1 GBP = 93.00 INR                       

BREAKING NEWS

കേട്ടുകേള്‍വി ഇല്ലാത്ത കൊലപാതകങ്ങളില്‍ ആറാടി തീര്‍ക്കുകയാണ് കേരളം ഇപ്പോള്‍; ഭാര്യയെ വിശ്വാസമില്ലാത്ത ഭര്‍ത്താവും ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യയും തമ്മില്‍ തല്ലി ചാകുന്ന കുടുംബങ്ങളും നിറഞ്ഞ് കവിഞ്ഞു ഈ നാട്ടില്‍; കൊന്നും ശയിച്ചും രസിച്ച് ജീവിക്കുന്ന മലയാളിയുടെ കഥ

Britishmalayali
kz´wteJI³

പ്രതീക്ഷിതമായിട്ട് നമ്മുടെ ജീവിതം മാറിയിട്ട് മൂന്ന് മാസമാകുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ നമ്മുടെ കുട്ടികളോട് വീട്ടിലേക്ക് പൊയ്ക്കൊള്ളു. പരീക്ഷയൊന്നും ഇക്കുറി ഇല്ലയെന്ന് പറയുമ്പോള്‍ ഇത്രയധികം ദിവസം നമ്മള്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് ആരും കരുതിയില്ല.അപ്രതീക്ഷിതമാി നമ്മള്‍ ലോക്ക് ഡൗണ്‍ എന്ന് പേരിട്ടുകൊണ്ട് മൂന്ന് മാസത്തോളം വീട്ടിലിരുന്ന് കഴിഞ്ഞപ്പോള്‍ നമുക്ക് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു.

നമ്മുടെ നാടിനെ തേടിയെത്തിയ രോഗം അതേപടി തുടരുമ്പോള്‍ തന്നെ നമ്മള്‍ പുറം ലോകത്തേക്ക് ഇറങ്ങി നമ്മുടെ ജീവിതത്തേലേക്ക് മടങ്ങുന്നു. രണ്ട് ദിവസത്തിനകം ആരാധനാലയങ്ങളും മാളുകളും തുറക്കുന്നതോട് കൂടി നമ്മുടെ ജീവിതത്തില്‍ ഇനി ബാക്കിയാകുന്നത് തുറക്കാത്ത സ്‌കൂളുകളും തീയറ്ററുകളും മാത്രമാണ്. ഏതാനം ആഴ്ചകള്‍ക്കകം അവ രണ്ടും തുറക്കുകയും അതേസമയം, രോഗം ഒരുവശത്ത് കൂടി തുടരുകയും ചെയ്യുന്ന കാഴ്ചയാകും ഉണ്ടാകുക. ഇതിനിടയില്‍ നമുക്ക് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്.

പ്രത്യക്ഷത്തില്‍ നമ്മള്‍ സാമൂഹിക അകലം പാലിക്കാന്‍ പോലും പഠിച്ചിട്ടില്ല എന്നാതാണ് വാസ്തവം. സര്‍ക്കാരിനേയും പൊലീസിനേയും പേടിച്ച് മാസ്‌ക് ധരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ ഉത്തരവാദിത്തം ചുരുങ്ങുകയാണ്. രോഗം വരികയും നമ്മളില്‍ ഒരാള്‍ നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക് ഗുരുതരാവസ്ഥ മനസിലാകാന്‍ പോകുന്നത് എന്നത്. നിര്‍ഭാഗ്യകരമായ സാഹചര്യമാണ്.


എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇതിന് മുന്‍പില്ലാത്ത വലിയ മാറ്റം സംഭവിച്ചു. പണ്ട് വല്ലപ്പോഴും ആയിരുന്നു കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും എങ്കില്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അതൊരു സ്ഥിരം കലാപാരിപാടിയായി മാറി.മാത്രമല്ല നമ്മള്‍ ഇതുവരെ കേട്ട് പരിചയമില്ലാത്ത ക്രൂരമാ കൊലപാതകങ്ങളും പീഡനങ്ങളും ഭയാനകമായ മരണങ്ങളും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.

( ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category