1 GBP = 93.00 INR                       

BREAKING NEWS

ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റില്‍ മൂന്നിടത്ത് ജയിക്കാന്‍ ഇനി ബിജെപിക്ക് വേണ്ടത് രണ്ട് വോട്ട് കൂടി; കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവയ്പ്പിച്ച് വിജയിക്കാനുള്ള ഫസ്റ്റ് വോട്ട് മൂല്യം 35ല്‍ എത്തിച്ച് അമിത് ഷാ; ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും എന്‍സിപിയും പിന്തുണച്ചാല്‍ ബിജെപി ലക്ഷ്യം നേടും; എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയത് കൂറൂമാറ്റത്തിന് തടയിടാന്‍; രാജസ്ഥാനിലും ഓപ്പറേഷന്‍ ലോട്ടസ് തുടരുന്നു; കെസിയെ തോല്‍പ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ബിജെപി

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നിലും ബിജെപി ജയം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്. നാലു രാജ്യസഭാ സീറ്റുകളിലേക്കു ബിജെപിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗോഹില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ ഉറപ്പായിരുന്നു. കോണ്‍ഗ്രസില്‍ രാജി തുടരുന്നതോടെ മൂന്നാം സ്ഥാനാര്‍ത്ഥി നരഹരി അമിന്റെ വിജയവും ബിജെപി ഏറെക്കുറെ ഉറപ്പിച്ചു. രാജ്യസഭയില്‍ മുന്‍തൂക്കം നിലനിര്‍ത്താന്‍ രാജസ്ഥാനിലും ബിജെപി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് വിജയിച്ചിട്ടില്ല. മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് കരുനീക്കങ്ങള്‍ നടത്തുന്നത്. ഇതാണ് ഗുജറാത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കാരണം.

ഗുജറാത്തില്‍ 65 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഗുജറാത്ത് കോണ്‍ഗ്രസിന് ആഘാതമായി ഒരു എംഎല്‍എ കൂടി ശനിയാഴ്ച രാജിവച്ചിരുന്നു. ഇതോടെയാണു ബാക്കിയുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റാന്‍ തീരുമാനിച്ചത്. ഇവരെ മൂന്നു റിസോര്‍ട്ടുകളിലേക്കു മാറ്റിയതായാണ് റിപ്പോര്‍ട്ട്. മോര്‍ബി എംഎല്‍എ ബ്രിജേഷ് മെര്‍ജയാണു ശനിയാഴ്ച പാര്‍ട്ടി വിട്ടത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ രാജിവച്ച എംഎല്‍എമാരുടെ എണ്ണം മൂന്നായി. നാലു മാസത്തിനിടെ രാജിവച്ചവരുടെ എണ്ണം എട്ടും. രാജ്യസഭാ തിരഞ്ഞെടുപ്പ് 19നു നടക്കും.

182 അംഗ സഭയില്‍ ബിജെപി (103), കോണ്‍ഗ്രസ് (65), ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (2), എന്‍സിപി (1) എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മെവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. നിലവിലെ സാഹചര്യത്തില്‍ പരമാവധി പേരെ ജയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന് വേണ്ടിയാണ് കൂറുമാറ്റം. എങ്ങനേയും നാലു പേരേയും ജയിപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുള്ളതിനാല്‍ അതിന് കഴിയുമെന്ന വിലയിരുത്തിലിലാണ് ബിജെപിയെന്നും സൂചനയുണ്ട്. അതുകൊണ്ടാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാറ്റിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 8 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. ഇതോടെ നാല് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. രാജി വെച്ച എംഎല്‍എമാരില്‍ ചിലര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി കഴിഞ്ഞ ദിവസം രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വിവരവുമുണ്ട്. അതേ സമയം എംഎല്‍എമാരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വരെ ഇടപെട്ടെങ്കിലും ശ്രമം പാളി. കൊവിഡില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ നല്‍കി എംഎല്‍എമാരെ ബിജെപി വിലക്ക് വാങ്ങുകയാണെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

നാലു രാജ്യസഭാ സീറ്റുകളിലേക്കു ബിജെപിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗോഹില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ ഉറപ്പായിരുന്നു. ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി നരഹരി അമിന്‍, കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി ഭരത്സിങ് സോളങ്കി എന്നിവരില്‍ ആരു വിജയിക്കും എന്ന കാര്യത്തില്‍ മാത്രമായിരുന്നു അനിശ്ചിതത്വം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോടെ ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാന്‍ വേണ്ട കുറഞ്ഞ ഫസ്റ്റ് വോട്ട് 35 ആയി കുറഞ്ഞതിനാല്‍, മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ബിജെപിക്കു 2 വോട്ടു കൂടി മതി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും എന്‍സിപിയും പിന്തുണച്ചാല്‍ വിജയം ബിജെപിക്ക് ഉറപ്പാണ്. അല്ലാത്ത സാഹചര്യത്തില്‍ ഫസ്റ്റ് വോട്ടുകളുടെ എണ്ണം കുറയ്ക്കാന്‍ ഇനിയും എംഎല്‍എമാരെ സ്വാധീനിപ്പിച്ച് ബിജെപി രാജി വയ്പ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം.

ലോക്സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അങ്ങനെ അല്ല സ്ഥിതി. എന്‍ഡിഎയ്ക്ക് പുറത്തുള്ള പലരും പിന്തുണയ്ക്കുന്നതു കൊണ്ടാണ് ബില്ലുകള്‍ പലതും രാജ്യസഭയില്‍ പാസാകുന്നത്. അതുകൊണ്ടാണ് രാജ്യസഭയിലേക്ക് അംഗങ്ങളെ കൂട്ടാന്‍ ബിജെപി രണ്ടും കല്‍പ്പിച്ച് കരുക്കള്‍ നീക്കുന്നത്.

രാജസ്ഥാനില്‍ മൂന്നാം സ്ഥാനാര്‍ത്ഥി
രാജസ്ഥാനില്‍ എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്‌ക്കെടുക്കാന്‍ ബിജെപി പരക്കംപായുകയാണെന്ന് മുഖ്യമന്ത്രി അശോക്‌ഗെഹ്ലോട്ട് തന്നെ പറഞ്ഞു. ഇവിടെ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം വലിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. രാജേന്ദ്രഗെലൊട്ട്, ഓംകാര്‍ ലാഘാവത് എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചു. ഇതുകൂടാതെ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെക്കൂടി മത്സരിപ്പിക്കാനാണ് നീക്കം. നീരജ്ദാംഗി, കെ സി വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. 200 അംഗസഭയില്‍ 107 അംഗങ്ങളുള്ള കോണ്‍ഗ്രസ് രണ്ട് സീറ്റും ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് കെസി വേണുഗോപാല്‍. അതുകൊണ്ട് തന്നെ എന്തു വില കൊടുത്തും കെസിയെ തോല്‍പ്പിക്കാനാണ് ബിജെപി ശ്രമം. ഇതിനായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവരെ അടുപ്പിക്കാനാണ് ബിജെപി ശ്രമം.

മധ്യപ്രദേശില്‍ പണ്ടേ ചോര്‍ച്ച
മധ്യപ്രദേശില്‍ ജോതിരാദിത്യസിന്ധ്യയും 22 എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായി. ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 92 അംഗങ്ങളുമുണ്ട്. ബിജെപിയുടെ ജോതിരാദിത്യസിന്ധ്യയും സമര്‍സിങ് സോളങ്കിയും വിജയം ഉറപ്പാക്കി. കോണ്‍ഗ്രസിലെ ദിഗ്വിജയ്‌സിങ്ങിനും ജയസാധ്യതയുണ്ട്. എന്നാല്‍, മറ്റൊരു സ്ഥാനാര്‍ത്ഥി ഫൂല്‍സിങ് ബരായ്യുടെ നില പരുങ്ങലിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category