1 GBP = 97.30 INR                       

BREAKING NEWS

കൊവിഡ് ബാധിച്ചു മരിച്ച സിന്റോ യ്ക്കായി യുകെ മലയാളികള്‍ പിരിച്ചത് 134194.27 പൗണ്ട്; രൂപത പിരി ച്ച പണം ലഭിച്ചില്ലെന്ന വാദം തള്ളി കുടുംബങ്ങള്‍; വിധവയ്ക്കും കുടുംബാംഗങ്ങള്‍ക്കും മക്കള്‍ക്കുമായി തുക വീതിച്ചു നല്‍കി എട്ടംഗ കമ്മിറ്റി

Britishmalayali
kz´wteJI³

യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് 19ന്റെ ആദ്യ സംഹാരങ്ങളില്‍ ഒന്നായിരുന്നു ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന സിന്റോ ജോര്‍ജ്ജിന്റെ ജീവന്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ജീവിതം തള്ളിനീക്കുന്ന പ്രാരാബ്ദക്കാരനായിരുന്നു സിന്റോ. മൂന്നു പിഞ്ചു മക്കളെ നെഞ്ചോടു ചേര്‍ത്ത് ഭാര്യയ്ക്കൊപ്പം ജീവിതം കരകയറ്റുവാന്‍ പാടു പെട്ട സിന്റോയ്ക്ക് കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ നാട്ടിലേക്കു പോലും വരാന്‍ സാധിച്ചിരുന്നില്ല. നഴ്സായും കെയര്‍ ഹോമുകളിലും ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരനായും വരെ ജോലി ചെയ്യേണ്ടി വന്ന സിന്റോ സ്വന്തം വേദനകള്‍ സുഹൃത്തുക്കളെ പോലും അറിയിച്ചിരുന്നില്ല.

എന്നാല്‍, കഠിനമായി അധ്വാനിച്ച് ജീവിതം മുന്നോട്ടു നീക്കിയ സിന്റോയുടെ ദുരിതത്തിന്റെ വ്യക്തമായ ചിത്രം മരണശേഷമാണ് സുഹൃത്തുക്കള്‍ക്ക് പോലും പിടികിട്ടിയത്. തുടര്‍ന്നാണ് യുകെ മലയാളികള്‍ ഒത്തുചേര്‍ന്ന് സിന്റോയുടെ കുടുംബത്തെ സഹായിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അടക്കമുള്ള നിരവധി മലയാളി കൂട്ടായ്മകളും വ്യക്തികളും ചേര്‍ന്ന് സിന്റോയുടെ കുടുംബത്തെ സഹായിക്കുവാന്‍ ഒത്തുച്ചേര്‍ന്ന് പരിശ്രമിച്ചു. അങ്ങനെ ദിവസങ്ങള്‍ നീണ്ട ശ്രമഫലത്തിനൊടുവില്‍ 134194.27 പൗണ്ടാണ് ശേഖരിക്കുവാന്‍ സാധിച്ചത്.

സെന്റ് ക്ലയര്‍ മിഷന്‍ - 52680.02 പൗണ്ട്, മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേര്‍ന്ന് 65264.25 പൗണ്ട്, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ - 16250 പൗണ്ട് എന്നിങ്ങനെയാണ് തുകകള്‍ ലഭിച്ചത്. ഇതില്‍ നിന്നും മൃത സംസ്‌കാര ശുശ്രൂഷകളുടെ ചിലവായ 6126.2 പൗണ്ട് കഴിച്ച് 128067. 07 പൗണ്ടാണ് സിന്റോയുടെ കുടുംബത്തിനും നിമിയ്ക്കും മക്കള്‍ക്കുമായി വീതിച്ചത്. സിന്റോയുടെ മാതാപിതാക്കള്‍ക്ക് സഹായധനമായി 11000 പൗണ്ട് നല്‍കി. സിന്റോയുടെ ഓരോ കുട്ടിയുടെയും പേരില്‍ പതിനെട്ടു വയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി 20000 പൗണ്ട് വീതം 60000 പൗണ്ട് നിക്ഷേപിച്ചു. ബാക്കി തുകയായ 57068.07 പൗണ്ടില്‍ നിന്നും ബാങ്ക് വിനിമയ ഫീസുകള്‍ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്കായി നിമിയുടെ പേരിലും നല്‍കുവാനാണ് തീരുമാനിച്ചത്.

മാഴ്സിന്റെയും സെന്റ് ക്ലയര്‍ മിഷന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് ഒരു എട്ടംഗകമ്മിറ്റി രൂപീകരിച്ച് നിമിയോടും സിന്റോയുടെ കുടുംബാംഗങ്ങളോടും വിശദമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് തുകകള്‍ കൃത്യമായി വിനിയോഗിച്ചത്. ഇതിനിടയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പിരിച്ച പണം നല്‍കിയില്ല എന്ന തരത്തില്‍ വാട്‌സാപ്പ് വോയിസ് മെസേജുകള്‍ പ്രചരിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ ദുഃഖം രേഖപ്പെടുത്തി. ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നും അവര്‍ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു.

ഈ പശ്ചാത്തലത്തില്‍ ലഭിച്ച തുകകളുടെ മുഴുവന്‍ വിശദാംശങ്ങളും ചേര്‍ത്ത് ധനശേഖരണത്തിനായി രൂപീകരിച്ച കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

റെഡ് ഹില്ലിലെ മലയാളി കൂട്ടായ്മയായ മാഴ്‌സും സീറോ മലബാര്‍ സഭയുടെ ഭാഗമായ സെന്റ് ക്ലെയര്‍ മിഷനും അടിയന്തിര കൂടിയാലോചനകള്‍ക്കു ശേഷം കുടുംബത്തെ സഹായിക്കുന്നതിനായി നിമിയുടെ അനുവാദത്തോടെ യുകെ മലയാളികളോട് സഹായാഭ്യര്‍ത്ഥന നടത്തി. സെന്റ് ക്ലയര്‍ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ധന അഭ്യര്‍ത്ഥനയോടു യുകെയിലെ എല്ലാ ഇടവക സമൂഹങ്ങളും വളരെ വലിയ സഹകരണമാണ് നടത്തിയത്. മാഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണത്തില്‍ യുക്മയടക്കമുള്ള വിവിധങ്ങളായ മലയാളി അസോസിയേഷനുകളും സംഘടനകളും അകമഴിഞ്ഞു സഹായിച്ചു. ഈ അവസരത്തില്‍ ഞങ്ങളോട് ചേര്‍ന്ന് ഒരു വലിയ തുക സമാഹരിക്കുന്നതിനു സഹകരിച്ച സട്ടന്‍ മലയാളി അസ്സോസിയേഷനെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെയും നന്ദിയോടെ സ്മരിച്ചു കൊള്ളുന്നു.

സിന്റോയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം പല സ്രോതസ്സുകളില്‍ നിന്നായി സമാഹരിച്ച തുകകള്‍ ഏകോപിപ്പിക്കുന്നതിനും അതിന്റെ ഉചിതമായ വിനിയോഗത്തിനു നിമിയെ സഹായിക്കുന്നതിനുമായി മാഴ്സിന്റെയും സെന്റ് ക്ലയര്‍ മിഷന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് ഒരു എട്ടംഗകമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി യഥാസമയങ്ങളില്‍ യോഗം ചേരുകയും നിമിയുമായും നിമിയുടെയും സിന്റോയുടെയും കുടുംബാംഗങ്ങളുമായും കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു.

ആവശ്യനേരത്തു സഹായഹസ്തങ്ങള്‍ നീട്ടി പ്രവാസി സമൂഹത്തിനാകെ മാതൃകയായ ഓരോരുത്തരോടും നന്ദി പറയുന്നതിനൊപ്പം ലഭിച്ച തുകയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെന്റ് ക്ലയര്‍ മിഷന്‍ സമാഹരിച്ച തുക -  £ 52680.02
മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേര്‍ന്ന് സമാഹരിച്ച തുക - £65264.25
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ - £16250
ആകെ ലഭിച്ച തുക - £134194 .27

മൃത സംസ്‌കാര ശുശ്രൂഷകളുടെ ചിലവ് - £6126.2
സിന്റോയുടെ ആശ്രിതര്‍ക്കൊരു കൈത്താങ്ങായി മാറിയ പ്രവാസി സമൂഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചും നിമിയുടെയും ബന്ധുമിത്രാദികളുടെയും താല്‍പ്പര്യങ്ങള്‍ പരിഗണിച്ചും ബാക്കി തുകയായ £128067. 07 താഴെപറയും പ്രകാരം വീതിച്ചു നല്‍കാനും കമ്മിറ്റി തീരുമാനിച്ചു.

സിന്റോയുടെ മാതാപിതാക്കള്‍ക്ക് സഹായധനമായി - £11000
ഓരോ കുട്ടിയുടെയും പേരില്‍ പതിനെട്ടു വയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി £20000 വീതം - £60000

ബാക്കി തുകയായ £57068.07 ഇത് നിന്നും ബാങ്ക് വിനിമയ ഫീസുകള്‍ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്കായി നിമിയുടെ പേരിലും നല്‍കും.

യുകെ അക്കൗണ്ടില്‍ പണം സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലം, വിസ നടപടികള്‍ പൂര്‍ത്തിയാക്കി നിമിയുടെയും കുട്ടികളുടെയും പേരില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതുവരെ കമ്മിറ്റി ഈ തുക സൂക്ഷിക്കുന്നതിന് നിമി അഭ്യര്‍ത്ഥിച്ചതിനാല്‍ താല്‍ക്കാലികമായി ഈ തുക സെന്റ് ക്ലയര്‍ മിഷന്റെയും മാഴ്സിന്റെയും അക്കൗണ്ടുകളിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കുട്ടികളുടെ പേരില്‍ നല്‍കിയിട്ടുള്ള ചെക്കിലും സൂക്ഷിച്ചിട്ടുള്ളതാകുന്നു. അക്കൗണ്ടുകള്‍ തുറക്കുന്നമുറയ്ക്ക് കമ്മിറ്റി ഈ തുക കൈമാറുന്നതായിരിക്കും.

ഈ ഉദ്യമത്തില്‍ ഞങ്ങളോട് ഏതെങ്കിലും രീതിയില്‍ സഹകരിച്ച എല്ലാവര്ക്കും സിന്റോയുടെ മാതാപിതാക്കളുടെയും നിമിയുടെയും കുട്ടികളുടെയും പേരിലും റെഡ് ഹില്‍ മലയാളി സമൂഹത്തിന്റെ പേരിലുമുള്ള അകൈതവമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

ജോബി ഫിലിപ് (പ്രസിഡന്റ്, മാര്‍സ്), ജിപ്സണ്‍ തോമസ് (ട്രസ്റ്റി, സെന്റ് ക്ലയര്‍ മിഷന്‍ റെഡ് ഹില്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category