1 GBP = 92.50 INR                       

BREAKING NEWS

ഇന്നലെ 204 മരണങ്ങള്‍; മൊത്തം മരണം 40,000 കടന്നിട്ടും ഇനി എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസം മാറുന്നില്ല; എല്ലാം ഉടന്‍ ശരിയാവുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ രണ്ടാം വരവ് ഉറപ്പെന്ന് കുറച്ചു പേര്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍  ഇന്നലെ കൊറോണക്ക് കവരാനായത് വെറും 204 കോവിഡ് മരണങ്ങളാണെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ മൊത്തം കൊറോണ മരണം 40,353ലെത്തിയിട്ടും ഇനി എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസം ഇല്ലാതാവുന്നില്ല. കൊറോണ പാടെ ഇല്ലാതായി രാജ്യത്ത് എല്ലാം ശരിയാവുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ കൊറോണയുടെ രണ്ടാം വരവ് യുകെയില്‍ ഉറപ്പാണെന്ന മുന്നറിയിപ്പേകി മറ്റൊരു വിഭാഗം പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

എന്നാല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കുറവ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ശനിയാഴ്ചയാണ് ഇന്നലെയെന്നത് രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നുണ്ട്. പക്ഷേ യുകെയില്‍ കോവിഡ് പടര്‍ന്ന് പിടിച്ച് 11 ആഴ്ചകള്‍ക്ക് ശേഷവും മരണസംഖ്യ മൂന്നക്കം കുറയാത്തതും  കൊറോണയുടെ റീപ്രൊഡക്ഷന്‍ ആര്‍ റേറ്റ് അഥവാ ഒരാളില്‍ നിന്നും എത്ര പേരിലേക്ക് വൈറസ് പടരുന്നുവെന്ന നിരക്ക് ചിലയിടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ നിലനില്‍ക്കുന്നതും നല്ല പ്രവണതയല്ലെന്നാണ് ചില ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്.

ഏപ്രില്‍ 18 ശനിയാഴ്ച രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ സമയത്ത്  മൂര്‍ധന്യത്തിലെത്തിയ 1115 പേരുടെ ജീവന്‍ കൊറോണ കവര്‍ന്ന സ്ഥാനത്താണ്  ഇന്നലത്തെ ശനിയാഴ്ച മരണം 204 ആയി ഇടിഞ്ഞിരിക്കുന്നതെന്നത് വന്‍ അതിജീവന പ്രതീക്ഷയാണേകുന്നത്. യുകെയില്‍ ഇക്കഴിഞ്ഞ ആഴ്ചകളിലുണ്ടായ കൊറണ മരണങ്ങള്‍ അവിരാമം ഇടിയുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതായത് കഴിഞ്ഞ ശനിയാഴ്ച 215 പേര്‍ക്കും  മേയ് 16 ശനിയാഴ്ച 468 പേര്‍ക്കും കൊറോണ ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട സ്ഥാനത്താണ് ഇന്നലെ മരണം 204 ആയി ഇടിഞ്ഞിരിക്കുന്നത്.

രണ്ടാഴ്ച മുമ്പത്തെ ശനിയാഴ്ച മരിച്ചിരുന്നത് 282 പേരായിരുന്നു. യുകെയില്‍ അടച്ച് പൂട്ടല്‍ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പത്തെ ശനിയാഴ്ച വെറും 56 പേര്‍ മരിച്ച ദിവസത്തിന് ശേഷം ഏറ്റവും കുറവ് കൊറോണ മരണം രേഖപ്പെടുത്തിയ ശനിയാഴ്ചയാണ് ഇന്നലെ കടന്ന് പോയിരിക്കുന്നത്. ഗവണ്‍മെന്റ് പുറത്ത് വിട്ട കണക്കുകളനുസരിച്ച് യുകെയില്‍ ആകെ  2,85,000 പേര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്.

പക്ഷേ യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേരെ കോവിഡ് പിടികൂടിയെന്നാണ് ഗവണ്‍മെന്റ് സയന്റിസ്റ്റുമാര്‍ പോലും സമ്മതിക്കുന്നത്. രോഗത്തിന്റെ ആരംഭത്തില്‍ രാജ്യത്ത്  വ്യാപകമായ കോവിഡ് 19 ടെസ്റ്റുകള്‍ നിഷേധിച്ചതിനാലാണീ ദുരവസ്ഥ സംജാതമായിരിക്കുന്നത്. ഇതിന് മമ്പ് കോവിഡ് അതിരൂക്ഷമായ  ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിദിന മരണനിരക്ക് 100ന് താഴെ ആയി ഇടിഞ്ഞിട്ടും യുകെയില്‍ അത് താഴാത്തതും  ഭീതി ഉയര്‍ത്തുന്നുണ്ടെന്ന് ഒരു വിഭാഗം സയന്റിസ്റ്റുകള്‍ എടുത്ത് കാട്ടുന്നു.

അതിനിടെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനുണ്ടായ പാളിച്ചകളെ പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട്  ഏതാണ്ട് 27 മുന്‍നിര സയന്റിസ്റ്റുമാര്‍ മുന്നോട്ട് വന്നത് സര്‍ക്കാരിന് കടുത്ത തിരിച്ചടിയേകിയിട്ടുണ്ട്. ഈ വിന്ററില്‍ കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കാന്‍ സാധ്യതയേറിയതിനാല്‍  ഇനിയുമേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും ഈ ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പേകുന്നു. ഈ അപകടസാധ്യത മിനിസ്റ്റര്‍മാര്‍ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ രണ്ടാം വരവില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നും ഈ സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നു.

ഇത് സംബന്ധിച്ച മുന്നറിയിപ്പേകി ഇവര്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കത്തയച്ചിട്ടുമുണ്ട്. കൊറോണ വിഷയത്തില്‍ മിനിസ്റ്റര്‍മാരും സയന്റിസ്റ്റുകളും തമ്മില്‍ വളരുന്ന അഭിപ്രായ വ്യത്യാസമാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. സാജ് മെമ്പര്‍മാരാരുമില്ലാതെ ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് കൊറോണ പ്രസ് കോണ്‍ഫറന്‍സില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതും സര്‍ക്കാരും സയന്റിസ്റ്റുമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെയാണ് എടുത്ത് കാട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category