1 GBP = 92.50 INR                       

BREAKING NEWS

ജീവിക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് രണ്ടു മാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് കൊടുത്തു; ഇംഗ്ലീഷ് പേരില്‍ വളര്‍ന്ന മകള്‍ 25-ാം വയസില്‍ അമ്മയെ കാണാന്‍ നാട്ടില്‍ എത്തി; ഒരു അമ്മയെ കണ്ടെത്തല്‍ കഥയിങ്ങനെ

Britishmalayali
kz´wteJI³

ഫോക്കിലെ 35 കാരിയായ കോസ്മെറ്റിക് അക്യുപംങ്ചറിസ്റ്റായ മെലീസ ഡേ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെത്തി തന്റെ യഥാര്‍ത്ഥ അമ്മയായ വിജയലക്ഷ്മിയെ കണ്ട വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. മെലീസക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ ഇവരുടെ ശ്രീലങ്കന്‍ മാതാപിതാക്കള്‍ മകളെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പേരില്‍ വളര്‍ന്ന മകള്‍ തുടര്‍ന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 1999ലാണ് തന്റെ പെറ്റമ്മയെ ശ്രീലങ്കയില്‍ പോയി കണ്ടത്. തുടര്‍ന്ന് മൂന്ന് വട്ടം മെലീസ ശ്രീലങ്കയിലെത്തുകയും അമ്മയെയും മറ്റ് അടുത്ത ബന്ധുക്കളെയും കാണുകയും ആവശ്യമായ അവസരങ്ങളിലെല്ലാം അവര്‍ക്ക് സഹായങ്ങളേകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപൂര്‍വമായ ഒരു അമ്മയെ കണ്ടെത്തല്‍ കഥയാണിത്.

1985ല്‍ തനിക്ക് വെറും രണ്ടു മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ബ്രിട്ടനിലെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും തന്നെ ശ്രീലങ്കയിലെ ഒരു കോണ്‍വെന്റില്‍ നിന്നും ഏറ്റെടുത്ത് കൊണ്ടു പോയിരുന്നതെന്ന് മെലീസ വെളിപ്പെടുത്തുന്നു. വളര്‍ന്ന് വന്നപ്പോള്‍ താന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും തനിക്ക് ലഭിച്ച നല്ല ജീവിതത്തില്‍ സംതൃപ്തയായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ പെറ്റമ്മയുടെ ഫോട്ടോ കൈവശമുണ്ടായിരുന്നുവെങ്കിലും അവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്നും കാണണമെന്നും ഏറെ കൊതിച്ചിരുന്നുവെന്നും മെലീസ ഓര്‍ക്കുന്നു.

തന്നെ അമ്മ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് കൈമാറിയത് എന്തിനാണെന്നും തനിക്ക് സഹോദരങ്ങളുണ്ടോയെന്ന് അറിയണമെന്നും യുവതി ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ആറ് വയസുള്ളപ്പോള്‍ തന്നെ അവരെ നേരിട്ട് കാണണമെന്ന് മെലീസ് ഏറെ ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് 18 വയസായപ്പോള്‍ മെലീസ വീട് വിട്ട് പോവുകയും ഇപ്സ് വിച്ചില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയും ചെയ്തിരുന്നു. കുടുംബക്കാരെ കാണണമെന്ന് ഏറെ കൊതിച്ചിരുന്നുവെങ്കിലും യുവതിക്ക് ശ്രീലങ്കയിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മെലീസക്ക് 24 വയസായപ്പോള്‍ സുഹൃത്ത് അഷന്‍ ശ്രീലങ്കയിലെ കൊളംബോയില്‍ അദ്ദേഹത്തിന്റെ കസിനെ കാണാന്‍ പോയപ്പോള്‍ ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

അഷന്‍ കൊളംബോയിലെത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മെലീസക്ക് ഒരു ഫോണ്‍ കോള്‍ വരുകയായിരുന്നു. മെലീസയുടെ 61 കാരിയായ അമ്മയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്തയായിരുന്നു അത്. 29 കാരനായ അശോക്, 26 കാരനായ അരുണ്‍ എന്നീ സഹോദരന്‍മാര്‍ മെലീസക്കുണ്ടെന്നും അഷന്‍ കണ്ടെത്തിയിരുന്നു. കൂടാതെ 80കാരിയായ അമ്മൂമ്മ ചിന്നമ്മ ജീവിച്ചിരിക്കുന്നുണ്ടെന്നും മറ്റ് 15 കുടുംബാംഗങ്ങളെ കണ്ടെത്തിയെന്നും അഷന്‍ മെലീസയെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. അഷന്റെ കസിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഒരു വേലക്കാരി മുഖാന്തിരമാണ് അഷന്‍ മെലീസയുടെ അമ്മയെ കണ്ടെത്തിയത്.

അഷന്‍ മെലീസയുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ മെലീസക്ക് ഇമെയിലിലൂടെ അയച്ച് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കൊളംബോയിലേക്ക് പറന്ന മെലീസ അമ്മയെയും സഹോദരന്‍മാരെയും മറ്റ് കുടുംബാംഗങ്ങളെയും ആദ്യമായി കാണുകയും ചെയ്തു. കടുത്ത ദാരിദ്ര്യം മൂലം തന്നെ വളര്‍ത്താനും പഠിപ്പിക്കാനും സാധിക്കില്ലെന്ന തിരിച്ചറിവില്‍ വേദനയോടെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് അമ്മ വിജയലക്ഷ്മി തന്നോട് ദുഃഖത്തോടെ വിശദീകരിച്ചുവെന്നാണ് മെലീസ വെളിപ്പെടുത്തുന്നത്. അതിനിടെ തന്റെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോയതിനാല്‍ തന്നെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് കൊടുക്കാന്‍ അമ്മൂമ്മയാണ് അമ്മയെ നിര്‍ബന്ധിച്ചതെന്നും മെലീസ പറയുന്നു.

1992ല്‍ തന്റെ പിതാവ് ആത്മഹത്യ ചെയ്തുവെന്നും മെലീസ ഞെട്ടലോടെ അറിഞ്ഞു. തുടര്‍ന്ന് ബ്രിട്ടനില്‍ തിരിച്ചെത്തിയ മെലീസ തന്റെ കുടുംബാംഗങ്ങള്‍ക്ക് തന്നാലാവുന്ന വിധത്തിലുള്ള സഹായങ്ങളെല്ലാം ഈ കോവിഡ് കാലത്തും നല്‍കി വരുന്നുണ്ട്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ അല്ലായിരുന്നുവെങ്കില്‍ തന്റെ ഒരു സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുവെന്നും അല്‍പം ദുഃഖത്തോടെ മെലീസ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category