1 GBP = 93.00 INR                       

BREAKING NEWS

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടു; മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 139 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യയിലെ ഇന്നലത്തെ മരണ കണക്ക് 286 ആയി; ആകെ മരണം 6,649 ആയി ഉയര്‍ന്നപ്പോള്‍ ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9,471 പേര്‍ക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജനങ്ങളെ കടുത്ത ആശങ്കയിലാക്കി ഇന്ത്യയില്‍ കോവിഡ് മരണവും രോഗബാധയും പിടിവിട്ട് ഉയരുന്നു. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടപ്പോള്‍ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 9,471 പേര്‍ക്കാണ്. ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി 286 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യയിലെ മരണ കണക്ക് 6,649 ആയി ഉയര്‍ന്നു. അതിവേഗം പതിനായിരം ക്ലബ്ബിലേക്ക് ഓടിയടുക്കുകയാണ് ഇന്ത്യയിലെ മരണ നിരക്ക്. ഇന്നലെ 286 പേര്‍ മരിച്ചപ്പോള്‍ അതില്‍ 139 പേരും മരിച്ചത് മഹാരാഷ്ട്രയിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. രോഗബാധയും മരണവം മഹാരാഷ്ട്രയില്‍ കുതിച്ചുയരുകയാണ്.

കോവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയി ഉയര്‍ന്നുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു. 42,224 സജ്ജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 1475 രോഗികള്‍ക്ക് ഇന്ന് മാത്രം രോഗം ഭേദമായി. ഇതോടെ 35,156 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,22,946 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ മാസത്തില്‍ ഇത് മൂന്നാം തവണയും 10 ദിവസത്തിനുള്ളില്‍ ആറാം തവണയുമാണ് മരണ സംഖ്യ 100-ല്‍ അധികമാകുന്നത്. ജൂണ്‍ 2 ന് 103, ജൂണ്‍ 3 ന് 122, ജൂണ്‍ 4 ന് 123 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ മരണ നിരക്ക്. എന്നിരുന്നാലും സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 43.81 ശതമാനമാണ്. മരണനിരക്ക് 3.55 ശതമാനവും.

വെള്ളിയാഴ്ച മുംബൈയില്‍ മാത്രം 54 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ മരണസംഖ്യ 1,519 ആയി. നഗരത്തിലെ രോഗികളുടെ എണ്ണം 1,149 കേസുകള്‍ വര്‍ദ്ധിച്ച് 46,080 ആയി. താനെയില്‍ 38, പൂണെ, ജല്‍ഗാവ് എന്നിവിടങ്ങളില്‍ 14 വീതം, നാസിക്കില്‍ 10, രത്നഗിരിയില്‍ അഞ്ച്, സോളാപൂരില്‍ രണ്ട്, പാല്‍ഘര്‍, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും ഉണ്ടായി. 20 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കേസുകളുടെ എണ്ണം 1,889 ആയി ഉയര്‍ന്നതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അതേസമയം, പ്രദേശത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 71 മരണങ്ങളാണ് പ്രദേശത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടതോടെ ഡല്‍ഹിയിലും ആശങ്ക വര്‍ധിക്കുന്നു. ഒരാഴ്ച്ചയായി പരിശോധന നടത്തുന്നതില്‍ നാലില്‍ ഒരാള്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ രോഗികളായത് 26,334 പേര്‍, മരണം 708. വെള്ളിയാഴ്ച മാത്രം 1330 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പരിശോധനകള്‍ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ആരോപിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 5355 കോവിഡ് രോഗികളാണ്. ആകെ 1,09,462 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.27 ശതമാനം. നിലവില്‍ 1,10,960 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം ഇപ്പോള്‍ 507 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 217 ആയും ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,661 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 43,86,379 സാംപിളുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category