1 GBP = 93.80 INR                       

BREAKING NEWS

ഹൃദയങ്ങളില്‍ പ്രണയ നിലാവ് പൊഴിച്ച് 'അഭിലാഷമേ...' എന്ന വീഡിയോ ആല്‍ബം; യുവ ഹൃദയങ്ങള്‍ കീഴടക്കിയ ആല്‍ബം യൂട്യൂബില്‍

Britishmalayali
kz´wteJI³

യൂണിഫോം റണ്ണേഴ്സിന്റെ ബാനറില്‍ അഖില്‍ സുദേശന്‍, അനന്ദു ശാന്തജന്‍, അഭയ്.എം.എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു മിഖില്‍ അജിത്, അനന്ദു ശാന്തജന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'അഭിലാഷമേ...'ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്.

കോസ്‌മോപോളിറ്റന്‍ മൂവീസ് നിര്‍മിക്കുന്ന' സെറീന്‍' എന്ന ഷോര്‍ട്ട് ഫിലിമിലെ 'പ്രിയതേ..' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അനന്ദു ശാന്തജന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

യുവ ഗാനരചയിതാവ് അരുണ്‍ കുമാര്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകരായ ഹൃദ്യ.ആര്‍.ദാസ്, അരുണ്‍.കെ.ജി എന്നിവരാണ്. നടനും അധ്യാപകനുമായ അഭയ്.എം.എസ് നായകനും, യുവ നടി കുമാരി ദേവു നായികയുമായി അഭിനയിച്ച ഗാനം യുവാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മനോഹരമായ ഗാനത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് മിഖില്‍ അജിത് ആണ്. പോപ്പിന്‍സ് മീഡിയ എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ സംഗീത സംവിധായകരായ കൃഷ്ണലാല്‍, വിഷ്ണു ശിവന്‍ എന്നിവരാണ് നിര്‍വഹിച്ചത്. റെക്കോര്‍ഡിങ്, മിക്‌സിങ് എന്നിവ നിര്‍വ്വഹിച്ചത് റെജി, (ശ്രീരാഗ് റെക്കോര്‍ഡിങ് സ്റ്റുഡിയോ, കരുനാഗപ്പള്ളി) ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category