1 GBP = 93.00 INR                       

BREAKING NEWS

വന്ദേ ഭാരതില്‍ രണ്ടാം വിമാനം എത്തുമ്പോള്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ ടേക്ക് ഓഫ് ആശങ്കയില്‍; ടിക്കറ്റ് എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കണമെന്ന് എംബസി വ്യക്തമാക്കിയതോടെ സംഘാടകരും സമ്മര്‍ദ്ദത്തില്‍; കേരളത്തില്‍ കൊവിഡ് ഉയരുമ്പോള്‍ നാട്ടിലേക്ക് പറക്കാന്‍ തിരക്കിട്ടവര്‍ക്കും മടിയായി തുടങ്ങി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി രണ്ടാം വിമാനം കൊച്ചിയിലേക്ക് മാത്രമായി എത്തുമ്പോള്‍ മുന്നൂറിലേറെ മലയാളികള്‍ക്ക് യുകെയില്‍ നിന്നും മടങ്ങാനാകും എന്ന് വ്യക്തമായിരിക്കുകയാണ്. ഈ വിമാനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം എംബസിയും ഇന്ത്യന്‍ വിദേശ കാര്യാ മന്ത്രാലയും സ്ഥിരീകരണം നടത്തിയതോടെ ബുക്കിങ്ങിനായി അനവധി പേരാണ് എംബസിയില്‍ റീ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ റീ രജിസ്‌ട്രേഷന്റെ ആവശ്യം ഇല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും എംബസി അധികൃതര്‍ വ്യക്തമാക്കുന്നു.

അതിനിടെ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ വിജയവാഡ ഉള്‍പ്പെടെ ഉള്ള നഗരങ്ങളിലേക്കു കൊച്ചി വിമാനത്തെ വഴി മാറ്റി പറത്താന്‍ ഉദ്ദേശ്യം ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. കഴിയുന്നതും രാജ്യങ്ങളില്‍ നിന്നും വിദേശ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇക്കാര്യത്തില്‍ സംഭവിച്ച രാഷ്ട്രീയ വിവാദങ്ങളും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഗുണമായി മാറുകയാണ്. 

മുന്‍കൂട്ടി നിശ്ചയിച്ചത് അനുസരിച്ചു വിജയവാഡ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് കൊച്ചി വിമാനത്തിനൊപ്പം തന്നെ മറ്റു വിമാനങ്ങള്‍ എത്തുന്നതാണ് ഇത്തവണ മലയാളികള്‍ക്ക് അനുഗ്രഹമായി മാറുക. മാത്രമല്ല കഴിഞ്ഞ തവണ എത്തിയ വിമാനത്തില്‍ മലയാളികള്‍ക്ക് വേണ്ടത്ര സീറ്റുകള്‍ ലഭിച്ചില്ലെന്ന പരാതി മന്ത്രി വി മുരളീധരന്റെ ശ്രദ്ധയില്‍ എത്തിയതും പ്രയോജനകരമായി.

മെയ് 19ന് എത്തിയ വിമാനത്തില്‍ 180 യാത്രക്കാര്‍ക്ക് മാത്രമാണ് പറക്കാന്‍ കഴിഞ്ഞതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടീഷ് മലയാളിയാണ്. ഇതേത്തുടര്‍ന്ന് യുകെയിലെ വിവിധ സംഘടനകളുടെ വകയായി നിരവധി പരാതികളാണ് മന്ത്രിയുടെ മുന്നില്‍ എത്തിയത്. കേരളത്തിലെ ബിജെപി ഘടകത്തെ ഉള്‍പ്പെടുത്തി പരാതികള്‍ എത്തിക്കാന്‍ കഴിഞ്ഞതും വന്ദേ ഭാരത്തിന്റെ മൂന്നാം ഘട്ടത്തില്‍ കൊച്ചിയിലേക്ക് മാത്രമായി വിമാനം ലഭിക്കാന്‍ കാരണമായി.

അതിനിടെ ആദ്യ വിമാനം പോയിക്കഴിഞ്ഞപ്പോള്‍ നിരാശരായ നൂറുകണക്കിന് മലയാളികള്‍ക്ക് സഹായകമാകും എന്ന പ്രതീക്ഷയില്‍ അടുത്തിടെ രൂപീകൃതമായ സംഘടന ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ കാര്യം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ ഈ വിമാനത്തില്‍ സീറ്റു ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ നാട്ടില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഈ വിമാനത്തില്‍ തിരികെ എത്താന്‍ സാധിക്കുമോ എന്നും സംഘാടകരോട് തിരക്കിയിരുന്നു.

എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ സീറ്റ് ബുക്കിംഗ് ആരംഭിച്ചു ബിസിനസ് മോഡല്‍ ലാഭകരമാകാന്‍ കഴിയുന്ന സര്‍വീസായി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിനെ മാറ്റം എന്ന ചിന്തയില്‍ ഈ വിമാനത്തിന്റെ കാര്യം വൈകുമ്പോള്‍ തന്നെയാണ് വന്ദേ ഭാരതിന്റെ രണ്ടാം വിമാനവും എത്തുന്നത്. ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ കാര്യം സര്‍വ്വത്ര ആശയക്കുഴപ്പത്തിലായി. എന്നാല്‍ പ്രഖ്യാപിച്ച് അധികം വൈകും മുന്‍പ് തന്നെ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം പറത്തിയ കെഎംസിസി പോലെയുള്ള സംഘടനകള്‍ ഇത്തരം സര്‍വീസുകള്‍ വേഗത്തില്‍ നടത്താന്‍ കഴിയും എന്ന് പ്രവാസലോകത്തിനു തെളിയിച്ചു കഴിഞ്ഞ കാര്യമാണ്.

എന്നാല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സീറ്റു ലഭിക്കാനും എംബസിയെ ബന്ധപ്പെടണം എന്ന സന്ദേശം പ്രചരിച്ചതോടെ അനേകം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടന്‍ ഹൈ കമ്മീഷന്‍ ഓഫിസുമായി ബന്ധപ്പെട്ടത്. വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തില്‍ ബന്ധപ്പെട്ടവരില്‍ അധികവും. ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കു യാതൊരു റോളും ഇല്ല എന്ന് വ്യക്തമാക്കി എംബസി പരസ്യ പ്രസ്താവന നടത്തിയിരിക്കുകയാണ്.

മാത്രമല്ല, ഇത്തരത്തില്‍ ടിക്കറ്റിനു പണം മുടക്കുന്നവര്‍ സ്വന്തം റിസ്‌കില്‍ ആയിരിക്കണം അത്തരം ഇടപാടുകള്‍ നടത്താന്‍ എന്നും പറഞ്ഞതോടെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ ബുക്ക് ചെയ്യാന്‍ തയ്യാറായവരും വലിയുകയാണ്. ഈ വിമാനത്തിന്റെ കാര്യത്തില്‍ ഒരു ഇമെയില്‍ വിലാസം നല്‍കുക മാത്രമാണ് സംഘാടകര്‍ ചെയ്തത്. ഏതെങ്കിലും വിമാനത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്നതും വസ്തുതയാണ്.

രണ്ടര ലക്ഷം പൗണ്ട് ചിലവ് വരുന്ന സര്‍വീസിന് 800 പൗണ്ട് ഈടാക്കിയാല്‍ പോലും ലാഭകരമായി സര്‍വീസ് നടത്താം എന്നിരിക്കെ വിമാനം പറക്കുന്ന തീയതി ഇനിയും പ്രഖ്യാപിക്കാത്തതും ഈ വിമാനം പറക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതോടെ സര്‍ക്കാരിന്റെ രണ്ടാം കൊച്ചി വിമാനത്തിന് കൂടുതല്‍ ആവശ്യക്കാര്‍ എത്താന്‍ സാധ്യതയേറി.

മാത്രമല്ല കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വിമാനം എത്തിക്കാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനം എത്തുന്നത് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് എന്ന് പറയുന്ന പോസ്റ്റര്‍ ഇറക്കിയത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഈ വിമാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു റോളും ഇല്ല എന്ന് വെളിപ്പെടുത്താന്‍ എംബസിയെ പ്രേരിപ്പിച്ചതെന്ന് മുതിര്‍ന്ന എബസി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അതിനിടെ കേരളത്തില്‍ കോവിഡ് നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതോടെ എങ്ങനെയും നാട്ടില്‍ എത്താന്‍ ആഗ്രഹിച്ച പലര്‍ക്കും ഇപ്പോള്‍ പോകേണ്ട എന്ന തോന്നലുമായി തുടങ്ങി. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും ഏതാനും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ നാട്ടില്‍ എത്താന്‍ അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ നഴ്സിങ് ഹോമുകളിലും മറ്റും താല്‍ക്കാലിക ജോലികള്‍ സഘടിപ്പിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള ശ്രമത്തിലാണ്.

അടുത്ത ആഴ്ചയോടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കടകളും മറ്റും തുറന്നാല്‍ ജോലിക്കുള്ള അവസരം കൂടും എന്നതും ചിലരെയൊക്കെ നാട്ടില്‍ എത്താന്‍ ഉള്ള വ്യഗ്രതയില്‍ നിന്നും പിന്‍വലിപ്പിക്കുന്നുണ്ട്. തത്കാലം ഭക്ഷണ ആവശ്യം പ്രാദേശിക സംഘടനകള്‍ ഏറ്റെടുക്കുന്നതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ആശ്വാസത്തിലാണ്. വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ സാവകാശം നല്‍കിയതിനാല്‍ അത്തരത്തില്‍ താമസക്കാരെ ബുദ്ധിമുട്ടിച്ചാല്‍ വീട്ടുടമകള്‍ക്കു നിയമ നടപടി നേരിടേണ്ടി വരും എന്നതും വാടകയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമയത്തും നാട്ടില്‍ എത്താന്‍ ഉള്ള പരക്കം പാച്ചിലിനു തടയിടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category