1 GBP = 93.00 INR                       

BREAKING NEWS

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടേണ്ട സിഐ വീട്ടില്‍ പോയത് ഊണ് കഴിക്കാനെന്ന പേരില്‍; അഞ്ചലില്‍ മരിച്ച ദമ്പതികളുടെ മൃതദേഹത്തോട് പൊലീസ് കാട്ടിയത് തികഞ്ഞ അനാദരവ്; മൃതദേഹവുമായി സ്റ്റേഷനിലെത്തിയപ്പോള്‍ വീട്ടിലേക്ക് വരാന്‍ സിഐ സുധീറിന്റെ കല്‍പ്പന; പതിനഞ്ച് കിലോമീറ്റര്‍ മൃതദേഹവുമായി സഞ്ചരിച്ച് സിഐയുടെ വീട്ടിലെത്തിച്ച് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടു; മൃതദേഹത്തോട് കാട്ടിയത് സിഐയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി; ഉത്രാക്കേസില്‍ നോട്ടപ്പുള്ളിയായ സിഐ സുധീര്‍ വീണ്ടും വിവാദത്തില്‍

Britishmalayali
kz´wteJI³

കൊല്ലം: അഞ്ചലില്‍ കഴിഞ്ഞ ദിവസം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൃതദേഹത്തോട് പൊലീസ് അനാദരവ്. ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ അഞ്ചല്‍ സിഐ. മൃതദേഹമുള്‍പ്പെടെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിച്ച നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. അഞ്ചല്‍ ഇടമുളയ്ക്കലില്‍ കഴിഞ്ഞ ദിവസം ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൃതദേഹത്തോട് സിഐ അനാദരവ് കാട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ മൂന്നിനാണ് ദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീര്‍ സംഭവസ്ഥലത്തുനിന്ന് മടങ്ങുകായയിരുന്നു. സിഐയുടെ സാന്നിധ്യത്തിലാണ് ബാക്കിയുള്ള നടപടി ക്രമങ്ങള്‍ നടന്നത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അഞ്ചല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഒപ്പ് വേണമെന്നതിനാല്‍ മൃതദേഹവുമായി ബന്ധുക്കള്‍ അഞ്ചല് പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും വീട്ടിലേക്ക് വരനാണ് സിഐ ആവശ്യപ്പെട്ടത്. പത്ത് മിനിറ്റോളം പൊലീസ് സ്റ്റേഷനില്‍ മൃതദേഹവുമായി കാത്തുനിന്നെങ്കിലും സിഐ. എത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒപ്പിടുന്നതിനായി തന്റെ വീടുപണി നടക്കുന്ന കടയ്ക്കല്‍ കുറ്റിക്കാട്ട് ചെല്ലാന്‍ ആവശ്യപ്പെട്ടതായി മരിച്ച സുനിലിന്റെ ബന്ധുക്കള്‍ പറഞ്ഞു.

സുനിലിന്റെ മൃതദേഹവുമായി 15 കിലോമീറ്ററോളം സഞ്ചരിച്ച് കടയ്ക്കലിലെ വീടുപണി നടക്കുന്ന സ്ഥലത്തു ചെന്ന് സിഐ.യുടെ ഒപ്പ് വാങ്ങിയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരത്തേക്ക് പോയത്. ഈ സമയം സുജിനിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ നിലമേല്‍ ജങ്ഷനില്‍ കാത്തുനില്‍ക്കുകയായിരുന്നു. അഞ്ചലില്‍നിന്ന് ഇത്രയധികം ദൂരം മൃതദേഹവുമായി പോയതുകൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്താന്‍ താമസിക്കുകയും ചെയ്തു. ഇതുമൂലം പോസ്റ്റ്മോര്‍ട്ടം തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെക്കേണ്ടിവന്നെന്ന് സുജിനിയുടെ അച്ഛന്‍ ഷാജിയും ആംബുലന്‍സ് ഡ്രൈവര്‍ സുബാഷും പറഞ്ഞു.

എന്നാല്‍, താന്‍ ഊണ് കഴിക്കാന്‍ വീട്ടില്‍ പോയതിനാല്‍ വൈകേണ്ടെന്നു കരുതി അതുവഴി വരാന്‍ പറയുകയായിരുന്നെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീര്‍ പറഞ്ഞു. ഉത്രയുടെ കൊലപാതകത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ അഞ്ചല്‍ സിഐ. വീഴ്ച വരുത്തിയതായി വനിതാ കമ്മിഷന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണം നിലനില്‍ക്കെയാണ് വീണ്ടും പരാതിയുയര്‍ന്നത്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പി. ഹരിശങ്കര്‍ സ്പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഈ മാസം മൂന്നിനാണ് ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34), സുജിനി (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. സുനില്‍ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും സുജിനി തറയില്‍ പായില്‍ മരിച്ച നിലയിലുമാണ്. വെളുപ്പിനെ 5 മണിയോടെ സുനില്‍ ആലഞ്ചേരി താമസിക്കുന്ന തന്റെ അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അടിയന്തരമായി വീട്ടില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിളിച്ചു പറയുകയും, സുജിനിയുടെ അച്ഛന്‍ വന്ന് ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ കൊടുവാള്‍ വെച്ച് വെട്ടി തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്തിയത്. ഇവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞ് അമ്മയുടെ മുലപാല്‍ കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സുനില്‍ ആത്മഹത്യ ചെയ്തതാണന്ന പ്രാഥമിക നിഗമനത്തിലാണ് അഞ്ചല്‍ പൊലീസ്. ഫോറന്‍സിക് സംഘം ഉടന്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തും. മേസ്തിരി പണിക്കാരനാണ് സുനില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category