1 GBP = 93.00 INR                       

BREAKING NEWS

സാമ്പത്തിക പ്രതിസന്ധിയും യൂണിയന്‍ പ്രവര്‍ത്തകരുടെ വകതിരിവില്ലായ്മയും മൂലം നാഥനില്ലാ കളരിയായി കെ.എസ്.ആര്‍.ടി.സി; ഇടത് സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം രാജി വയ്ക്കുന്നത് നാലാമത്തെ മേധാവി; രാജമാണിക്യം മുതല്‍ ടോമിന്‍ കെ തച്ചങ്കരി വരെ പിടിയിറങ്ങിയത് സ്ഥാപനത്തിലെ യൂണിയന്‍ നേതാക്കളോട് കലഹിച്ച് മടുത്ത്; പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടും മേധാവിമാരെ അനുസരിക്കാത്ത ജീവനക്കാര്‍ ബാധ്യത; പുതിയ മേധാവിയെ തേടി സര്‍ക്കാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇരുന്നിട്ടും ഇരിപ്പുറയ്ക്കാതെ കെ.എസ്.ആര്‍.ടി.സി മേധാവിയുടെ കസേര. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കോര്‍പറേഷനെ കരകറ്റാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലാമത്തെ മേധാവിയാണ് കഴിഞ്ഞദിവസം രാജിവെച്ചിരിക്കുന്നത്.പുതിയ നിയമനം നടക്കുന്നതുവരെ സ്ഥാനത്ത് തുടരാന്‍ എംപി. ദിനേശിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്., എ. ഹേമചന്ദ്രന്‍, ടോമിന്‍ തച്ചങ്കരി എന്നിവരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ചുമതലയില്‍ നിയോഗിക്കപ്പെട്ടവര്‍. തൊഴിലാളി സംഘടനകളുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇവരെല്ലാം സ്ഥാനമൊഴിഞ്ഞത്.

അത്തരമൊരു ഏറ്റുമുട്ടലില്ലാതെയാണ് എംപി. ദിനേശ് മുന്നോട്ടു പോകുകയായിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ചിട്ടും അദ്ദേഹത്തിന് ഒരുവര്‍ഷത്തേക്കുകൂടി നിയമനം നല്‍കി. മേയിലെ ശമ്പളവിതരണം വൈകിയതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

സാമ്പത്തികപ്രതിസന്ധി, ഭരണത്തില്‍ തൊഴിലാളി സംഘടനകളുടെ കൈകടത്തല്‍, കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ്, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഒട്ടേറെ പോരായ്മകളുള്ള കെ.എസ്.ആര്‍.ടി.സി.യുടെ സാരഥ്യമേറ്റെടുക്കാന്‍ മിക്ക ഐ.എ.എസ്. ഉദ്യോഗസ്ഥരും തയ്യാറല്ല. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2017-ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഇതുവരെ പുതിയ ബസുകള്‍ വാങ്ങിയിട്ടില്ല. സൂപ്പര്‍ക്ലാസിലുള്ള 500 ബസുകള്‍ ഉടന്‍ പിന്‍വലിക്കേണ്ടിവരും.

രണ്ടുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ സ്ഥാനമേറ്റ സര്‍ക്കാരിന് ഇനി ഒരുവര്‍ഷത്തെ കാലാവധിയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന കാലയളവിനുള്ളില്‍ പ്രതിസന്ധിയില്‍നിന്ന് സ്ഥാപനത്തെ കരകയറ്റുക എന്ന വെല്ലുവിളിയാണ് സര്‍ക്കാരിനുമുന്നിലുള്ളത്. അതിനുപറ്റിയ ഒരു മേധാവിയെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ എം.ഡി.യെ നിയമിച്ചേക്കും.

കെ.എസ്.ആര്‍.ടിസിയിലേക്ക് ഒട്ടനവധി പരിഷ്‌കാരങ്ങള്‍ നല്‍കി ടോമിന്‍ തച്ചങ്കരി അടക്കമുള്ള സി.എം.ഡിമാര്‍ പടിയിറങ്ങിയത്. 2019 ജദൂണ്‍ 30നാണ്് ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്തു നിന്നും മാറ്റിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ചുമതലപ്പെടുത്തുകയായിരുന്നു. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ സിഐ.ടി.യു അടക്കമുള്ള യൂണിയനുകള്‍ രംഗത്തു അന്ന് രംഗത്ത് വനന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം.

കെ.എസ്.ആര്‍.ടി.സിയിലെ ഡബിള്‍ ഷിഫ്റ്റ്,ചില്‍ഡ് ബസ് സര്‍വീസ്, അന്തര്‍ ജില്ലാ സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ വരുത്തിയതും ഇതേ കാലയളവില്‍ തന്നെയാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ശ്രമങ്ങളെ യൂണിയന്ൃ ശക്തമായി എതിര്‍ക്കുകായായിരുന്നു. ഡ്യൂട്ടി സമയം യൂണിയന്‍ കളിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതും ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടിയും വന്നു. തൊഴിലാളി യൂണിയനുകളുമായി നല്ല രീതിയിലാണ് പോയതെങ്കിലും ഇപ്പോഴത്തെ മേധാവി ദിനേശിന് ഐ.പി.എസിന് അധികം കഷ്ടപ്പെടേണ്ടിയും വന്നിരുന്നില്ല,

കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ രാജി സന്നദ്ധത അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു നല്‍കിയ കത്തില്‍ ദിനേശ് ഐ.പി.എസ് വ്ക്തമാക്കിയിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ പുതിയ മേധാവി എത്തുന്നത് വരെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നതും. 2019 ഫെബ്രുവരി എട്ടിന് അദ്ദേഹം ചുമതലയേറ്റു. കോര്‍പ്പറേഷന്‍ കൂടുതല്‍ നഷ്ടത്തിലേക്കു പോവുന്ന സന്ദര്‍ഭത്തില്‍ , സര്‍വീസുകള്‍ അഴിച്ചുപണിയുന്നതിന് തയ്യാറായത് വ്യാപക പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.എങ്കിലും, തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.

2019 ഏപ്രിലില്‍ സര്‍വീസ് കാലാവധി അനുവദിച്ചെങ്കിലും, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒരു വര്‍ഷത്തേക്കു കൂടി സര്‍ക്കാര്‍ കാലാവധി നീട്ടികൊടുത്തു. ചെയര്‍മാന്‍ സ്ഥാനം കൂടി നല്‍കിയത് അപ്പോഴാണ്. ഈ വര്‍ഷവും കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു കൊല്ലം കൂടി തുടരാന്‍ അനുവാദം നല്‍കിയിരുന്നു. അതിനിടെയാണ് രാജി. ബംഗളൂരുവിലുള്ള. കുടുംബത്തോടൊപ്പം കഴിയാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈ സര്‍ക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആര്‍.ടി.സി എം.ഡിയാണ് എംപി.ദിനേശ്,.. എം.ജി.രാജമാണിക്യം, എ.ഹേമചന്ദ്രന്‍, ടോമിന്‍ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category