1 GBP = 93.00 INR                       

BREAKING NEWS

ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടും; അമേരിക്കയില്‍ രണ്ടുകോടി ടെസ്റ്റുകള്‍ നടത്തി; കോവിഡ് കേസുകളില്‍ ഒന്നാം സ്ഥാനത്ത് ആയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പറയാനുള്ളത്; രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെയും മറികടന്ന ഇന്ത്യയിലെ രോഗവ്യാപനം വിരല്‍ചൂണ്ടുന്നതും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്ന് തന്നെ

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയാണെങ്കില്‍ ഇന്ത്യയിലും ചൈനയിലും അമേരിക്കയെക്കാള്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ രണ്ടുകോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു കൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ലോകക്ക് കോവിഡ് കണക്കില്‍ അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് ട്രംപ് ഇന്ത്യയുടെ കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

അമേരിക്കയില്‍ 1,965,912 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 111,394പേര്‍ മരിച്ചു. 2,36,184കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ 84,177. ഇതിനോടകം ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,887പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. 24 മണിക്കൂറിനുള്ളില്‍ 294 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ ഇന്ത്യ മറികടന്നു. ഇറ്റലിയില്‍ രോഗബാധിതരുടെ ആകെ എണ്ണം 2,34,531 ആണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 6649 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം 33,774 ആണ്. ഇന്ത്യയില്‍ 1,13,233 പേര്‍ രോഗമുക്തി നേടിയപ്പോള്‍, ഇറ്റലിയില്‍ 1,63,781 പേര്‍ സുഖം പ്രാപിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 9,000ത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഒരു ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 2,436 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 139പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 80,229 ആയി. മരണം 2,849.

ഗുജറാത്തില്‍ 510 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19,199 ആയും മരണം 1,190 ആയും ഉയര്‍ന്നു. പശ്ചിമ ബംഗാളില്‍ 427 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതര്‍ 7,303 ആയി ഉയര്‍ന്നു. കര്‍ണാടകയിലും കഴിഞ്ഞദിവസം 500ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4,835 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്.

തമിഴ്നാട്ടില്‍ 1,438 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 28,694 ആയി. മരണസംഖ്യ 232. കേരളത്തില്‍ ആദ്യമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടന്നിരുന്നു. 111 പേര്‍ക്കാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category