1 GBP = 92.50 INR                       

BREAKING NEWS

താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാന്‍ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറില്‍ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസില്‍ 10000 രൂപ കോടതിയില്‍ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങള്‍ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മൂവാറ്റുപുഴ: മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പാലത്തില്‍ നിന്നു പുഴയിലേയ്ക്ക് ചാടിയ ഡ്രാക്കുള സുരേഷ് ഇന്നലെ രാത്രി ഗുരുതര പരുക്കും സംഭവിച്ച വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആളറിയാത്തവര്‍ ചോദിക്കുന്നു ഡ്രാക്കുളയോ. വളരെ വിചിത്രമായ ജീവിത കഥയാണ് ഡ്രാക്കുള സുരേഷിന്റേത്.

കുട്ടിക്കാലത്ത് മാതാപിതാക്കള്‍ രണ്ട് വഴിക്കായപ്പോള്‍ അച്ഛന്റെ അമ്മ രക്ഷകയായി. ആക്രി പെറുക്കി ജീവിച്ചിരുന്ന ഇവര്‍ക്കൊപ്പം ബാല്യകാലം. ഇടയ്ക്ക് അല്ലറ ചില്ലറ മോഷണങ്ങള്‍ നടത്തി കുട്ടിക്കള്ളനെന്ന് പേരെടുത്തു. 16 വയസെത്തിയപ്പോഴേയ്ക്കും പയറ്റിത്തെളിഞ്ഞ മോഷ്ടാവായി. ജയിലില്‍ നിന്നിറങ്ങിയത് കോവിഡ് കാലത്ത് കോടതി ഉത്തരവിന്റെ ആനൂകൂല്യത്തില്‍. താമസം ഏതുകേസ്സിലും രക്ഷിച്ചെടുക്കാന്‍ അരയും തലയും മുറുക്കി രംഗത്തുള്ള ഇടുക്കികാരിയായ സുന്ദരിക്കൊപ്പമാണ്.

ഇന്നലെ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി അയ്യന്‍കുഴി ക്ഷേത്രത്തിന് സമീപം ഐക്കരനാട് സൗത്ത് വില്ലേജ് വടയമ്പാടി.കര.കൊണ്ടോടികുടിയില്‍ വീട്ടില്‍ കുമാരന്‍ മകന്‍ സുരേഷ്(38) നെ കുറിച്ച് പൊലീസ് പങ്കവയ്ക്കുന്ന വിശേഷങ്ങള്‍ ഇതൊക്കെയാണ്.

ഏറ്റവും ഒടുവില്‍ 2019 സെപ്റ്റംബറില്‍ മൂവാറ്റുപുഴ പൊലീസ് ചാര്‍ജ്ജുചെയ്ത കേസ്സിലാണ് ഇയാള്‍ ജയിലിലായത്. ഈ കേസ്സിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ പൊലീസ് സംഘത്തെ ഡ്രാക്കുള ശരിക്കും വട്ടംകറക്കി. പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം ഒരു കഷണം വിഴുങ്ങുകയായിരുന്നു. ഉടന്‍ പൊലീസ് സംഘം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയതിനാലാണ് അന്ന് ജീവന്‍ രക്ഷപെട്ടത്. 2019 സെപ്റ്റംബറിലായിരുന്നു സംഭവം.

ഈ കേസ്സില്‍ 10000 രൂപ കോടതിയില്‍ കെട്ടിവച്ചത് ഇപ്പോള്‍ ഇയാളുടെ കൂടെ താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതിയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുള്ളിരിങ്ങാടാണ് ഇവര്‍ താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അടുത്തകാലത്ത് ഈ യുവതിക്കൊപ്പം സുരേഷ് പലസ്ഥലത്തും ചുറ്റിക്കറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് നിരവധി ഊഹോപോഹങ്ങള്‍ പ്രചരിച്ചിട്ടുണ്ടെന്നും ഇതൊന്നും കേസ്സുമായി ബന്ധപ്പെട്ടല്ല. അതുകൊണ്ട് തന്നെ അന്വേഷണം നടത്തിയിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

പിടിവീണെന്ന് ഉറപ്പായാല്‍ രക്ഷപെടാന്‍ കഴിയാവുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാള്‍. മൂവാറ്റുപുഴയില്‍ പൊലീസ് ജീപ്പിന്റെ ഗ്ലാസ്സ് ഇടിച്ചുപൊട്ടിക്കുകയും ഒരു കഷണം വിഴുങ്ങുകയും ചെയ്തത് ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.ഗ്ലാസ്സ് വിഴുങ്ങി, അപകടസ്ഥിതിയിലാണെന്ന് വരുത്തിതീര്‍ത്താല്‍ ഇതുകണ്ട് പൊലീസ് സ്ഥലം വിടുമെന്നുമായിരുന്നു സുരേഷിന്റെ കണക്കുകൂട്ടല്‍. ഈ നീക്കം പൊലീസ് ഇടപെടലില്‍ പൊളിഞ്ഞിരുന്നു.

ഇന്നലെ മോഷണം നടത്തിയ ശേഷം ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ കോലഞ്ചേരി പെരുവുംമുഴി പാലത്തിനടുത്തെ കപ്പത്തോട്ടത്തില്‍ പിന്‍തുടര്‍ന്നെത്തിയവര്‍ സുരേഷിനെ കണ്ടെത്തുകയായിരുന്നു. ബോധംകെട്ടുവീണ രീതിയിലായിരുന്നു ഈ അവസരത്തില്‍ സുരേഷിന്റെ കിടപ്പ്. നിമിഷനേരംകൊണ്ട് ഇയാള്‍ ചാടിയെഴുന്നേറ്റ് തന്റെ കൈയില്‍ പിടിച്ചിരുന്ന സ്ത്രീയുടെ കൈകടിച്ച് മുറിച്ച ശേഷം ഇരുളിലൂടെ കുതിച്ചുപാഞ്ഞു. നാട്ടുകാര്‍ പിന്‍തുടരുന്നുണ്ടെന്ന് വ്യക്തമായപ്പോള്‍ പെരുവുംമുഴി പാലത്തില്‍ നിന്നും താഴേയ്‌ക്കെടുത്തുചാടി. ചതുപ്പില്‍ വീണതിനാല്‍ ജീവന്‍ രക്ഷപെട്ടു.

കോലഞ്ചേരിക്കടുത്ത് പെരുവുംമുഴിയിലെ പണിസ്ഥലത്ത് ജോലിക്കെത്തിയവര്‍ മാറിയിട്ടിരുന്ന വസ്ത്രത്തിനൊപ്പം സൂക്ഷിച്ചിരുന്ന പേഴ്‌സുകളില്‍ നിന്നും പണം എടുത്ത് ഇയാള്‍ ഓടിമറയുകയായിരുന്നു. 3 പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരില്‍ ഒരാള്‍ ഇയാള്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും ഓടിമറയുന്നത് കണ്ടിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ 5000 രൂപ നഷ്ടപ്പെട്ടതായി ഇവര്‍ക്ക് ബോദ്ധ്യമായി. തുടര്‍ന്നാണ് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ച് സുരേഷിനെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. ഉച്ചയ്ക്ക് 1 മണിയോടെ നാട്ടുകാരും പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും സുരേഷിനെ കുടുക്കാന്‍ നടത്തിയ നീക്കം വിജയിക്കുന്നത് രാത്രി 9 മണിയോടുത്താണ്.

പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് സുരേഷിന് വിനയായത്. സന്തോഷിനെ തേടി നടക്കുമ്പോള്‍ തന്നെ പാതയോരത്ത് ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നമ്പര്‍ പ്രകാരം അഡ്രസ്സ് തപ്പിയപ്പോള്‍ ബൈക്ക് സുരേഷിന്റെതാണെന്ന് ഏറെക്കുറെ പൊലീസിന് ഉറപ്പായി. പിന്നാലെ പ്ലഗ്ഗ് ഊരിയെടുത്തു. ഇതൊന്നുമറിയാതെ, അടിവസ്ത്രം മാത്രമിട്ട് സ്ഥലത്തെത്തിയ സുരേഷ് ബൈക്ക് എടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.രാത്രി വൈകിയതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാന്‍ കാത്തിരുന്ന നാട്ടുകാര്‍ക്കിടയിലേയ്ക്കാണ് സുരേഷ് ഈ സാഹസവുമായി എത്തിയത്.സുരേഷിന്റെ ഈ നീക്കം പരാജയം സമ്മതിച്ച് പിന്‍വാങ്ങാനിരുന്ന പൊലീസിനും നാട്ടുകാര്‍ക്കും പിടിവള്ളിയായി.

ഉടന്‍ സുരേഷിനെ കൈപ്പിടിയിലൊതുക്കാന്‍ ഇവര്‍ കുതിച്ചെത്തിയപ്പോള്‍ പാലത്തില്‍ നിന്നും താഴേയ്ക്കുചാടി രക്ഷപെടുന്നതിനായി നീക്കം.എന്നാല്‍ താഴെ ചതുപ്പില്‍ പതിച്ചതിനാല്‍ ഈ നീക്കം വിജയിച്ചില്ല. ചെളിയില്‍ കാല്‍പൂണ്ടുപോയതിനാല്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ നിലയുറപ്പിച്ചിരുന്ന സുരേഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മോഷണത്തിനിടെ ഉറങ്ങി പോയി
അഞ്ചു വര്‍ഷം മുമ്പ് കോലഞ്ചേരിയില്‍ ഒരു പള്ളിയില്‍ മോഷണത്തിന് കയറിയ സുരേഷ് പൊലീസിനെ വല്ലാതെ കുഴക്കി. പള്ളിയിലെ വെന്റിലേഷന്‍ ഹോള്‍ വഴി കയറിയ ആള്‍ അവിടെ കുടുങ്ങി. അവിടെയിരുന്ന് ആശാന്‍ ഉറങ്ങിപ്പോയി. നല്ല മദ്യലഹരിയിലായിരുന്നു ഡ്രാക്കുള. ഒടുവില്‍ പുറത്തിറക്കാനുള്ള പെടാപ്പാട് പൊലീസിനും.

2001 മുതല്‍ പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളില്‍ 20ല്‍ പരം കേസുകളുണ്ട് ഇയാള്‍ക്കെതിരെ. 20 ല്‍ അധികം കേസുകളില്‍ പ്രതിയാണ് പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് എന്ന ഡ്രാക്കുള സുരേഷ്. എപ്പോള്‍ പുറത്തിറങ്ങിയാലും ഒരു മോഷണം തലയില്‍ കാണും എന്നാണ് പൊലീസ് പറയാറുള്ളത്. 2018 ല്‍ സുരേഷ് പിടിയിലാകുമ്പോള്‍ രണ്ടു കാലും ഒടിഞ്ഞിരുന്നു. ബൈക്കപകടത്തില്‍ പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ നിന്നു മുങ്ങി ഒളിവില്‍ കഴിയുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്. 2018 ജൂലൈ 29ന് പകല്‍ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള പി.ബി.അജിത്കുമാറിന്റെ ആധാരം എഴുത്ത് ഓഫിസില്‍നിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ച കേസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

സ്റ്റുഡിയോയിലെ 'ഫോട്ടോ എടുക്കല്‍'
ഡ്രാക്കുള സുരേഷെന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും ഫോട്ടോകണ്ട് പരിചയമുണ്ടായിരുന്നില്ല. എന്നാല്‍, പെരുമ്പാവൂരിലെ ഒരു സ്റ്റുഡിയോയില്‍ നടത്തിയ മോഷണശ്രമത്തിനിടെ പടം പതിഞ്ഞു. പകലായിരുന്നു സുരേഷിന്റെ വരവ്. സ്റ്റുഡിയോ ഉടമ അകത്തേ മുറിയില്‍ ആയിരിക്കെയാണ് മുന്‍വശത്തെ മുറിയില്‍ മേശ തുറന്ന് പണമെടുകകാന്‍ ശ്രമിച്ചത്. അകത്തെ മുറിയില്‍ ഉണ്ടായിരുന്ന ഉടമ ബാബു ഉടന്‍ സുരേഷിന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു.

ആളെ കണ്ടതോടെ ഫോട്ടോ എടുക്കാന്‍ വന്നതെന്ന് പറഞ്ഞ് സുരേഷ് മുങ്ങി. ഫോട്ടോ മൂവാറ്റുപുഴ പൊലീസിന് കൈമാറിയെങ്കിലും, ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് കോതമംലത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഡ്രാക്കുള സുരേഷിനെ തിരിച്ചറിഞ്ഞു. ഏതായാലും കഴിഞ്ഞ ദിവസം കുടുങ്ങിയത് സുരേഷിന് അപകടം സംഭവിച്ചതോടെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category