1 GBP = 98.20 INR                       

BREAKING NEWS

''പപ്പാ പോയില്ലേ മോളെ...'' ഹൃദയം നുറുങ്ങുന്ന വേദനയില്‍ ആ മാതൃ ഹൃദയം തേങ്ങിയത് സണ്ണിയുടെ സംസ്‌കാര വേളയില്‍ ഉടനീളം; ഭര്‍ത്താവിന്റെ കൈപിടിച്ചെത്തിയ അമ്മ ഏകയായി നാട്ടിലേ ക്കു മടങ്ങേണ്ട വേദനയില്‍ ബിസയും; നോര്‍ത്താംപ്ടണ്‍ മലയാളികള്‍ കൈകോര്‍ത്ത സംസ്‌കാരത്തില്‍ വികാര നിര്‍ഭര രംഗങ്ങള്‍

Britishmalayali
kz´wteJI³

നോര്‍ത്താംപ്ടണ്‍: ''പപ്പാ പോയില്ലേ മോളെ....'' തേങ്ങി തേങ്ങി ഇടയ്ക്കിടെ ആ അമ്മ മകള്‍ ബിസയോട് പറഞ്ഞു കൊണ്ടിരുന്നത് കരളലിയിക്കുന്ന കാഴ്ചയായാണ് ലോകമെങ്ങും മലയാളികള്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ കണ്ടിരുന്നത്. നാട്ടില്‍ നിന്നും മകള്‍ ബിസയെയും മരുമകന്‍ ഓസ്റ്റിനെയും കാണാന്‍ എത്തി പേരക്കുട്ടിയുടെ വരവും കണ്ടു നാട്ടിലേക്കു മടങ്ങാം എന്ന് കരുതിയ തൃശൂര്‍ തെക്കേത്തല സണ്ണി ആന്റണി കോവിഡിന് കീഴടങ്ങിയത് അപ്രതീക്ഷിതമായാണ്. ആ ഞടുക്കം സണ്ണിയുടെ ഭാര്യയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.

ഭര്‍ത്താവിന്റെ കൈപിടിച്ച് എത്തിയ താന്‍ ഇനി ഒറ്റയ്ക്ക് നാട്ടിലേക്കു മടങ്ങണമല്ലോ എന്നതായിരിക്കും ആ വൃദ്ധ മാതാവിന്റെ വേദന. അരമണിക്കൂര്‍ മാത്രം നീണ്ടു നിന്ന സംസ്‌കാര കര്‍മ്മങ്ങളിലും പ്രാര്‍ത്ഥനകളിലും മുഴുവന്‍ സമയവും ആ അമ്മ തേങ്ങിക്കരയുക ആയിരുന്നു. ഇടയ്ക്കു മകളുടെ ചുമലില്‍ താങ്ങിയും ഇടയ്ക്കു പ്രയാസം താങ്ങാനാകാതെ കാല്‍മുട്ടില്‍ മുഖം അമര്‍ത്തിയും ഒക്കെ ആ മാതാവ് തന്റെ പ്രിയതമന്‍ ഒറ്റയ്ക്കാക്കി പോയതിന്റെ മുഴുവന്‍ വേദനയും കടിച്ചമര്‍ത്താന്‍ പ്രയാസപ്പെട്ടത് ആരിലും പ്രയാസം സൃഷ്ടിക്കുന്ന കാഴ്ച ആയിരുന്നു. 

നാട്ടില്‍ വലിയൊരു തറവാട്ടിലെ കണ്ണിയായ സണ്ണി ആന്റണിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധിക്കാതെ പോയതിനാലാണ് കുടുംബം ഇലക്ട്രിക് ശ്മശാനത്തിലെ ക്രിമറ്റോറിയം തിരഞ്ഞെടുത്തത്. ഏതാനും ആഴ്ച മുന്‍പ് ഓക്‌സ്‌ഫോര്‍ഡില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളി നഴ്സിന്റെ മൃതദേഹവും ക്രിമറ്റോറിയത്തില്‍ സംസ്‌കരിച്ചു കുടുംബം ചിതാഭസ്മം കൈപ്പറ്റുക ആയിരുന്നു. കൊവിഡ് മരണങ്ങളില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തുന്നത് പിന്നീട് ഭൗതികാവശിഷ്ടം തിരുകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ആചാര പ്രകാരം അടക്കം ചെയ്യാനുള്ള സാവകാശം കുടുംബങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

യുകെയില്‍ എത്തിയിട്ട് ഏതാനും വര്‍ഷം മാത്രമായ ഓസ്റ്റിന്റെയും കുടുംബത്തിന്റെയും സാഹചര്യം മനസിലാക്കി നോര്‍ത്താംപ്ടണിലെ മലയാളി സമൂഹം ഒറ്റക്കെട്ടായാണ് സണ്ണിയുടെ ശവസംസ്‌ക്കാര ചിലവുകള്‍ ഏറ്റെടുത്തത്. നോര്‍ത്താംപ്ടണ്‍ പ്രദേശത്തെ സീറോ മലബാര്‍ ഇടവകയും മറ്റു ക്രൈസ്തവ വിശ്വസികളും മലയാളി അസോസിയേഷന്‍ അംഗങ്ങളും ഒക്കെ ചേര്‍ന്നാണ് ഓസ്റ്റിന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായത്. 

കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ഏതാനും പേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. എന്നാല്‍ ഒരേ സമയം ഏഴായിരം പേരോളം ഫേസ്ബുക്ക് വീഡിയോ വഴി സണ്ണി ആന്റണിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വീക്ഷിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുന്‍പ് ഫ്യൂണറല്‍ ഡിറക്ടര്‍സ് സൗകര്യം ഒരുക്കിയത് അനുസരിച്ചു കുടുംബാംഗങ്ങള്‍ക്ക് മാത്രം സണ്ണിയുടെ ഭൗതിക ശരീരം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അന്ത്യ ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയിരുന്നതായി വിവരമുണ്ട്. 

വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ ഒന്നും കാര്യമായി അലട്ടിയിരുന്ന വ്യക്തി ആയിരുന്നില്ല സണ്ണി ആന്റണി എന്നും ബന്ധുക്കള്‍ പറയുന്നു. മകള്‍ ബിസയുടെ രണ്ടാമത്തെ പ്രസവവും ആയി ബന്ധപ്പെട്ടാണ് ഏതാനും മാസം മുന്‍പ് സണ്ണിയും ഭാര്യയും യുകെയില്‍ എത്തുന്നത്. മാതാപിതാക്കള്‍ എത്തിയതോടെ മകള്‍ പ്രസവാവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഓസ്റ്റിനു കൊവിഡ് രോഗികളെ ചികില്‌സിക്കുന്ന വാര്‍ഡിലാണ് ജോലി ചെയേണ്ടി വന്നത്.

ഇതേ തുടര്‍ന്ന് ഓസ്റ്റിനു കൊവിഡ് പിടികൂടുക ആയിരുന്നു. ഏതാനും ദിവസം കൊണ്ട് ഓസ്റ്റിന്‍ സുഖം പ്രാപിച്ചെങ്കിലും തുടര്‍ന്ന് സണ്ണിക്ക് കൊവിഡ് പകര്‍ന്നു ലഭിച്ചപ്പോള്‍ രോഗം അതിന്റെ കാഠിന്യം പുറത്തു കാട്ടുക ആയിരുന്നു. ഏതാനും ദിവസം കൊവിഡുമായി ആശുപത്രിയില്‍ പൊരുതിയാണ് അദ്ദേഹം ജീവന്‍ വെടിയുന്നത്. അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ എത്തിയ മരണമാണ് കുടുംബത്തെ തളര്‍ത്തിയത്. 

വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ എത്താന്‍ വൈകിയതും സണ്ണിയെ പോലെ നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചിരുന്ന പ്രായം ചെന്ന മാതാപിതാക്കളെ കൊവിഡിന് കീഴ്‌പ്പെടുത്താന്‍ എളുപ്പമായിരിക്കുകയാണ്. കൊവിഡിന്റെ ആദ്യ മരണങ്ങളില്‍ ലണ്ടനില്‍ മരിച്ച ഇന്ദിരയും നാട്ടില്‍ നിന്നും മകളെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ കൊവിഡു പിടികൂടിയിട്ടും അത്ഭുതകരമായി രക്ഷപെട്ട ഏതാനും മാതാപിതാക്കളും യുകെയില്‍ ഉണ്ട്.

മെയ് 19നെത്തിയ എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത് വിമാനത്തില്‍ അനേകം മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. നാട്ടില്‍ എത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കി ഇവരെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. ആര്‍ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന വാര്‍ത്തകള്‍ ഇതുവരെ പുറത്തു വന്നിട്ടുമില്ല.  രണ്ടാഴ്ച കഴിഞ്ഞെത്തുന്ന രണ്ടാം വിമാനത്തിലും നൂറിലേറെ മാതാപിതാക്കള്‍ സീറ്റ് ലഭിക്കാന്‍ ശ്രമം നടത്തുകയാണ്. യുകെയില്‍ തുടരുന്ന ഓരോ ദിവസവും അപകടം നിറഞ്ഞതാണ് എന്നോര്‍മ്മിപ്പിക്കുകയാണ് സണ്ണിയുടെയും ഇന്ദിരയുടെയും മരണങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category