1 GBP = 93.00 INR                       

BREAKING NEWS

ലണ്ടനില്‍ ഇന്നലെ പ്രതിഷേധവുമായി ഇറങ്ങിയത് ലക്ഷങ്ങള്‍; അമേരിക്കന്‍ പോലീസിന്റെ ക്രൂര കൊലപാതകത്തിനെതിരെ തുടങ്ങിയ ലഹള ആര്‍ക്കും നിയന്ത്രിക്കാനാവാതെ വളരുന്നു; കുതിരപ്പോലീസിന് പരുക്കേറ്റു; മടങ്ങിപ്പോയ കൊറോണ തിരിച്ച് വന്നേക്കുമെന്നും ആശങ്ക

Britishmalayali
kz´wteJI³

യുഎസ് പോലീസ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ലോകമെമ്പാടും അലയടിക്കുന്ന പ്രതിഷേധം യുകെയിലും അലയടിച്ചു. ഇന്നലെ ലണ്ടനില്‍ മാത്രം പ്രതിഷേധവുമായി തെരുവുകളിലിറങ്ങിയത് ലക്ഷക്കണക്കിന് പേരാണ്. ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ കറുത്ത വര്‍ഗക്കാര്‍ തുടങ്ങിയ ലഹള ആര്‍ക്കും നിയന്ത്രിക്കാനാവാതെ വളരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ കുതിരപ്പോലീസിന് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.


ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് ലണ്ടന്‍ അടക്കമുള്ള യുകെയിലെ വിവിധ നഗരങ്ങളില്‍ ആളുകള്‍ കൂട്ടം കൂട്ടമായി സാമൂഹിക അകല നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇത്തരത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കൊറോണ തിരിച്ച് വന്നേക്കുമെന്ന ആശങ്കയും രൂക്ഷമായിട്ടുണ്ട്. ലണ്ടനില്‍ നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണത്തില്‍ ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ അടക്കമുള്ള പത്ത് പോലീസുകാര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള റാലികള്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കവെയാണ് ഇന്നലെ യുകെയില്‍ വിവിധ നഗരങ്ങളില്‍ ഇതോട് അനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ഇന്നലത്തെ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ റയട്ട് പോലീസിനെ വിന്യസിച്ചിരുന്നു. രാജ്യത്ത് കൊറോണയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിക്കണമെന്ന മുന്നറിയിപ്പുമായായിരുന്നു പോലീസ് പ്രതിഷേധക്കാരുടെ ഇടയിലിറങ്ങിയിരുന്നത്.

കൊറോണ ഭീഷണിയുളളതിനാല്‍ ആളുകള്‍ പ്രതിഷേധിക്കാനിറങ്ങുമ്പോള്‍ വലിയ ഗ്രൂപ്പുകളായി നീങ്ങരുതെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്നുമുള്ള മുന്നറിയിപ്പുകളുമായി ഹോം സെക്രട്ടറി പ്രീതി പട്ടേലും ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കും രംഗത്തെത്തുകയും ചെയ്തിരുന്നു. പാര്‍ലിമെന്റ് സ്‌ക്വയറില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേര്‍ തടിച്ച് കൂടിയിരിക്കെ പോലീസിന്റെ നേര്‍ക്ക് ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്നായിരുന്നു ഏറ്റ് മുട്ടല്‍ അരങ്ങേറിയത്. ഇന്നലെ രാജ്യമാകമാനം അരങ്ങേറിയ പ്രതിഷേധങ്ങളില്‍ ഭൂരിഭാഗവും സമാധാന പൂര്‍ണമായിരുന്നുവെങ്കിലും വൈറ്റ് ഹാള്‍ പരിസരത്തെ പ്രതിഷേധമായിരുന്നു രാത്രി ഏഴ് മണിയോടെ ആക്രമാസക്തമായിത്തീര്‍ന്നത്.

ഇതിനിടെ ഒരാള്‍ ബൈക്ക് റൈസ് ചെയ്ത് പോലീസിന്റെ കുതിരക്ക് നേരെ കുതിച്ചതിനെ തുടര്‍ന്ന് കുതിരപ്പുറത്തിരുന്ന വനിതാ പോലീസ് ഓഫീസര്‍ ഇടറി വീണ് അബോധാവസ്ഥയിലായിരുന്നു.തുടര്‍ന്ന് കുതിയ വിളറി പിടിച്ചോടിയത് ഇവിടെ കടുത്ത പ്രശ്നങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരുന്നു. വനിതാ പോലീസ് ഓഫീസര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡൗണിംഗ് സ്ട്രീറ്റിലെ സെക്യൂരിറ്റി ഗേറ്റുകള്‍ക്ക് നേരെ പന്തം കത്തിച്ചെറിയല്‍ വരെ അരങ്ങേറിയതിനെ തുടര്‍ന്നാണ് ഇവിടെ റയട്ട് പോലീസിനെ വിന്യസിച്ചത്. ബോറിസ് ജോണ്‍സന്‍ ഒരു വംശീയവാദിയാണെന്ന് ആക്രോശിച്ച് നിരവധി പേര്‍  അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കടുത്ത് തടിച്ച് കൂടിയപ്പോള്‍ കടുത്ത പോലീസ് സുരക്ഷ അവിടെയും ഏര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നായിരുന്നു പോലീസിന് നേരെ പടക്കം കത്തിച്ച് ഏറ് തുടങ്ങിയിരുന്നത്. തുടര്‍ന്ന് യൂണിഫോമണിഞ്ഞ പോലീസിന് പകരം റയട്ട് ഹെല്‍മറ്റുകളും ഷീല്‍ഡുകളുമണിഞ്ഞ റയട്ട് പോലീസ് ഇവിടേക്ക് കുതിച്ചെത്തുകയും ഇവര്‍ ഡൗണിംഗ് സ്ട്രീറ്റിന്റെ സുരക്ഷാ കവാടങ്ങള്‍ക്കരികെ നിലയുറപ്പിക്കുകയുമായിരുന്നു. ഇന്നലെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ പിന്തുണയുമായി വിഖ്യാത ഗായിക മഡോണയും ബ്രിട്ടീഷ് പ്രഫഷണല്‍ ബോക്സറായ അന്തോണി ജോഷ്വയും വിഖ്യാത ടെന്നീസ് പ്ലെയറായ ബോറിസ് ബെക്കറും അടങ്ങിയ സെലിബ്രിറ്റികളും രംഗത്തിറങ്ങിയത് പ്രതിഷേധക്കാര്‍ക്ക് ആവേശം പകര്‍ന്നിരുന്നു.കൂടാതെ ബ്രിട്ടീഷ് എഴുത്തുകാരിയും ടെലിവിഷന്‍ അവതാരികയുമായ അലക്സ ചുന്‍ഗും ഇംഗ്ലീഷ് മോഡലായ സുകി വാട്ടര്‍ഹൗസും ലണ്ടനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category