1 GBP = 93.80 INR                       

BREAKING NEWS

സോഷ്യല്‍ മീഡിയയയിലൂടെ സുപരിചിതയായ കൊച്ചു ഗായിക നൈഗ ആലപിച്ച സൂപ്പര്‍ ഹിറ്റ്; ഗാനത്തിന് സംഗീതം നല്‍കിയത് യുകെ മലയാളി

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെ മലയാളികളായ രണ്ടു യുവ പ്രതിഭകളുടെ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ഗാനം സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ ഹിറ്റ്. ഈ ഗാനത്തിനു ശബ്ദമാധുര്യം നല്‍കിയത് സോഷ്യല്‍ മീഡിയകളില്‍ ഏറെ പരിചിതയായ, കേരളത്തിലെ പ്രശസ്ത ടെലിവിഷന്‍ ചാനെല്‍ ആയ ഫ്‌ലവര്‍സ് ചാനലിന്റെ *കോമഡി ഉത്സവം* എന്ന പ്രോഗ്രാമിലൂടെ ലോക മലയാളികള്‍ മുഴുവന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ന്യൂസിലാന്റില്‍ നിന്നും ഉള്ള കുഞ്ഞു ഗായിക നൈഗ സനു.

കുഞ്ഞിലേ മുതലെന്റെ എന്ന ഈ ഗാനത്തിന് ഈരടികള്‍ എഴുതിയത് സൗത്താംപ്ടണില്‍ താമസിക്കുന്ന സുനില്‍ കാല്‍മോറും സംഗീതം നല്‍കിയത് ക്രിസ്തീയ ഭക്തി ഗാന രംഗത്തെ യുവ പ്രതിഭയായ ജെസ് വിന്‍  പടയാട്ടിലും ആണ്. ലണ്ടന്‍ ഗാത്വിക്ക്  എയര്‍പോര്‍ട്ടില്‍ ജോലി ചെയുന്ന ജെസ്വിന്‍ അങ്കമാലി സ്വദേശിയാണ്. ക്രിസ്തീയ ഭക്തിഗാന രംഗത്ത് ജെസ് വിന്‍ ചെയ്ത പല പാട്ടുകളും ഇതിനോടകം തന്നെ ജന ലക്ഷങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.

കേരളത്തിലും ന്യൂസിലാന്റിലും ആയി ചിത്രീകരണം നടത്തിന ഈ ഗാനം മൂന്നു ദിവസം മുന്‍പ് ആണ് റിലീസ് ആയത്. സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ഉടന്‍ തന്നെ പതിനായിര കണക്കിന് ആളുകള്‍ ആണ് ഈ ഗാനം കണ്ടതും ആശംസകള്‍ അറിയിച്ചതും നിരവധി ഒഫീഷ്യല്‍ ഫേസ്ബുക് പേജുകളില്‍ ഈ ഗാനം ഇതിനോടകം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഒട്ടനവധി പ്രശസ്ത പിന്നണി ഗായകര്‍ ഇതിനോടകം തന്നെ ഈ ഗാനത്തിനെ കുറിച്ചുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ രേഖപ്പെടുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category