1 GBP = 97.50 INR                       

BREAKING NEWS

അനിയത്തി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോള്‍ നിലവിളിച്ച് ചോദിക്കുന്നു.. ഇക്കാ എങ്ങനെയെങ്കിലും എന്നെ ഒന്ന് നാട്ടിലെത്തിക്കുമോ? ഇങ്ങനെ എത്ര പേര്‍ സകല ദൈവങ്ങളെയും ശപിച്ച് മരുഭൂമിയില്‍ കഴിയുന്നു.. എട്ടും പത്തുമല്ല.. 200 പേര്‍ മരിച്ചിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ല എന്തൊരു ഗതികേടാണ് പ്രവാസിയുടെ

Britishmalayali
kz´wteJI³

ഇക്കാ എന്റെ അനിയത്തി പോയി.. എങ്ങനെയെങ്കിലും എന്നെ നാട്ടില്‍ കൊണ്ടുപോകാന്‍ ഏര്‍പ്പാട് ചെയ്യണം. ഇത്രയും മാത്രമാണ് ഈ പെണ്‍കുട്ടി പറയുന്നത്. ഇത് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്‌സ് ഇട്ട സന്ദേശമാണ്. ഇത് സംപ്രേഷണം ചെയ്യുന്നത് അവരുടെ സ്വകാര്യതടെ ബാധിക്കാതിരിക്കുന്നതിന് വേണ്ടി സന്ദേശമയച്ച നഴ്‌സിനെയോ മരണപ്പെട്ട പെണ്‍കുട്ടിയെയോ കുറിച്ചുള്ള സൂചനകള്‍ മറച്ച് വെക്കുകയാണ്. ഇത് സംപ്രേഷണം ചെയ്യുന്നതിനുള്ള കാരണം വിദേശ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന മലയാളികളുടെ യഥാര്‍ത്ഥത്തിലുള്ള അവസ്ഥ വിശദമാക്കാന്‍ പറ്റിയ ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട ഒരു സന്ദേശമായതുകൊണ്ടാണ്. ഇതേപോലെ നിലവിളിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന അനേകായിരങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട്.

എംബസിയുടെ വന്ദേമാതരം മിഷനില്‍ മരണം ഒരു അത്യാവശ്യകാര്യം അല്ലാത്തതിനാല്‍ ആ ലിസ്റ്റില്‍ കയറിക്കൂടാന്‍ ഈ പെണ്‍കുട്ടിക്ക് ഭാ?ഗ്യമുണ്ടാകുകയില്ല. അനിയത്തിയുടെ മരണവാര്‍ത്ത അറിഞ്ഞമുതല്‍ സകല ഇടങ്ങളിലും വിളിച്ച് ചോദിച്ച് ഒടുവില്‍ എങ്ങനെയെങ്കിലും ഇന്നലെ പുറപ്പെടുന്ന യുഎന്‍എയുടെ വിമാനത്തില്‍ കയറ്റാന്‍ കഴിയുമോ എന്നറിയാന്‍ വേണ്ടി വിളിച്ചതാണ്. പക്ഷേ, വിമാനത്തില്‍ ഒരാളെ കയറ്റി യാത്ര ചെയ്യാന്‍ ഒരുപാട് സാങ്കേതിക തടസ്സം ഉള്ളതുകൊണ്ട് അത് സാധിച്ചില്ല. പക്ഷേ, രണ്ട് ദിവസത്തിനകം പുറപ്പെടുന്ന അടുത്ത വിമാനത്തില്‍ ആ പെണ്‍കുട്ടിക്ക് അവസരം കൊടുക്കാന്‍ ജാസ്മിന്‍ഷാ ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴേക്കും അനിയത്തിയുടെ സംസ്‌കാരം കഴിയും. ഒരിക്കലും അവള്‍ക്ക് അനിയത്തിയെ ഒന്ന് കാണാന്‍ സാധിക്കുകയില്ല.

സ്വന്തം മകന്റെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചിട്ട് ഓണ്‍ലൈനിലൂടെ കാണേണ്ടിവന്ന ഹതഭാ?ഗ്യരായ മാതാവിന്റെയും പിതാവിന്റെയും സങ്കടപ്പെടുത്തുന്ന ഓര്‍മ്മള്‍ക്ക് ഇപ്പോള്‍ ആഴ്ച്ചകളുടെ പഴക്കമായി. പ്രിയപ്പെട്ടവര്‍ മരിച്ച് പോകുമ്പോള്‍ മൃതദേഹം ഒന്ന് കാണാന്‍ പോലും കഴിയാത്ത ആയിരങ്ങള്‍ ഇപ്പോഴും പ്രവാസികളായി വിദേശരാജ്യങ്ങളില്‍ കഴിയുന്നു. അവരുടെ സങ്കടം ഒരു വാര്‍ത്തയോ സങ്കടമോ അല്ലാതായിരിക്കുന്നു നമ്മുടെ സമൂഹത്തിന്. അതിനെക്കാള്‍ ഭയാനകമായ അവസ്ഥ ഓരോ നിമിഷവും മരിച്ചുവീഴുന്ന പ്രവാസികളുടെ കാര്യമാണ്. ഒരു ദിവസം അഞ്ചും ആറും മലയാളികള്‍ വിവിധ ?ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുകൊണ്ടിരിക്കുന്നു.


ഇന്ന് പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ?ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 200 തികഞ്ഞിരിക്കുന്നു. അതില്‍ ഏതാണ്ട് നൂറോളം പേര്‍ യുഎഇ എന്ന രാജ്യത്താണ്. കോവിഡ് ബാധയേറ്റ് മരിച്ചവരുടെ കാര്യമാണ് എന്നോര്‍ക്കുക. യുഎഇയും സൗദി അറേബ്യയും ഖത്തറും ബഹ്‌റൈനും ഒമാനുമൊക്കെ പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ആ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ വലിയൊരു ശതമാനം മലയാളികളായിരിക്കുന്നു. അതുകൊണ്ട് തന്നെ ആ കണക്ക് ശരിയാവുകയില്ല. മലയാളികളേക്കാള്‍ കൂടുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ബം?ഗ്ലാദേശില്‍ നിന്നുമൊക്കെ അവിടെ ജോലി ചെയ്യുമ്പോള്‍ എങ്ങനെയാണ് മരിച്ചവരില്‍ നല്ലൊരു വിഭാ?ഗം മലയാളികളാകുന്നത്? അതായത് അവിടെ നിന്നും പുറത്തേക്ക് വിടുന്ന വാര്‍ത്തകള്‍ ഒന്നും ശരിയല്ല എന്നര്‍ത്ഥം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category