1 GBP = 93.00 INR                       

BREAKING NEWS

പബ്ജിക്ക് അപ്പുറം പ്രണയിച്ചത് ഓണ്‍ലൈന്‍ റമ്മിയെ; അക്കൗണ്ടിലൂടെ പണമിറക്കി കളിച്ച് ഒരു ദിവസം അയ്യായിരം രൂപ വരെ സമ്പാദിച്ച ഭ്രാന്ത്; ലഭിച്ചതിന്റെ ഇരട്ടി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നഷ്ടമായി; ഉറക്കമിളഞ്ഞുള്ള കളിക്കിടെ മൊബൈലിലൂടെ കാമുകിയേയും കിട്ടി; അസമിലുള്ള പ്രണയിനിയെ കാണാനും സ്വന്തമാക്കാനും പണം അനിവാര്യമായപ്പോള്‍ താഴത്തങ്ങാടിയില്‍ എത്തി; മോഷണ ശ്രമത്തിനിടെ കൊലപാതകവും; പ്രണയത്തിന് അടിമയെന്ന് 'ബാറ്ററി ബിലാല്‍'; ഷാനി മന്‍സിലിലെ കൊലയില്‍ വ്യക്തത വരുമ്പോള്‍

Britishmalayali
kz´wteJI³

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ വെളിപ്പെടുത്തല്‍. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാല്‍ പൊലീസിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ബിലാല്‍ സമ്മതിച്ചു.

വീട്ടില്‍ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അതുകൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കാമുകിയെ പരിചയപ്പെട്ടത്. ഇവര്‍ അസമിലായിരുന്നു. കാമുകിയെ കാണാനും വിവാഹം കഴിക്കാനും പണം ആവശ്യമായിരുന്നു. ഇതിന് വേണ്ടിയായിരുന്നു കൊല.

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബിലാല്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് പിതാവ് നിസാമുദീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ജിക്കപ്പുറം ഓണ്‍ലൈന്‍ റമ്മിയായിരുന്നു ബിലാലിന്റെ ഇഷ്ടഗെയിം. ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാല്‍ നേടിയിരുന്നു. ലഭിക്കുന്നതിന്റെ ഇരട്ടി കളിച്ച് നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. ജോലിക്കിടയില്‍ പോലും ഭൂരിഭാഗം സമയം മൊബൈല്‍ ഗെയിം കളിക്കാന്‍ നീക്കിവെച്ചു. ഈ പണം ഉപയോഗിച്ച് കാമുകിയുടെ അടുത്ത് എത്താനായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി കളിക്കാന്‍ കൂടുതല്‍ തുക അനിവാര്യമായിരുന്നുവെന്നും ബിലാല്‍ പറയുന്നു.


തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ കടയില്‍ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചതോടെ വരുമാനം അടഞ്ഞു. പണം കണ്ടെത്താനാണ് മോഷണം തുടങ്ങിയതെന്നാണ് ബിലാലിന്റെ മൊഴി. വാഹനങ്ങളുടെ ബാറ്ററി ഉള്‍പ്പെടെ മോഷ്ടിച്ച ബിലാലിന് ബാറ്ററി ബിലാലെന്ന ഇരട്ടപ്പേരുമുണ്ട്. കൂടുതല്‍ പണം ഒറ്റയടിക്ക് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുല്‍ സാലിയുടെ വീട്ടിലെത്തിയത്. ആ കവര്‍ച്ചാശ്രമം കൊലപാതകത്തില്‍ കലാശിച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളും പ്രതി അതിബുദ്ധിമാനാണെന്ന് തെളിയിക്കുന്നു. തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് മുഹമ്മദ് ബിലാല്‍ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ പ്രതിയുമായെത്തി നടത്തിയ തിരച്ചിലില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, മൂന്ന് കത്തികള്‍, ആറ് താക്കോല്‍കൂട്ടം, കത്രിക എന്നിവയാണ് കണ്ടെടുത്തത്. പ്രതി ചൂണ്ടിക്കാട്ടിയ ഭാഗം കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. മൊബൈല്‍ ഫോണുകളിലൊന്ന് കൊല്ലപ്പെട്ട ഷീബയുടേതാണ്. കത്തിയും കത്രികയും ദമ്പതികളെ ഷോക്കേല്‍പിക്കാന്‍ ഉപയോഗിച്ച വയര്‍ മുറിക്കാന്‍ ഉപയോഗിച്ചതാണ്. വയര്‍ ഉപയോഗിച്ച് ഷീബയെയും ഭര്‍ത്താവ് സാലിയെയും കെട്ടിയിട്ട് ഷോക്കേല്‍പിക്കുകയായിരുന്നു ലക്ഷ്യം.

ആലപ്പുഴയിലേക്ക് കടക്കുന്നതിനുമുമ്പ് ഫോണും താക്കോല്‍ക്കൂട്ടവും പ്ലാസ്റ്റിക് കൂടിലാക്കി തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ ഷീബയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണത്തില്‍ 28 പവനോളം കണ്ടെടുത്തിരുന്നു. രക്ഷപ്പെടാനുപയോഗിച്ച കാര്‍ ആലപ്പുഴയില്‍നിന്നും കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയെ (60) കൊലപ്പെടുത്തിയതും ഭര്‍ത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേല്‍പിച്ചതും.

മുന്‍ അയല്‍വാസിയും പരിചയക്കാരനുമായ ബിലാല്‍ കൃത്യം നടത്തിയശേഷം ഇവരുടെ പോര്‍ച്ചിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. സമീപവീടുകളില്‍നിന്നും പെട്രോള്‍പമ്പില്‍ നിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് ഡിവൈ.എസ്പി പി. ശ്രീകുമാര്‍ പറഞ്ഞു. മൂന്നുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഡിവൈ.എസ്പി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category