1 GBP = 97.50 INR                       

BREAKING NEWS

ഒരുവട്ടം കൂടി നാട്ടിലെത്താനുള്ള മോഹം ബാക്കിയാക്കി ജലാലുദ്ദീന്‍ യാത്രയായി; ബീവിയോടും മക്കളോടും ഒന്നിച്ചിരുന്ന് പെരുന്നാള്‍ കൂടുവാനുള്ള കൊതി ബാക്കിയാക്കി ജലാലുദീന്‍ മഹാമാരിക്ക് കീഴടങ്ങിയപ്പോള്‍ ഇനി വെറും ശരീരമായി പോലും നാട്ടിലെത്താനുമാകില്ല; കുവൈറ്റ് മലയാളികള്‍ക്കിടയിലെ മികച്ച ഗാായകനായിരുന്ന ജലാലുദീന്റെ മരണത്തില്‍ തേങ്ങി പ്രവാസികള്‍: പെരുന്നാള്‍ ദിനത്തില്‍ ജലാലുദ്ദീന്‍ പാടിയ പാട്ട് പ്രവാസ ലോകത്തിന്റെ തേങ്ങലാകുമ്പോള്‍

Britishmalayali
kz´wteJI³

കുവൈത്ത് സിറ്റി: ഒരുവട്ടം കൂടി നാട്ടിലെത്താനുള്ള മോഹം ബാക്കിയാക്കി ജലാലുദ്ദീന്‍ (43) ആശകളും പ്രതീക്ഷകളും ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. കുവൈറ്റ് മലയാളികളെ പാട്ടുപാടി ആനന്ദിപ്പിച്ച ജലാലുദ്ദീന്റെ മരണം ഇനിയും പ്രവാസി മലയാളികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. 'ഒരുവട്ടം കൂടി നാട്ടില്‍, ഒന്ന് പറന്നെത്താന്‍ കൊതി. ബീവിയും മക്കളും ഒന്നിച്ച് പെരുന്നാള്‍ കൂടുവാന്‍ കൊതീ...' പെരുന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാപ്പിളപ്പാട്ട് പ്രവാസ ലോകത്തും കേരത്തിനും ഒരുപോലെ തേങ്ങലാകുന്നു. നാട്ടിലെത്തി പ്രിയപ്പെട്ടവരെകാണാനുള്ള കൊതിയോടെ പാടിയ വിരഹ ദുഃഖം നിറഞ്ഞ ഗാനം ഓരോ പ്രവാസിക മലയാളികളുടേയും തേങ്ങലായി മാറുകയാണ്.

മഹാമാരി ജലാലുദ്ദിനെയും കവര്‍ന്നെടുത്തപ്പോള്‍ ഇനി ശരീരമായി പോലും ജന്മനാട്ടിലേക്ക് ജലാലുദ്ദീന് തിരിച്ചെത്താനുമാകില്ല. കോവിഡ് ബാധിച്ച് മരിക്കുന്നവരെ ഇവിട തന്നെ അടക്കം ചെയ്യുമെന്നതിനാലാണ് ഭാര്യയ്ക്കും മക്കള്‍ക്കും അവസാനമായി ഒരു നോക്ക് കാണാന്‍ പോലുമുള്ള അവസരം നിഷേധിക്കപ്പെടുന്നത്. നാട്ടില്‍ ചെന്ന് ഭാര്യ ഷമീറ, മക്കളായ ജസീം, ജസീര്‍, ജാഫര്‍ എന്നിവരെ ഒന്നുകൂടി കാണണമെന്ന ആഗ്രഹം പൂവണിയാതെയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജലാലുദ്ദീന്‍ മഹാമാരിക്ക് കീഴടങ്ങിയത്.

കോവിഡ് കാലത്ത് നാട്ടിലെത്താനും പ്രിയപ്പെട്ടവരെ കാണാനുമുള്ള കൊതിയോടെയുമാണ് പെരുന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പാട്ടുമായി ജലാലുദ്ദീന്‍ എത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മോഹം ആഴ്ചകള്‍ കൊണ്ട് തന്നെ കോവിഡ് കവര്‍ന്നെടുക്കുക ആയിരുന്നു. ആഗ്രഹങ്ങള്‍ സഫലമാകാതെ പ്രവാസ ലോകത്ത് തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ പ്രതിനിധിയായി ജലാലുദ്ദീനും മാറി.

കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളില്‍ വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തവരുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ മലയാളികളുടേയും ആശയും ആഗ്രഹവും എന്തെന്ന് പാട്ടിലൂടെ പറഞ്ഞ ശേഷമാണ് ജലാലുദ്ദീന്‍ മരണത്തിന് കീഴടങ്ങിയത്. ആ പാട്ടു കേട്ട് ആസ്വദിച്ചവരെല്ലാം എന്ന് ജലാലുദ്ദീന്‍ ന്നെ പ്രിയ സുഹൃത്തിനെ ഓര്‍ത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് വിതുമ്പുകയാണ്.

വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്യുന്ന ജദലാലുദ്ദീന്‍ ഏവര്‍ക്കും പ്രിയങ്കരനായ സുഹൃത്തായിരുന്നു. മികച്ച ഗായകനുമായിരുന്ന ഇദ്ദേഹം കുവൈത്തിലെ സംഗീത വേദികളില്‍ നിറ സാന്നിധ്യമായി. വളരെ മികച്ച രീതിയില്‍ ആലപിച്ച പാട്ടിനോടൊപ്പം ഫേസ്ബുക്കില്‍ ജലാലുദ്ദീന്‍ കുറിച്ചത് ഇങ്ങനെ:

'എത്ര കാലം ഇനിയും കാത്തിരിക്കണം എന്ന് അറിയില്ല. ഈ പെരുന്നാളും ഇവിടെ പ്രയാസലോകത്ത് കഴിയാനാണ് വിധി. പ്രവാസികളെ തള്ളിപ്പറയുന്നവര്‍ ഓര്‍ക്കുക, ഈ കാലവും കഴിഞ്ഞു പോകും' - കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പ്രവാസികള്‍ക്കെതിരെ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ വേദനിക്കുന്ന ഈ വാക്കുകള്‍ പലരുടെയും ഉറക്കം കെടുത്തുക തന്നെ ചെയ്യുമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ജലാലുദ്ദീനെ അനുസ്മരിച്ച് പലരും ഫേസ്ബുക്കില്‍ വേദനപുരണ്ട വാക്കുകള്‍ പങ്കുവയ്ക്കുന്നു. ഒരിക്കല്‍ പരിചയപ്പെടുന്നവരെ പിന്നീടൊരിക്കലും മറക്കാത്ത ഇദ്ദേഹം 'മുത്തേ' എന്ന് വിളിച്ചാണ് എല്ലാവരോടും സംസാരിക്കുക. മുഖം നിറയെ പുഞ്ചിരിയോടെയല്ലാതെ ജലാലുദ്ദീനെ കാണാനാവില്ലായിരുന്നുവെന്നും ഓര്‍ക്കുന്നു. കോവിഡ് ബാധിച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെങ്കിലും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്നായിരുന്നു സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും പ്രതീക്ഷ. എന്നാല്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി, വിരഹ വേദനയുമായി ജലാലുദ്ദീന്‍ ലോകത്തോട് വിടപറയുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category