1 GBP = 93.00 INR                       

BREAKING NEWS

കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ മടിച്ച് അദാനി ഗ്രൂപ്പും; വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള കാലാവധി ആറ് മാസക്കാലം കൂടി നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്; എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയോട് ആറ് മാസത്തെ സമയം ചോദിച്ചു; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതും വൈകിയേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തില്‍ സര്‍ക്കാരിനോട് സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച തീരുമാനം വൈകും. കോവിഡ്-19 വ്യാപിച്ചതിനെത്തുടര്‍ന്ന് നേരത്തേ അനുവദിച്ച വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് ആറുമാസംകൂടി സമയം നല്‍കണമെന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പുര്‍, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ടെന്‍ഡറിലൂടെ അദാനി ഗ്രൂപ്പാണ് നേടിയെടുത്തത്. ഇതില്‍ കരാര്‍ ഒപ്പുവച്ച അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പിനാണ് കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതോടെ പട്ടികയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നടപടികള്‍ വൈകുമെന്ന് ഉറപ്പായി.

നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ അദാനി ഗ്രൂപ്പ് വൈമുഖ്യം കാണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഇത് വിട്ടുനല്‍കാന്‍ കേന്ദ്രത്തിന് കഴിയും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ അഭിപ്രായഐക്യം സാധ്യമാകാത്തതുകൊണ്ടാണ് വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നടപടികള്‍ വൈകിയത്.

അദാനി ഗ്രൂപ്പിന് നടത്തിപ്പവകാശം വിട്ടുനല്‍കില്ലെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സ്വകാര്യവത്കരണം അനിശ്ചിതത്വത്തിലായത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ട് കേരളം ആദ്യംമുതലേ രംഗത്തുണ്ടായിരുന്നു. ഇതിനായി കെ.എസ്ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ടിയാല്‍) എന്ന കമ്പനി രൂപവത്കരിച്ച് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തു. എന്നാല്‍ കൂടുതല്‍ തുക ക്വാട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണ് ടെന്‍ഡര്‍ ലഭിച്ചത്.

സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരുള്‍പ്പെടെ നല്‍കിയ കേസുകള്‍ ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വകാര്യവത്കരണ നടപടികളില്‍ നിയമതടസ്സങ്ങളില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ് പുരി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. സ്വകാര്യവത്കരണത്തില്‍ അന്തിമതീരുമാനമാകാതെ വന്നതോടെ വിമാനത്താവളത്തിന്റെ വികസനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category