1 GBP = 92.50 INR                       

BREAKING NEWS

എന്നിട്ടും പാഠം പഠിക്കാതെ അമേരിക്കന്‍ പോലീസ് ക്രൂരത തുടരുന്നു; സമരക്കാരെ മര്‍ദ്ദിച്ച രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ആക്കിയപ്പോള്‍ കവചം ഒരുക്കാന്‍ അവധിയെടുത്ത് അനേകം പോലീസുകാര്‍ കോടതി വളപ്പില്‍; വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് ഒരുങ്ങി കറുത്തവര്‍; ജോര്‍ജ് ഫ്ലോയ്ഡ് പ്രതിഷേധം കനല്‍ കെടാതെ മുമ്പോട്ട്

Britishmalayali
kz´wteJI³

മേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാനിറങ്ങിയവരെ മര്‍ദിച്ച ബഫലോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവരോട് അനുഭാവം പുലര്‍ത്തി കവചം ഒരുക്കാന്‍ അവധിയെടുത്ത് അനേകം പോലീസുകാര്‍ കോടതി വളപ്പില്‍ ഒത്തുകൂടിയെന്ന് റിപ്പോര്‍ട്ട്. ആരോണ്‍ ടോര്‍ഗാല്‍സ്‌കി, റോബര്‍ട്ട് മാക്കാബെ എന്നീ പോലീസുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്തരത്തില്‍ നിരവധി പോലീസുകാര്‍ കോടതി പരിസരത്ത് തടിച്ച് കൂടിയിരുന്നത്.

75 വയസുള്ള മാര്‍ട്ടിന്‍ ഗുഗിനോ എന്ന പ്രതിഷേധക്കാരന്‍ സമാധാനപരമായി പ്രതിഷേധം നടത്തുമ്പോള്‍ ഇയാള്‍ അടക്കമുള്ള നിരവധി സമരക്കാരെ മര്‍ദിച്ചുവെന്ന കുറ്റത്തിനാണ് രണ്ട് പോലീസുകാരെയും കോടതി കയറ്റിയിരിക്കുന്നത്. ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ നിന്നും പാഠം പഠിക്കാതെ അമേരിക്കന്‍ പോലീസ് ക്രൂരത തുടരുന്നുവെന്ന് തന്നെയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആക്രമണം നടത്തിയതിന്റെ പേരില്‍ ഈ രണ്ട് പോലീസുകാര്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതിനിടെ വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് ഒരുങ്ങി കറുത്തവര്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം കനല്‍ കെടാതെ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഈ രണ്ട് പോലീസുകാരുടെ മര്‍ദനമേറ്റ മാര്‍ട്ടിന്‍ ഗുഗിനോ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍. ഈ രണ്ട് പോലീസുകാരെയും നേരിട്ട് കോടതിയില്‍ ഹാജരാക്കാതെ വെര്‍ച്വല്‍ ഹിയറിംഗിന് വിധേയരാക്കുകയായിരുന്നു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിചാരണക്ക് ശേഷം ഇവരെ ജാമ്യമില്ലാതെ മോചിപ്പിക്കുകയും ജൂലൈ 20ന് കോടതിയില്‍ വീണ്ടും ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ വിചാരണക്ക് ശേഷം പുറത്തേക്കു വരുമ്പോള്‍ പുറത്ത് കൂടി നിന്ന നിരവധി പോലീസുകാര്‍ നായക പരിവേഷത്തോടെ ഇവരെ ആര്‍പ്പ് വിളികളോടെയാണ് സ്വാഗതം ചെയ്തിരുന്നത്.

ഈ രണ്ട് പോലീസുകാരും അതിര്‍ത്തി മറി കടന്നുവെന്നും നിയമം ലംഘിച്ചുവെന്നുമാണ് വിചാരണക്കിടെ കോടതി വിലയിരുത്തിയിരിക്കുന്നത്. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നാണ് ശനിയാഴ്ച ഇവര്‍ക്ക് മേല്‍ ചുമത്തിയ ചാര്‍ജുകള്‍ വെളിപ്പെടുത്താനായുളള പ്രസ്‌കോണ്‍ഫറന്‍സില്‍ വച്ച് ഡിഎ ജോണ്‍ ഫ്ലൈന്‍ അഭിപ്രായപ്പെട്ടത്. അതിനിടെ ഫ്ലോയ്ഡിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം യുഎസില്‍ ദിവസം തോറും ശക്തിപ്പെട്ട് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇന്നലെ പ്രതിഷേധക്കാരെ ഭയന്ന് റയട്ട് ഗിയറിലുളള പോലീസുകാര്‍ വൈറ്റ് ഹൗസിനെ സംരക്ഷിക്കാന്‍ വലയം ചെയ്തിരുന്നു.

ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഏറ്റവും വലിയ പ്രതിഷേധത്തെ നേരിടാന്‍ വാഷിംഗ്ടണ്‍ ഡിസി തയ്യാറെടുത്ത് വരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മഹാ പ്രതിഷേധത്തില്‍ ഭാഗഭാക്കാകുന്നതിനായി ലക്ഷക്കണക്കിന് പേരോട് തലസ്ഥാനത്തെത്തുവാനാണ് ആക്ടിവിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇന്നലെ തുടര്‍ച്ചയായി 12ാം ദിവസമായിരുന്നു ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പോലീസ് വ്യക്തമായ വംശീയ അജണ്ടയോടെയാണ് പെരുമാറുന്നതെന്ന് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ച് എടുത്ത് കാട്ടിയിരുന്നു. യുഎസിലെ വിവിധ നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ ഭാഗഭാക്കാകുന്ന പ്രതിഷേധങ്ങളാണ് ദിവസവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category