1 GBP = 102.00 INR                       

BREAKING NEWS

അതിര്‍ത്തി സമാധാനത്തിന് 1993 മുതല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകര്‍പ്പുമായി ചര്‍ച്ച നയിച്ച് ലഫ്. ജനറല്‍ ഹരീന്ദര്‍; ഏപ്രിലിലെ അതിര്‍ത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ചൈന; നിയന്ത്രണ രേഖയ്ക്കുള്ളിലെ റോഡ് നിര്‍മ്മാണം തുടരുമെന്ന നിലപാടില്‍ ഇന്ത്യയും; അതിര്‍ത്തി പ്രശ്നത്തിന് സൈനിക തലത്തില്‍ പരിഹാരം അകലെ; വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലെ ചര്‍ച്ച തന്നെ; ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തിന് ഉടനൊന്നും പരിഹാരമുണ്ടാകില്ല

Britishmalayali
kz´wteJI³

ന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ ഫലം കാണുമോ എന്ന ആശങ്ക അതിശക്തം. ഇന്ത്യയും ചൈനയും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചന ചൈന നല്‍കി കഴിഞ്ഞു. ഇത് പ്രതിസന്ധി അടുത്ത ചര്‍ച്ചകളില്‍ രൂക്ഷമാക്കും. എന്നാല്‍ അടുത്ത ചര്‍ച്ച എന്നാണെന്നതിലും വ്യക്തതയില്ല. സാധാരണ ചര്‍ച്ചകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. നിര്‍ണ്ണായക തീരുമാനങ്ങളിലേക്കൊന്നും കാര്യങ്ങളെത്തിയില്ല. അതിര്‍ത്തര്‍ക്കം വഷളാക്കുന്ന രീതിയില്‍ കൂടുതല്‍ നടപടികള്‍ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. പ്രശ്നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെന്നതാണ് വസ്തുത.

സൈനിക തല ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാകില്ല. ഇതിന് വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലെ ചര്‍ച്ചയാണ്. രണ്ട് രാജ്യങ്ങളും ഇപ്പോഴും കുറ്റപ്പെടുത്തല്‍ തുടരുകയാണ്. വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കും. ലഡാക്കില്‍ ഏപ്രിലില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ പോകണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഒരുമാസമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന സുപ്രധാന സൈനികതല ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്നത് നിര്‍ത്തണമെന്നും നിലവില്‍ എത്തിച്ചിരിക്കുന്നവരെ മുഴുവന്‍ തിരികെ അയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിച്ച് 14 കോര്‍പ്‌സ് കമാന്‍ഡറായ ലഫ്. ജനറല്‍ ഹരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ചൈനയെ പ്രതിനിധീകരിച്ച് സൗത്ത് സിന്‍ജിയാങ് മിലിട്ടറി റീജിയണ്‍ കമാന്‍ഡറായ മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് പങ്കെടുത്തത്. സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈനീസ് സംഘം ആവശ്യപ്പെട്ടു. എന്നാല്‍ നിയന്ത്രണ രേഖയ്ക്കുള്ളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അക്കാര്യത്തില്‍ ചൈന എതിര്‍പ്പ് ഉന്നയിക്കേണ്ട സാഹചര്യമില്ലെന്നും ഇന്ത്യ നിലപാടെടുത്തു. ഇത് ചൈന അംഗീകരിക്കില്ല. ഇതു കൊണ്ട് തന്നെ പ്രശ്ന പരിഹാരം നീളാണാണ് സാധ്യത.

മൂന്നുമണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ പൂര്‍ണ വിവരങ്ങള്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ചര്‍ച്ചയുടെ വിവരങ്ങള്‍ സൈനികോദ്യോഗസ്ഥര്‍ കരസേനാ മേധാവി എം.എം. നരവനെ, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ വൈ.കെ. ജോഷി എന്നിവര്‍ക്കു മുന്നില്‍ വിശദീകരിക്കുകയാണ്. ഇതിന് ശേഷമാകും ഔദ്യോഗിക പ്രസ്താവന വരിക. സനകളുടെ പിന്മാറ്റമടക്കമുള്ള വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ നയതന്ത്ര, രാഷ്ട്രീയ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് സാഹചര്യമൊരുക്കാന്‍ സംഘര്‍ഷം ഒഴിവാക്കുക എന്ന ധാരണ മാത്രമാണു സേനാതലത്തില്‍ രൂപപ്പെട്ടത്.

ലേ ആസ്ഥാനമായുള്ള 14 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ദക്ഷിണ ഷിന്‍ചിയാങ് മേഖല കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മിലുള്ള ചര്‍ച്ച രാവിലെ 8.30നാണ് നിശ്ചയിച്ചിരുന്നതെങ്കിലും 3 മണിക്കൂര്‍ വൈകി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ സെക്ടറില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയില്‍ 11.30ന് ആരംഭിച്ച ചര്‍ച്ച 4 മണിക്കൂര്‍ നീണ്ടു. അതിര്‍ത്തിത്തര്‍ക്കത്തില്‍ സൈനികര്‍ തമ്മില്‍ കഴിഞ്ഞ മാസമാദ്യമുണ്ടായതു പോലെയുള്ള കയ്യാങ്കളി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.സേനാതലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പതിമൂന്നാം ചര്‍ച്ചയായിരുന്നു ഇന്നത്. ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ റാങ്കിലുള്ള ഓഫിസര്‍മാര്‍ മുന്‍പ് പങ്കെടുത്ത ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

അതിര്‍ത്തി സമാധാനത്തിന് 1993 മുതല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകര്‍പ്പുമായാണ് ലഫ്. ജനറല്‍ ഹരീന്ദര്‍ ചര്‍ച്ചയ്ക്കെത്തിയത്. ഏപ്രിലിലെ അതിര്‍ത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം വാദിച്ചു. കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് ട്സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് കടന്നുകയറിയ ചൈനീസ് സേനാംഗങ്ങള്‍ പിന്മാറുക, ഗല്‍വാന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളിലെ കടന്നുകയറ്റ നീക്കം അവസാനിപ്പിക്കുക, അതിര്‍ത്തി സേനാ വിന്യാസം ഒഴിവാക്കുക, യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യ മുന്നോട്ടു വച്ചു. റോഡ് നിര്‍മ്മാണം പാടില്ലെന്ന ആവശ്യമാണ് ചൈന ഉയര്‍ത്തിയത്. ഇതിനോട് ഇന്ത്യയും പ്രതികരിച്ചില്ല.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക, നയതന്ത്രതല ചര്‍ച്ച തുടരാനാണ് ധാരണ. ഇരുരാജ്യത്തിന്റെയും സ്ഥാനപതിമാരും വിദേശമന്ത്രാലയം ഉദ്യോഗസ്ഥരും വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ 1993ല്‍ ഒപ്പിട്ട ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് പരിഗണന നല്‍കിയായിരുന്നു സൈനിക തല ചര്‍ച്ച. അതിര്‍ത്തിയില്‍ ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന അജന്‍ഡ. ഇതിനായി യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും ഇരുപക്ഷവും പിന്‍വലിക്കേണ്ടതുണ്ട്.

പാംഗോങ് തടാകതീരത്ത് നിരീക്ഷണത്തിനായി നടത്തുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക, നയതന്ത്ര ചര്‍ച്ച വഴി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി ചര്‍ച്ചയ്ക്കു മുന്നോടിയായി സൈന്യം പ്രസ്താവന ഇറക്കി. ഇന്ത്യന്‍ സംഘത്തെ നയിച്ച ലെഫ്. ജനറല്‍ ഹരീന്ദര്‍സിങ് കാര്‍ഗിലില്‍ അടക്കം സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വടക്കന്‍ കശ്മീരില്‍ കമാന്‍ഡറായും കോംഗോയില്‍ യുഎന്‍ ദൗത്യ സംഘത്തിന്റെ ബ്രിഗേഡിയറായും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമുണ്ട്. അദ്ദേഹം കരസേനാ മേധാവി എം എം നരവനെയെ ചര്‍ച്ചയുടെ വിശദാംശം ധരിപ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശമന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറി.

മെയ് അഞ്ചിനും ആറിനും തടാകതീരത്തും ഗല്‍വാന്‍ താഴ്വരയിലും ദെംചോക്കിലും ദൗലത് ബേഗ് ഒല്‍ദിയിലും ഇരു രാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നു. ഇതേതുടര്‍ന്നാണ് പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിനകം 15 റൗണ്ട് ചര്‍ച്ച വിവിധ തലങ്ങളില്‍ നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category