kz´wteJI³
സൗത്താംപ്ടണില്‍ നിന്നും സിബിയും സൈമണും ചേര്‍ന്നപ്പോള്‍ മാഞ്ചസ്റ്ററില്‍ നിന്നും സാബുവും ഷാജിയും ഷൈനുവും ചേര്‍ന്നു. ബാത്തില്‍ നിന്നും ജഗദീഷും പ്രസന്നയും ചേര്‍ന്നപ്പോള്‍ ലെസ്റ്ററില്‍ നിന്നും ജോര്‍ജ്ജും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നു ചേര്‍ന്നതു സാമും. വോക്കിംഗില്‍ നിന്നും ടോമിച്ചനും ടെല്‍ഫോര്‍ഡില്‍ നിന്നും ഫ്രാന്‍സിസും ബെല്‍ഫാസ്റ്റില്‍ നിന്നും ഷാജിയും ചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്തു നിന്നും ഷാജനും ഒപ്പം കൂടി. ഇങ്ങനെ യുകെയിലെ വിവിധ ടൗണുകളില്‍ നിന്നും സൂമിലൂടെ ഒരുമിച്ചു ചേര്‍ന്നത് ഏതാണ്ട് 25 പേരാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപെട്ട ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വാര്‍ഷിക പൊതുയോഗം ഇന്നലെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ചേര്‍ന്നത്. ചാരിറ്റി ട്രഷറര്‍ സൈമണ്‍ ജേക്കബ് മോഡറേറ്ററായി നടത്തപ്പെട്ട പ്രസ്തുത യോഗത്തില്‍, ട്രസ്റ്റിമാരും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും ഫൗണ്ടേഷന് മെമ്പേഴ്സുമുള്പ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്. കൊറോണ വൈറസ്സിന്റെ ആക്രമണത്തില്‍ പെട്ട് മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു മിനിട്ട് മൗനമാചരിച്ച് കൊണ്ട് തുടങ്ങിയ യോഗത്തില്‍ ചെയര്മാന് ഷാജി ലൂക്കോസ് (ബെല്‍ഫാസ്റ്റ്) അധ്യക്ഷത വഹിച്ചു.
കോവിഡിനെ പ്രതിരോധിക്കുവാന്‍ ആരോഗ്യരംഗത്ത് വിവിധ ഹോസ്പിറ്റലുകളിലും കെയര്‍ ഹോമുകളിലും അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ട്രസ്റ്റിമാരെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളെയും മെമ്പേഴ്സിനെയും പ്രത്യേകം അഭിനന്ദിക്കുകയും മുന്‍നിരയില്‍ നിന്ന് കൊണ്ട് അവര്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന നിസ്തുല സേവനങ്ങള്‍ക്ക് ചെയര്മാന് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ നന്ദി പറയുകയും ചെയ്തു.
.jpg)
ചാരിറ്റി ഫൗണ്ടേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും 2012ല്‍ ആഷ്ബി അപ്പീലില്‍ തുടങ്ങി ഇപ്പോള്‍ എത്തി നില്ക്കുന്ന കൊവിഡ് സപ്പോര്‍ട്ട് അപ്പീല്‍ വരെയുള്ള 64 പ്രോജക്ടുകളിലായി ഏകദേശം 7,60,000 പൗണ്ട് ആയിരക്കണക്കിന് വ്യക്തികള്‍ക്കും ഇതര ചാരിറ്റികള്‍ക്കും മറ്റ് ആതുര സ്ഥാപനങ്ങള്‍ക്കും നല്‍കിയതായി അറിയിക്കുകയും ചെയ്തു. ലെസ്റ്ററില്നിന്നുള്ള സെക്രട്ടറി ജോര്‍ജ്ജ് എടത്വ 2020 മാര്‍ച്ച് 15 വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അതിന് ശേഷം ഇന്നു വരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ട്രഷറര്‍ സൈമണ്‍ ജേക്കബ് ഈ പ്രവര്‍ത്തന കാലയളവിലെ അക്കൗണ്ട് വിവരങ്ങളും അവതരിപ്പിച്ചു. അംഗങ്ങള്‍ ഇവ രണ്ടും വീണ്ടും അംഗീകരിച്ചതായി അറിയിക്കുകയും ചെയ്തു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് തുടങ്ങിവെച്ചതിനു ശേഷം താന്‍ ഇപ്പോള്‍ ട്രസ്റ്റി പോലുമല്ലാതെ തന്റെ അസാന്നിദ്ധ്യത്തിലും ഈ പ്രസ്ഥാനം ഇപ്പൊള്‍ വളരെ ഭംഗിയായും കാര്യക്ഷമതയോടും നടത്തിക്കൊണ്ട് പോകുന്നതില്‍ സ്ഥാപക ചെയര്മാന് ഷാജന് സ്കറിയ സന്തോഷം പ്രകടിപ്പിക്കുകയും തന്റെ നന്ദിയും കടപ്പാടും ഇപ്പോഴുള്ള ട്രസ്റ്റിനെ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ തിരുവനന്തപുരത്ത് നിന്നുമാണ് മറുനാടന്‍ മലയാളി മാനേജിംഗ് എഡിറ്റര്‍ കൂടിയായ ഷാജന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
തുടര്‍ന്ന് മുന്‍ ചെയര്മാന്മാരായ ഫ്രാന്‍സിസ് ആന്റണി, ടോമിച്ചന് കൊഴുവനാല്‍ എന്നിവര്‍ യഥാക്രമം ടെല്‍ഫോര്‍ഡില്‍ നിന്നും വോക്കിംഗില്‍ നിന്നും ലൈവായി സംസാരിച്ചു. അപ്പീലുകള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് ചാരിറ്റിയുടെ അവിഭാജ്യഘടകമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മലയാളി പത്രത്തിന്റെ പ്രാധാന്യം ടോമിച്ചന് ഊന്നിപ്പറയുകയുണ്ടായി. അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍ ഡെര്‍ബിയില്‍ നിന്നുള്ള സാം തിരുവാതില്‍ തന്റെ സ്വതസിദ്ധമായ വാക്ചാതുരിയില് തന്നെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുകയുണ്ടായി. ചാരിറ്റി ഫൗണ്ടേഷന് അംഗങ്ങളുടെ യാതൊരു കോട്ടവും കൂടാതെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു.
ചാരിറ്റിയുടെ പൊതുജന പങ്കാളിത്ത പദ്ധതികളുടെ നെടുംതൂണായി എന്നും പ്രവര്‍ത്തിച്ചിട്ടുള്ള വൈസ് ചെയര്മാന് ബാത്തില്‍ നിന്നുമുള്ള ജഗദീഷ് നായര്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു. ചാരിറ്റി ഫൗണ്ടേഷന് അംഗങ്ങളായി മീറ്റിംഗില്‍ പങ്കെടുത്ത ജോഷി മാത്യുവും നോയല്‍ ഫിലിപ്പും അവരെ സ്വയം പരിചയപ്പെടുത്തുകയും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ജോയിന്റ് ട്രഷററും ബ്രോംലിയില്‍ നിന്നുമുള്ള സോളിസിറ്റര്‍ കൂടിയായ അഫ്സല് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതോടൊപ്പം പുതിയ മലയാളി കുടിയേറ്റക്കാര്‍ക്ക് സഹായകമാകുന്ന ഹെല്പ് ലൈനിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
മുന്‍ സെക്രട്ടറിമാരായ മാഞ്ചസ്റ്ററില്‍നിന്നുള്ള സാബു ചുണ്ടക്കാട്ടില്‍, ക്രോയ്ഡന്‍ സ്വദേശി സൈമി ജോര്‍ജ്ജ് എന്നിവരും പങ്കെടുത്തിരുന്നു. കൂടാതെ, ചാരിറ്റി ഫൗണ്ടേഷന് ട്രസ്റ്റിമാരായ ജിമ്മി ജോര്‍ജ്ജ് (ലണ്ടന്‍), രശ്മി പ്രകാശ് (ചെംസ്ഫോര്‍ഡ്), റോയി സ്റ്റീഫന്‍ ബിഇഎം (സ്വിണ്ടന്‍) എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗ്ലോസ്റ്ററില്‍ നിന്നുള്ള ചാരിറ്റിയുടെ സ്ഥാപക സെക്രട്ടറിയും അഡൈ്വസറി കമ്മറ്റി അംഗവുമായ അജിമോന് എടക്കര ചര്‍ച്ചയില്‍ പങ്കെടുത്ത് യുവജനങ്ങളടക്കം പുതിയ തലമുറ ചാരിറ്റിയിലേക്ക് വരേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുകയുണ്ടായി. ഇക്കാര്യങ്ങള്‍ക്കും ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ അദ്ദേഹം വെക്കുകയും ചെയ്തു.
.jpg)
അഡൈ്വസറി അംഗങ്ങളായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് കെ ഡി ഷാജിമോന്‍, മുന്‍ ട്രഷറര്‍ ഷൈനു മാത്യു (ബോള്ട്ടന്), അംഗങ്ങളായ സിബി മേപ്രത്ത് (സൗത്താംപ്ടണ്‍), ഷാജി കരിനാട്ട് ( ബ്രെക്സ്ഹില്) തുടങ്ങിവരും ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പുതിയ പല നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടു വെയ്ക്കുകയും ചെയ്തു. ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരുന്ന ജോയിന്റ് സെക്രട്ടറി പ്രസന്ന ഷൈനിന്റെ (ബാത്ത്) നന്ദി പ്രകാശനത്തോടെ മീറ്റിംഗ് പര്യവസാനിക്കുകയും ചെയ്തു.
വീണ്ടുമൊരു പൊതുയോഗം നേരിട്ട് കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് വരെ നിലവിലുള്ള ഭാരവാഹികള്‍ തുടരുവാന്‍ യോഗം നിര്‍ദേശിക്കുകയും ചെയ്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam