1 GBP = 102.00 INR                       

BREAKING NEWS

രാജ്യത്തെ കോവിഡ് വ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം പ്രതീക്ഷയാകുന്നു; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ അതിശക്തമായ നടപടിക്ക് ഡല്‍ഹി; ഉത്തര്‍പ്രദേശില്‍ ചികില്‍സ കിട്ടാതെ ഗര്‍ഭിണി പോലും മരിക്കുന്ന അവസ്ഥ; പുതുച്ചേരിയില്‍ മൃതദേഹത്തോടും അനാദരവ്; രോഗ വ്യാപനം കൂടുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് ഇന്ത്യ; കൊറോണ രാഗികളുടെ എണ്ണം മൂന്ന് ലക്ഷം ക്ലബ്ബിലേക്ക് കുതിക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്തില്‍ ആറാം സ്ഥാനത്തേക്ക്. ഇറ്റലിയെ പിന്നിലാക്കിയാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. മെയ് 31-നാണ് ഇന്ത്യ ഫ്രാന്‍സിനെ പിന്തള്ളി ഏഴാം സ്ഥാനത്ത് പ്രവേശിച്ചത്. ഇന്ത്യയില്‍ പ്രതിദിന രോഗബാധയുടെ തോത് ഒന്‍പതിനായിരത്തിനു മുകളിലായി. ഇതേ രീതിയില്‍ പോയാല്‍ രോഗബാധിതരുടെ എണ്ണം അടുത്തയാഴ്ച മൂന്നുലക്ഷം കടക്കും.

ഇന്നലെ 10,521 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 297ഉം. രണ്ടും സര്‍വ്വകാല റിക്കോര്‍ഡാണ്. 120968 ആക്ടീവ് കേസുകളാണുള്ളത്. 118695 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ രോഗികള്‍ 2,46,622ഉം. മരണം 6940ഉം. ഇങ്ങനെ പോയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനേയും സ്പെയിനിനേയും രോഗ കണക്കില്‍ ഇന്ത്യ പിന്നിടും. അമേരിക്കയില്‍ 20 ലക്ഷത്തിന് അടുത്ത് രോഗ ബാധിതരുണ്ട്. ബ്രസീലില്‍ ഏഴ് ലക്ഷത്തോളം പേര്‍ക്കും റഷ്യയില്‍ നാലരലക്ഷത്തിലും അധികം രോഗികളുണ്ട്.

ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എത്രപേര്‍ വൈറസ് ബാധിതരാകുന്നു അതില്‍ എത്രപേര്‍ക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്. മെയ് 19-ന് ഇത് 42 ശതമാനമായിരുന്നു. സെപ്റ്റംബര്‍ പകുതിയാകുന്പോള്‍ ഇത് നൂറുശതമാനമാകുമെന്ന് ഡോ. അനില്‍ കുമാര്‍, വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു

ലോകത്തു കൊറോണ വൈറസ് കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളില്‍ റെക്കോര്‍ഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കില്‍ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 9,887 പേര്‍ക്കാണു പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. അതേസമയം രോഗം ഭേദപ്പെടുന്നവരുടെ ശതമാനത്തില്‍ ശനിയാഴ്ച നേരിയ കുറവുണ്ടായി. വെള്ളിയാഴ്ച 48.27 ശതമാനം ആയിരുന്നത് ഇപ്പോള്‍ 48.20 ശതമാനമാണ്. 24 മണിക്കൂറിനിടെ 294 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 6,642 ആയി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9,000 ത്തിലേറെ രേഖപ്പെടുത്തുന്നത്.

രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം നാലക്കമോ, അതില്‍ അധികമോ ആണ്. രോഗം ബാധിച്ചവര്‍, ചികില്‍സയിലുള്ളവര്‍, ഭേദപ്പെട്ടവര്‍, മരണ സംഖ്യ എന്നിവയിലെല്ലാം മഹാരാഷ്ട്രയാണു മുന്നില്‍. ശനിയാഴ്ച മാത്രം 2739 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച 120 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,849 ആയി. ഇതിനൊപ്പം തമിഴ്നാടും ഡല്‍ഹിയും ഗുജറാത്തും അതിതീവ്ര മേഖലകളാണ്. ഉത്തര്‍പ്രദേശിലും ഭീതി കൂടുകയാണ്. കേരളത്തിലും രോഗികളുടെ എണ്ണം പെരുകുന്നു. അതിനിടെ കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.

ചില ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആശുപത്രി കിടക്കകള്‍ കൊണ്ട് കരിഞ്ചന്ത നടത്തുന്ന അത്തരം ആശുപത്രികള്‍ക്ക് താക്കീത് നല്‍കുകയാണ്. അവരില്‍ ചിലര്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. പക്ഷേ, അതിനെയെല്ലാം മറികടന്ന് അത്തരം ആശുപത്രികള്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കുമെന്നും കേജരിവാള്‍ മുന്നറിയിപ്പു നല്‍കി. കോവിഡ് രോഗികള്‍ക്ക് കിടക്ക ഉറപ്പു വരുത്തുന്നതിനും കൃത്യമായ വിവരം ലഭ്യമാക്കുന്നതിനും സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
വിഷയം പരിഹരിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി സര്‍ക്കാരിന് ആവശ്യമാണ്. കിടക്കകള്‍ ഉണ്ടായിട്ടും കോവിഡ് ബാധിതര്‍ക്ക് ചില ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കുന്ന സംഭവം സര്‍ക്കാര്‍ അങ്ങേയറ്റം ഗൗരവമായി കാണുന്നുവെന്നും കേജരിവാള്‍ പറഞ്ഞു.

യുപിയില്‍ ഗര്‍ഭിണി ചികില്‍സ കിട്ടാതെ മരിച്ചു
ഉത്തര്‍പ്രദേശില്‍ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് 13 മണിക്കൂര്‍ അലഞ്ഞ ഗര്‍ഭിണിക്ക് ഒടുവില്‍ ആംബുലന്‍സില്‍ ദാരുണാന്ത്യം. ഗൗതം ബുദ്ധ് നഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണു സംഭവം. 30-കാരിയായ നീലം, ഭര്‍ത്താവ് വിജേന്ദര്‍ സിങ് എന്നിവര്‍ പന്ത്രണ്ടോളം ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ചികില്‍സ നിഷേധിക്കുകയായിരുന്നു.

ശിവാലിക് എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു എട്ടുമാസം ഗര്‍ഭിണിയായിരുന്ന നീലം ചികില്‍സ തേടിയിരുന്നത്. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയെങ്കിലും വേറെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും കട്ടിലുകള്‍ ഒഴിവില്ല എന്നറിയിച്ച് എല്ലായിടത്തും ചികില്‍സ നിഷേധിച്ചു.

ഒടുവില്‍ ജിഐഎംഎസ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ കിടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് എല്‍.വൈ.സുഹാസ് ഉത്തരവിട്ടു. മെയ് 25നും യുപിയില്‍ സമാന സംഭവം ഉണ്ടായിരുന്നു. നവജാത ശിശുവും ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ മരിച്ചു. കുട്ടിയുമായി പിതാവ് ഗ്രേറ്റര്‍ നോയ്ഡയ്ക്കും നോയ്ഡയ്ക്കും ഇടയില്‍ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും ചികില്‍സ ലഭിച്ചില്ലെന്നായിരുന്നു പരാതി.

പുതുചേരിയില്‍ സംസ്‌കാര വിവാദം
പുതുചേരിയില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സ്ട്രെച്ചറില്‍ നിന്നു ശവക്കുഴിയിലേക്കു വലിച്ചെറിഞ്ഞത് വിവാദത്തില്‍. ഒടിഞ്ഞു മടങ്ങിയ രീതിയില്‍ കുഴിയിലേക്കു വീണ മൃതദേഹം അതേപടി മണ്ണിട്ടുമൂട്ടി. കോവിഡ് പേടിയുടെ പേരില്‍, മൃതദേഹത്തോടു പോലും ക്രൂരത അരങ്ങേറിയതു പുതുച്ചേരിയില്‍. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവിനാണ് (45) മാന്യമായ സംസ്‌കാരം നിഷേധിക്കപ്പെട്ടത്. പുതുച്ചേരി ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സില്‍ താമസിക്കുന്ന മുത്തുവിന്റെ ഭാര്യ പുതുച്ചേരി സ്വദേശിയാണ്. ലോക്ഡൗണിനു മുന്‍പ് വീട്ടില്‍ പോയ അവര്‍ അവിടെ കുടുങ്ങിയതോടെ, 2 ദിവസം മുന്‍പ് മുത്തു കാറില്‍ ഇവിടെ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തളര്‍ന്നു വീണു. ഹൃദയാഘാതമായിരുന്നു മരണ കാരണമെങ്കിലും പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ്. കോവിഡ് ചട്ടം പാലിച്ചാണു ശ്മശാനത്തിലേക്കു മൃതദേഹം എത്തിച്ചത്. കുടുംബാംഗങ്ങളാരും ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍, അവിടെയെത്തിയ ശേഷം മൃതദേഹം 15 അടി താഴ്ചയിലെടുത്ത കുഴിയിലേക്കു വലിച്ചെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിലാരോ പകര്‍ത്തിയ വിഡിയോയിലൂടെയാണു സംഭവം പുറത്തറിഞ്ഞത്.

സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമായതിനാല്‍ എല്ലാവരും ഭയത്തിലായിരുന്നുവെന്നും അതുകൊണ്ടു സംഭവിച്ച വീഴ്ചയാണെന്നും പുതുച്ചേരി ആരോഗ്യ സെക്രട്ടറി മോഹന്‍ കുമാര്‍ പറഞ്ഞു. കര്‍ശന നടപടി സ്വീകരിച്ചതായും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category