂട്, ആനാട് എന്നിവിടങ്ങളിലെ കോവിഡ് ബാധയുടെയും ഉറവിടമാണ് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും അജ്ഞാതമായി അവശേഷിക്കുന്നത്.ജില്ലയിലെ പോത്തന്‍ കോട് റിട്ട. എഎസ്‌ഐ അബ്ദുള്‍ അസീസിന്റേതായിരുന്നു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി മരണത്തിന് കീഴടങ്ങിയ ആളെന്ന നിലയില്‍ അബ്ദുള്‍ അസീസിന്റെ മരണത്തെയും രോഗത്തിന്റെ ഉറവിടത്തെയും പറ്റി വിശദമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തിയത്.

വിദേശയാത്ര നടത്തിയിട്ടില്ലാത്ത അബ്ദുള്‍ അസീസിന് രോഗം ബാധിച്ചതെവിടെനിന്നെന്ന കാര്യം ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ആരോഗ്യ വകുപ്പിന് മനസിലാക്കാനായില്ല. മരിക്കുന്നതിന് മുമ്പ് പോത്തന്‍കോട്ടെ ഒരുപള്ളിയില്‍ നടന്ന രണ്ട് ഖബറടക്കത്തിലും ചില വിവാഹ ചടങ്ങുകളിലും സംബന്ധിച്ചുവെന്നതിനപ്പുറം ഇയാള്‍ക്ക് കോവിഡ് 19 വൈറസ് ബാധയുണ്ടായതിനെപ്പറ്റി യാതൊന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനകളിലോ പഠനങ്ങളിലോ മനസിലാക്കാനായില്ല. അബ്ദുള്‍ അസീസിന്റെ കുടുംബാംഗങ്ങള്‍ക്കോ പ്രദേശവാസികളായ മറ്റാര്‍ക്കുമോ രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് പ്രതിരോധത്തിന്റെ ഭാരിച്ച ജോലികള്‍ക്കിടയില്‍ രോഗത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും ആരോഗ്യ വകുപ്പ് പതിയെ അവസാനിപ്പിച്ചു.

വെഞ്ഞാറമൂട്ടില്‍ പൊലീസ് പിടികൂടിയ അബ്കാരികേസിലെയും ക്രിമിനല്‍ കേസുകളിലെയും പ്രതികള്‍ക്ക് റിമാന്‍ഡിന് ശേഷം ജയിലില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയതായിരുന്നു അടുത്ത വെല്ലുവിളി. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിനും തമിഴ്നാട് അതിര്‍ത്തികളിലും വിപുലമായ സമ്പര്‍ക്കപ്പട്ടികയുടെ ഉടമകളായിരുന്ന ഇവര്‍ക്ക് രോഗമുണ്ടായത് തമിഴ്നാട്ടുകാരായ ചിലരുമായുള്ള സമ്പര്‍ക്കത്തിലായിരിക്കാമെന്ന നിഗമനത്തില്‍ അത് സംബന്ധിച്ച അന്വേഷണവും അവസാനിച്ചു. നെടുമങ്ങാട് ആനാട് പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടെ പൊലീസ് പിടിയിലായ പെയിന്റിങ് തൊഴിലാളിയുടെ രോഗബാധയായിരുന്നു ഉറവിടം അജ്ഞാതമായ അടുത്ത കേസ്. ആനാടും പരിസരത്തും നിരവധിപ്പേരെ ക്വാറന്റൈനിലാക്കുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും പുതിയ കേസുകളൊന്നും കണ്ടെത്താതിരുന്നതോടെ അത് സംബന്ധിച്ച അന്വേഷണവും ആഴ്ചകള്‍ക്ക് ശേഷം പുരോഗതിയില്ലാതെ അവസാനിച്ചു.

പിന്നീട് രണ്ടാഴ്ചയോളം കേരളത്തിന് പുറത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്കൊഴികെ ആര്‍ക്കും രോഗ ബാധയില്ലാതിരിക്കെയാണ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ വൈദികന്‍ കെ.ജി വര്‍ഗീസ് രോഗം ബാധിച്ച് മരിച്ചത്. രണ്ട് മാസത്തോളം മെഡിക്കല്‍ കോളേജിലും പേരൂര്‍ക്കട ഗവ. ആശുപത്രിയിലുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോര്‍ജിന് ന്യുമോണിയ കലശലായതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് വ്യക്തമായത്. പരിശോധനാഫലം വരുന്നതിന് തലേദിവസം ജോര്‍ജ് മരണപ്പെട്ടതോടെ മരണദിവസവും അതിനുമുമ്പും വൈദികനുമായി ആശുപത്രിയില്‍ അടുത്തിടപഴകിയ ഡോക്ടര്‍മാരും നഴ്സുമാരും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ അമ്പതിലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റൈനിലാണ്.

വിദേശയാത്രയുടെയോ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിന്റെയോ ചരിത്രമില്ലാത്ത വൈദികന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഏതെങ്കിലും വിധത്തില്‍ രോഗബാധയുണ്ടായതാകാമെന്ന നിഗമനത്തില്‍ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category