1 GBP = 92.50 INR                       

BREAKING NEWS

തൊലി വെളുക്കാനുള്ള ക്രീമുകളുടെ മോഡലായി ഇരുന്ന ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് എന്തിന്? സായിപ്പിനെ കെട്ടിയ പ്രിയങ്ക ചോപ്ര അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്കെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍; ജോര്‍ജ് ഫ്‌ലോയ്ഡ് കൊലയില്‍ പെട്ടു പോയ ഇന്ത്യന്‍ നടിയുടെ കഥ

Britishmalayali
kz´wteJI³

യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് പോലീസ് മര്‍ദനത്തില്‍ മരിച്ച വിഷയത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്കെതിരെ കടുത്ത വിമര്‍ശനം. തൊലി വെളുക്കാനുള്ള ക്രീമുകളുടെ പരസ്യങ്ങളില്‍ മോഡലായി ഇരിക്കുന്ന പ്രിയങ്ക ഇപ്പോള്‍ കറുത്ത വര്‍ഗക്കാരോട് അനുതാപം പ്രകടിപ്പിക്കുന്നത് തികഞ്ഞ കപടതയാണെന്ന വിമര്‍ശനമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അടക്കമുള്ളവ ഉന്നയിക്കുന്നത്. കറുത്ത വര്‍ഗക്കാരോട് അമേരിക്കയിലും ലോകമെമ്പാടും വംശീയ വിവേചനം കാണിക്കുന്നതില്‍ തങ്ങള്‍ വിഷമിക്കുന്നുവെന്ന് തന്റെ ഭര്‍ത്താവായ നിക്ക് ജോനാസിനൊപ്പം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രിയങ്കക്കെതിരെ വിമര്‍ശന ശരങ്ങള്‍ കുതിച്ചെത്തിയിരിക്കുന്നത്.  

സായിപ്പായ നിക്ക് ജോനാസിനെ കെട്ടി ഹോളിവുഡിലും താരമായ പ്രിയങ്കക്ക് കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ അവകാശമില്ലെന്നും ഇത് തികഞ്ഞ കപടതയാണെന്നുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും വിമര്‍ശനം കൊഴുത്തിരിക്കുന്നത്. പ്രിയങ്കക്ക് പുറമെ  കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി രംഗത്തെത്തിയ മറ്റ് ചില ഇന്ത്യന്‍ നടിമാരുടെ ആത്മാര്‍ത്ഥതയെയും ചോദ്യം ചെയ്ത്  പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വംശീയതക്കെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ ആദ്യ ചുവട് വയ്പായി ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവിനും എസിഎല്‍യുവിനും പണം സംഭാവന ചെയ്തുവെന്നും സംയുക്ത ട്വീറ്റിലൂടെ പ്രിയങ്കയും ജോനാസും വെളിപ്പെടുത്തിയിരുന്നു.

കറുത്ത വര്‍ഗക്കാരോട് അനുതാപം പ്രകടിപ്പിച്ച് മേയ് 30ന് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റും വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. വെള്ളക്കാരനായ ഒരു പോലീസ് ഓഫീസര്‍ ഫ്ലോയ്ഡിനെ കാല്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതിനെ അപലപിച്ച് കൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഈ വംശീയത  അവസാനിപ്പിക്കാന്‍ നമ്മെതന്നെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നായിരുന്നു പ്രിയങ്കയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ കാതല്‍. ഈ വംശീയ വിദ്വേഷം യുഎസിന് പുറമെ ലോകമെമ്പാടുമുണ്ടെന്നും ആരെയും വംശീയവിദ്വേഷത്തിന്റെ പേരില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ കൊല്ലാന്‍ പാടില്ലെന്നും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലൂടെ ആഹ്വാനം ചെയ്തിരുന്നു.

തൊലിവെളുക്കുന്നതിനുള്ള ക്രീമിന്റെ മോഡലായി പ്രിയങ്ക പോസ് ചെയ്തതിന്റെ ചിത്രങ്ങള്‍ എടുത്തിട്ടായിരുന്നു ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേര്‍ പ്രതികരിച്ചത്. ഗാര്‍ണിയര്‍ സ്‌കിന്‍ വൈറ്റനിംഗ് ക്രീമിന്റെ പരസ്യത്തില്‍ മോഡലായി നിന്നത് പ്രിയങ്ക മറന്ന് പോയോ എന്ന ചോദ്യം നിരവധി പേരാണ് ചോദിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള പരസ്യത്തിന്റെ മോഡലായതോടെ വംശീയവിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രിയങ്കയും ഭാഗഭാക്കായെന്നാണ്  മറ്റൊരാള്‍ പ്രതികരിച്ചിരിക്കുന്നത്.

ദിഷ പട്ടാനി, സോനം കപൂര്‍, തുടങ്ങിയ മറ്റ് ചില ബോളിവുഡ് താരങ്ങളും  കറുത്തവര്‍ഗക്കാരുടെ പ്രതിഷേധങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇവരും സ്‌കിന്‍ വൈറ്റനിംഗ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ചവരാണെന്നും അതിനാല്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുളള ഇവരുടെ ഇപ്പോഴത്തെ സഹതാപം മുതലക്കണ്ണീരാണെന്നുമാണ് നിരവധി പേര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഈ സെലിബ്രിറ്റികള്‍ ഇന്ത്യയിലെ ജാതി വെറിയെപ്പറ്റി  സംസാരിക്കുന്നതില്‍ പരാജയപ്പെട്ടവരാണെന്നാണ്  ഇവരുടെ സഹപ്രവര്‍ത്തകനായ ബോളിവുഡ് നടന്‍ അഭയ് ഡിയോള്‍ ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category