1 GBP = 93.00 INR                       

BREAKING NEWS

സ്വാതന്ത്ര്യസമര സേനാനി സഹോദരന്‍ അയ്യപ്പന്റെ മകന്‍ ലണ്ടനില്‍ മരിച്ചു; വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ വിടവാങ്ങിയത് ഡോ. കെ.എ. സുഗതന്‍; സംസ്‌കാരം പിന്നീട്

Britishmalayali
kz´wteJI³

ലണ്ടന്‍: സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന നായകനും മുന്‍മന്ത്രിയുമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ മകന്‍ ലണ്ടനില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന ഡോ. കെ.എ. സുഗതന്‍ ആണ് വിടവാങ്ങിയത്. 90 വയസായിരുന്നു പ്രായം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടത്തും.

മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഉപരിപഠനത്തിനായാണ് ബ്രിട്ടനില്‍ എത്തിയത്. തുടര്‍ന്ന് ഇവിടെ ജനറല്‍ പ്രാക്ടീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു. ബ്രിട്ടീഷുകാരിയായ സൂസനെയാണ് വിവാഹം ചെയ്തത്. ബ്രിട്ടനില്‍ അധ്യാപകനായ പോള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സാമന്ത എന്നിവര്‍ മക്കളാണ്. 

ഇടയ്ക്ക് കുറച്ചുകാലം എറണാകുളം ജനറല്‍ ആശുപത്രിയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സഹോദരിയുടെ മകനായ ഡോ. ബാലകൃഷ്ണനും കുടുംബാംഗങ്ങളുമാണ് നാട്ടിലുള്ള ബന്ധുക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category