1 GBP = 95.60 INR                       

BREAKING NEWS

കോവിഡ് മരണങ്ങള്‍ക്കിടയില്‍ യുകെ മലയാളികള്‍ക്കിടയില്‍ ആരുമറിയാതെ ഒരു കൗമാര മരണം; ഒന്‍പതു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ അസ്വാഭാവിക മരണം; പൊലിയുന്നത് ഭാവിയുടെ സ്വപ്നങ്ങള്‍; മിഡ്‌ലാന്റ്‌സിലും ഈസ്റ്റ് ആംഗ്ലിയയിലും സംഭവിച്ചത് വടക്കന്‍ പട്ടണത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രദേശ വാസികളും ഞെട്ടലില്‍

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: അനേകം മരണങ്ങളുടെയും ജീവന്‍ മരണ പോരാട്ടങ്ങളുടെയും അനുഭവങ്ങളുടെ നടുവിലൂടെ യുകെ മലയാളികള്‍ കടന്നു പോകുമ്പോള്‍ ആരോരും അറിയാതെ ഒരു മരണം സംഭവിച്ചിരിക്കുന്നു. ഒപ്പം സംസ്‌കാരം ഉള്‍പ്പെടെയുള്ള അനുബന്ധ ചടങ്ങുകളും. ഒന്‍പതു വര്‍ഷം മുന്‍പ് മിഡ്ലാന്‍ഡ്‌സിലെ ഒരു കുടുംബത്തെയും ആറു വര്‍ഷം മുന്‍പ് ഈസ്റ്റ് ആംഗ്ലിയയിലെയും ഓരോ മലയാളി കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോള്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു പട്ടണത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഏതാനും വര്‍ഷം മുന്‍പ് ഈ കുടുംബത്തില്‍ ഉണ്ടായ മറ്റൊരു മരണത്തിനു ശേഷം കനല്‍ വഴികള്‍ താണ്ടിയെത്തുന്ന കുടുംബം സ്വകാര്യത ആഗ്രഹിക്കുന്നു എന്ന് പ്രദേശത്തെ മലയാളി സമൂഹത്തെ അറിയിച്ചതിനാല്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണെങ്കിലും ആ മരണം സൃഷ്ടിച്ച സാഹചര്യത്തെ കുറിച്ച്, പ്രത്യേകിച്ചും ചെറുപ്രായക്കാരായ കുട്ടികള്‍ ഉള്ള കുടുംബങ്ങളും പൊതു സമൂഹവും കൂടുതല്‍ ശ്രദ്ധ നല്‍കണം എന്ന ചിന്തയിലാണ് ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കുന്നത്. 

കൗമാരക്കാരെ തേടി മാനസിക  സംഘര്‍ഷങ്ങള്‍ എത്തുമ്പോള്‍ അതിനെ നേരിടാന്‍ കഴിയാത്ത വിധം ദുരൂഹ സാഹചര്യത്തില്‍ മുന്‍പും മലയാളികള്‍ക്കിടയില്‍ മരണ വാര്‍ത്തയുടെ ഞെട്ടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷത്തെ കുറിച്ച് അനേകം റിപ്പോര്‍ട്ടുകള്‍ എത്താറുണ്ടെങ്കിലും വളരെ അപൂര്‍വ്വമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മുന്‍പ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു മരണങ്ങളില്‍ ഒന്ന് 20 കാരനായ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടേത് ആയിരുന്നു. രണ്ടാമന്‍ 15 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണം തന്നെയാണ്. മരണത്തിനു ഇടയാക്കിയ സാഹചര്യങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച മരണങ്ങളുമായി പൊതു സാമ്യം ഉള്ളതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ സമയവും ശ്രദ്ധയും തുറന്ന ചിന്തയും മാതാപിതാക്കള്‍ നല്‍കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഇതോടെ ശക്തമാകുകയാണ്. 

മലയാളി സമൂഹം ശക്തമായ പ്രദേശത്തു കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ ഒരു ഡസനില്‍ അധികം ആളുകള്‍ മാത്രമാണ് ഒരാഴ്ച മുന്‍പ് നടന്ന ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. മെയ് അവസാനമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയയായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണത്തിനൊപ്പം മറയുന്നത്. മരണം തികച്ചും സ്വകാര്യമായ കാര്യമായി കുടുംബത്തിന് വിട്ടു നല്‍കണം എന്ന് ഇവര്‍ പ്രാദേശിക മലയാളി സമൂഹത്തോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ വെബ് ലിങ്ക് വഴി സംപ്രേക്ഷണം ചെയ്തത് അനേകം മലയാളികളില്‍ എത്തിയിട്ടുണ്ട്. ഇവരെല്ലാം സ്വകാര്യമായി അടുപ്പമുള്ളവരോട് ഈ വെബ് ലിങ്ക് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ടീനേജുകാരുടെ വളര്‍ച്ചയും പെരുമാറ്റ പ്രത്യേകതകളും ഒക്കെ പലപ്പോഴും മാതാപിതാക്കള്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോകും എന്ന സത്യമാണ് ഒരിക്കല്‍ കൂടി യുകെ മലയാളികളുടെ മുന്നിലൂടെ ഈ മരണം കടന്നു പോകുമ്പോള്‍ ഓര്‍മ്മിപ്പിക്കപ്പെടുന്നത്. 

വിവരം അറിഞ്ഞു ഏറെ മനഃപ്രയാസത്തോടെയാണ് പ്രദേശ വാസികള്‍ ബ്രിട്ടീഷ് മലയാളിയുമായി ബന്ധപെട്ടു വിവരങ്ങള്‍ പങ്കുവച്ചത്. വളര്‍ന്നു വരുന്ന കുട്ടികളെ ഓര്‍ത്തു മാത്രമാണ് പ്രാര്‍ത്ഥനകളിലും ധ്യാനത്തിലും തങ്ങള്‍ പങ്കെടുക്കുന്നതെന്നും എന്നിട്ടും കുട്ടികള്‍ അതിന്റെയൊന്നും അന്തസത്ത ഉള്‍ക്കൊള്ളുന്നുമില്ല എന്നാണ് ഒരു പിതാവിന്റെ വേദന നിറഞ്ഞ വാക്കുകളില്‍ വ്യക്തമാകുന്നത്. ടീനേജ് പ്രായക്കാര്‍ ഉള്ള ഏതു മാതാപിതാക്കളും ഉള്‍ക്കിടിലത്തോടെയാണ് ഈ സംഭവം കേട്ടറിഞ്ഞത്.

എന്തു കാരണത്താല്‍ ഈ കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല. എങ്കിലും ടീനേജുകാരെ കൈകാര്യം ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ തുറന്ന മനസോടെ നിലപാടുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം മരണങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ തുടങ്ങി കൗമാര കുസൃതികളും പ്രണയവും അടക്കം വീട്ടിലെ ഭക്ഷണ കാര്യത്തില്‍ വരെ ടീനേജുകാര്‍ റിബലുകള്‍ ആയി മാറുമ്പോള്‍ അവരുമായി തര്‍ക്കിക്കാന്‍ നില്‍ക്കാതെ സംയമനത്തോടെ ഗുണദോഷങ്ങള്‍ സൗഹൃദ ഭാവത്തില്‍ പങ്കുവെക്കാന്‍ കഴിഞ്ഞാല്‍, ആ രീതിയാകും ഏറ്റവും അനുയോജ്യമെന്നും തര്‍ക്കമില്ലാത്ത കാര്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category