1 GBP = 102.10 INR                       

BREAKING NEWS

നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിട്ട് റദ്ദാക്കേണ്ടി വന്നോ? പോവേണ്ടാത്ത ഹോളിഡേ ബുക്ക് ചെയ്ത് പോക്കറ്റ് കീറിയോ? കൊ റോണക്കാലത്ത് കാശ് മടക്കിക്കിട്ടാന്‍ ഈ വഴികള്‍ അറിയൂ

Britishmalayali
kz´wteJI³

യാത്രകള്‍ ഒരുപാട് മുടങ്ങിയ കാലം കൂടിയാണ് കൊറോണക്കാലം. രോഗവ്യാപനം നിയന്ത്രിക്കാന്‍ മിക്ക രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും, അന്താരാഷ്ട്രാ യാത്രാവിലക്കുമൊക്കെയായി നിരവധി പേര്‍ക്ക് മുന്‍കൂട്ടി ആസൂത്രണം ചെയ്ത യാത്രകള്‍ റദ്ദാക്കേണ്ടതായി വന്നു. ഇതില്‍ നാട്ടില്‍ പോകാന്‍ ഇരുന്നവരുണ്ട്, വിനോദയാത്രക്ക് പോകാന്‍ ഇരുന്നവരുണ്ട്, ബിസിനസ്സ് ട്രിപ്പുകാരുണ്ട്, അങ്ങനെ പലരും. നിങ്ങള്‍ ടിക്കറ്റിനായി ചെലവാക്കിയ പണം തിരിച്ചുകിട്ടാതെ വിഷമിച്ചിരിക്കുകയാണെങ്കില്‍ ഇതൊന്നു വായിക്കുക.

ഏകദേശം ഏഴു ബില്ല്യണ്‍ പൗണ്ട് യാത്രകള്‍ റദ്ദ് ചെയ്ത വകയിലും മറ്റുമായി യാത്രക്കാര്‍ക്ക് നല്‍കാതെ കൈവശം വച്ചുകൊണ്ടിരിക്കുന്ന വിവിധ എയര്‍ലൈനുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നിയമം തെറ്റിച്ചതിന് വിവിധ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെയും കേസുകള്‍ എടുത്തേക്കും. യാത്ര റദ്ദ് ചെയ്തവരില്‍ ചിലര്‍ ബാങ്ക് വഴിയോ ക്രെഡിറ്റ്കാര്‍ഡ് പ്രൊവൈഡര്‍ വഴിയോ പണം തിരികെ ലഭിച്ചവരാണ്. കണ്‍സ്യുമര്‍ ക്രെഡിറ്റ് ആക്ട് സെക്ഷന്‍ 75 പ്രകാരം ഒരു ഉപഭോക്താവിന് ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ തിരികെ അവകാശപ്പെടാം. അല്ലെങ്കില്‍ ചാര്‍ജ്ജ് ബാക്ക് ക്ലെയിം വഴി ബാങ്കില്‍ നിന്നും പണം തിരികെ അവകാശപ്പെടാം. ഇത് എല്ലാ കാര്‍ഡ് പേയ്മെന്റുകള്ക്കും ബാധകമാണ്. എന്നാല്‍ ഇത് നിയമപ്രമായ ഒരു അവകാശമല്ലെന്നോര്‍ക്കണം.

ചാര്‍ജ്ജ് ബാക്ക്, സെക്ഷന്‍ 75 എന്നീ ഉപാധികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം ആദ്യം മുതല്‍ക്കേ ആറുമടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വിവിധ സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് നേരായ മാര്‍ഗ്ഗമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇത്തരം ക്ലെയിമുകള്‍ സ്ഥിരമായി കൈകാര്യം ചെയ്യാനാകില്ല.

ചാര്‍ജ്ജ് ബാക്ക് എന്നാലെന്ത്?
ആവശ്യപ്പെട്ട സേവനം ആവശ്യപ്പെട്ട സമയത്ത് നല്‍കിയില്ലെങ്കില്‍ അതിനായി നല്‍കിയ പണം തിരികെ ലഭിക്കുന്നതിനുള്ള ഉപാധിയാണിത്. എല്ലാ കാര്‍ഡ് പേയ്മെന്റുകള്‍ക്കും ഇത് ബാധകമാണെങ്കിലും ഇത് ഒരു അവകാശമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

എന്താണ് സെക്ഷന്‍ 75?
100 പൗണ്ടിനും 30,000 പൗണ്ടിനും ഇടയില്‍ മൂല്യമുള്ള വസ്തുക്കളുടെ ഇടപാടില്‍ ഉപഭോക്താവുമായുള്ള കരാറിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് റീടെയ്ലര്‍ക്കൊപ്പം ക്രെഡിറ്റ് കാര്‍ഡ് പ്രൊവൈഡറും ഉത്തരവാദിയാണ് എന്ന നിയമമാണിത്. നിങ്ങള്‍ നല്‍കിയ ഡെപ്പോസിറ്റ് 100 പൗണ്ടില്‍ കുറവാണെങ്കിലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

എങ്ങനെയാണ് ക്ലെയിം ചെയ്യേണ്ടത്?
ഇത് ക്ലെയിം ചെയ്യുന്നതിന് മുന്‍പായി നിങ്ങള്‍ ഇടപാട് നടത്തിയ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു ക്ലെയിം സമര്‍പ്പിക്കണം. അതായത്, ക്ലെയിം ചെയ്യുന്നതിന് മുന്‍പായി നിങ്ങളുടെ ട്രാവല്‍ ഏജന്റിനേയും ഇന്‍ഷുററേയും സമീപിച്ച് ക്ലെയിം സമര്‍പ്പിക്കണം.

കാര്‍ഡ് ദാതാക്കള്‍ പറയുന്നതെന്ത്?
സര്‍ക്കാര്‍ നിരോധനം, ഇന്‍സോള്‍വന്‍സി, അല്ലെങ്കില്‍ ഒരു വൗച്ചറോ ക്രെഡിറ്റ് നോട്ടോ ഉപഭോക്താവ് നിരസിക്കുക എന്നീ കാരണങ്ങളാല്‍ യാത്ര റദ്ദുചെയ്യപ്പെടുകയാണെങ്കില്‍ ചാര്‍ജ്ജ് ബാക്ക് ക്ലെയിം സമര്‍പ്പിക്കാം എന്നാണ് മാസ്റ്റര്‍ കാര്‍ഡും വിസയും പറയുന്നത്. എന്നാല്‍, ഇറ്റലി പോലെ റീഫണ്ടുകള്‍ക്ക് പകരമായി വൗച്ചറുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഇത് ബാധകമല്ല. തങ്ങള്‍ സാധാരണ വ്യവസ്ഥകളും നിബന്ധനകളും പിന്തുടരുന്നു എന്നതല്ലാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ അമേരിക്കന്‍ എക്സ്പ്രസ്സ് തയ്യാറായിട്ടില്ല.

മറ്റ് വ്യവസ്ഥകള്‍
ഒരു കമ്പാരിസണ്‍ സൈറ്റ് പോലുള്ള മൂന്നാമതൊരു കക്ഷിവഴി നടത്തിയിട്ടുള്ള പണമിടപാടുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. പേപാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചല്ല പണമിടപാട് നടത്തിയിട്ടുള്ളതെങ്കില്‍ പേപാലിനേയും ഒരു മൂന്നാം കക്ഷിയായാണ് കണക്കാക്കുന്നത്. അതുപോലെ തന്നെ നിങ്ങളുടെ ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്ക് മാത്രമേ ഈ വ്യവസ്ഥ ബാധകമാവുകയുള്ളു. അതായത്, നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായി ബുക്ക് ചെയ്ത ടിക്കറ്റിനെ പണം ഇതിലൂടെ ലഭിക്കണമെന്നില്ല.

ഇതിലൂടെ ക്ലെയിം ചെയ്യാവുന്ന തുകക്കുള്ള പരിധി
ക്ലെയിം ചെയ്യാവുന്ന തുകക്ക് കുറഞ്ഞതോ കൂടിയതോ ആയ പരിധികളില്ല. എന്നാല്‍ എത്ര ദിവസത്തിനുള്ളില്‍ നിങ്ങള്‍ ക്ലെയിം സമര്‍പ്പിക്കുന്നു എന്നത് അന്തിമ തീരുമാനത്തെ സ്വാധീനിച്ചേക്കാം. റീടെയ്ലറുമായുള്ള ഏതെങ്കിലും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വകുപ്പല്ല ഇത്. മാത്രമല്ല, സെക്ഷന്‍ 75 ന് വിപരീതമായി റീടെയ്ലര്‍ക്ക് എതിര്‍പ്പുകള്‍ അവതരിപ്പിക്കുകയും കേസ് ഫിനാന്‍ഷ്യല്‍ ഓംബുഡ്സ്മാന്റെ അടുത്തേക്ക് കൊണ്ടുപോകുവാനും കഴിയും.

ബാങ്കുകള്‍ ക്ലെയിം നിരസിക്കുമോ?
നേരത്തെ ചില ബാങ്കുകള്‍, ക്രെഡിറ്റി നോട്ട്, വൗച്ചറുകള്‍ എന്നിവ നല്‍കിയ കേസുകളില്‍ ക്ലെയിം നിരസിച്ചിരുന്നു. എന്നാല്‍ അത്തരം കേസുകള്‍ ഓരോന്നും പ്രത്യേകം പ്രത്യേം പരിശോധിച്ചാണ് തീരുമാനമെടുക്കുക. അതിന് പൊതുവായ ഒരു മാനദണ്ഡമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category