1 GBP = 92.50 INR                       

BREAKING NEWS

കടുവകള്‍ക്കിടയില്‍ റോഡിലിറങ്ങി പഞ്ചറായ ടയര്‍ മാറ്റി ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണര്‍; ബന്ദിപ്പൂര്‍ വനത്തിലൂടെ കൊച്ചിയിലേക്ക് പോയ ബ്രിട്ടീഷ് പൗരന്‍മാരെ കുറിച്ചുളള വാര്‍ത്തകളില്‍ നിറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് പറക്കാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണറായ ജെറമി പില്‍മോര്‍-ബെഡ്ഫോര്‍ഡും അദ്ദേഹത്തിന്റെ അഞ്ചംഗ സംഘവും നടത്തിയ സാഹസിക യാത്രയെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വര്‍ണിച്ചെഴുതിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള ചാര്‍ട്ടര്‍ വിമാനത്തില്‍ കയറി പോകുന്ന ബ്രിട്ടീഷ് പൗരന്‍മാരെ സഹായിക്കാനായി  ഇവര്‍ ബംഗളുരുവില്‍ നിന്നും കൊച്ചിയിലേക്ക് നടത്തിയ 15 മണിക്കൂര്‍ റോഡ് യാത്രയെക്കുറിച്ചാണ് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞിരിക്കുന്നത്.

യാത്രക്കിടെ ഇവര്‍ കടുവകള്‍ നിറഞ്ഞ ബന്ദിപ്പൂര്‍  വനത്തിലൂടെ സഞ്ചരിച്ചുവെന്നും കടുവകള്‍ നിറഞ്ഞ കാട്ടില്‍ വച്ച് ഇവരുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബെഡ്ഫോര്‍ഡും സംഘവും കടുവാപ്പേടിയില്ലാതെ വാഹനത്തിന് പുറത്തിറങ്ങി ടയര്‍ മാറ്റി ധീരമായി യാത്ര തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ കൊറോണ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള സാധാരണ വിമാനങ്ങള്‍ റദ്ദായതിനെ തുടര്‍ന്ന് തെക്കേ ഇന്ത്യയില്‍ പെട്ട് പോയ ബ്രിട്ടീഷ് പൗരന്‍മാരെ നാട്ടിലെത്തിക്കാനാണ്  ചാര്‍ട്ടര്‍ വിമാനം ബ്രിട്ടനിലേക്ക് യാത്ര തിരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ദുര്‍ഘടമായ പശ്ചിമഘട്ട പര്‍വത പാതകളിലൂടെയായിരുന്നു ഇവരുടെ സാഹസിക സഞ്ചാരമെന്നും അതിനെ തുടര്‍ന്നാണ് കടുവകള്‍ നിറഞ്ഞ വനപാതയില്‍ ഇവരുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായതെന്നും ബ്രിട്ടീഷ് മാധ്യമങ്ങളളിലെഴുതിയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള വനത്തിലൂടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും ഇവിടെ 400നടുത്ത് കടുവകളുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സര്‍ ഡേവിഡ് ആറ്റന്‍ബറോയുടെ പുതിയ ഡോക്യുമെന്ററിയായ വൈല്‍ഡ് കര്‍ണാടകയില്‍ ഈ കടുവകളെ ചിത്രീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് പത്രങ്ങളെഴുതിയിരിക്കുന്നു.

കടുവകള്‍ക്ക് പുറമെ ഈ വനത്തില്‍ ധാരാളം ആനകളുണ്ടെന്നും ഇവര്‍ ഒരു പിടിയാനയെ യാത്രക്കിടെ മുഖാമുഖം കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.കടുത്ത ചൂടില്‍ ഈ സംഘം പുറത്തിറങ്ങി ടയര്‍ മാറ്റുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തങ്ങള്‍ ഇതിനെ തുടര്‍ന്ന് കടുവകളുടെ പിടിയിലാകുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ബെഡ്ഫോര്‍ഡ് ആശങ്കപ്പെട്ടിരുന്നു. ബ്രിട്ടനിലേക്കുള്ള 260 യാത്രക്കാരെയും വഹിച്ച് കൊണ്ടുള്ള പ്രത്യേക ചാര്‍ട്ടര്‍ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് എത്തിച്ചേര്‍ന്ന് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ബെഡ്ഫോര്‍ഡിനും കൂട്ടര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികളും ടീച്ചേര്‍സും എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് ഫോറിന്‍ ഓഫീസ് സ്റ്റാഫ് മെമ്പറായ രാജേഷ് ഭാസ്‌കരനെ കാണുകയും അദ്ദേഹം അവരെയും കൂട്ടി 36 മണിക്കൂര്‍ സാഹസികമായി വണ്ടിയോടിച്ച്  എമര്‍ജന്‍സി ട്രാവല്‍ ഡോക്യുമെന്റ് കൈമാറിയതിനെ തുടര്‍ന്ന് അവര്‍ക്കും ഈ വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നു. ഇവര്‍ ബംഗളുരുവിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് 400 ബ്രിട്ടീഷ് ട്രാവലര്‍മാരെ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് സഹായിച്ചിരുന്നുവെന്നാണ് ഭാസ്‌കരന്‍ പറയുന്നത്.  ഇതിനായി മൂന്ന് ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ കൂടി ബ്രിട്ടനിലേക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category