1 GBP = 101.50 INR                       

BREAKING NEWS

പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിയ്ക്കാത്ത വ്യക്തിയു ടെ സഹായത്താല്‍ ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് നാട്ടിലേ യ്ക്ക് ടിക്കറ്റ്; കൊവിഡ് സപ്പോര്‍ട്ട് അപ്പീല്‍ വഴി ഇതുവരെ നല്‍കിയത് 5475 പൗണ്ട്

Britishmalayali
kz´wteJI³

പ്രധാനമായും ഭക്ഷണത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമായി പരമാവധി 250 പൗണ്ട് വരെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൊവിഡ് സപ്പോര്‍ട്ടിനായി അര്‍ഹതപ്പെട്ടവര്‍ക്ക് ഇതുവരെ നല്‍കിയിരുന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു കോള്‍ ആണ് കഴിഞ്ഞ ദിവസം ട്രസ്റ്റിമാര്‍ക്ക് വൂള്‍വര്‍ഹാംപ്ടണില്‍ നിന്നും ലഭിച്ചത്.

പഠനത്തില്‍ വളരെ മികവ് പുലര്‍ത്തുന്ന ഇന്ത്യയിലെ കുട്ടികള്‍ക്ക് ബ്രിട്ടീഷ് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി ബര്‍മിങാമിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ എത്തിയ ഒരു വിദ്യാര്‍ഥിനിയുടെ കോള്‍ ആയിരുന്നു. ഇന്ത്യയില്‍ നിന്നും മൂന്നു പേരില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു ഈ പെണ്‍കുട്ടി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച് ഡിസ്റ്റിങ്ഷനോടു കൂടി പാസാവുകയും ചെയ്തു. ട്യൂഷന്‍ ഫീസ് സ്‌കോളര്‍ഷിപ്പ് ആയി ലഭിച്ചതിനാല്‍ ഇവിടുത്തെ വാടകയ്ക്കും ജീവിത ചിലവിനുമായി ചെറിയ ഒരു ജോലി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ നിമിത്തം രണ്ടര മാസം മുമ്പു ജോലി നഷ്ടപ്പെടുകയും കയ്യില്‍ അവശേഷിച്ചിരുന്ന പൈസ കൊണ്ട് കഷ്ടിച്ച് ഒരു മാസം പിടിച്ചുനിന്നുവെങ്കിലും തുടര്‍ന്ന് ഭക്ഷണത്തിനും വാടകയ്ക്കും സുഹൃത്തുക്കള്‍ ചേര്‍ന്ന് സഹായിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ഏക മകളായ ഈ വിദ്യാര്‍ത്ഥിനിക്ക് കുടുംബത്തിന്റെ ഭാരവും ഇപ്പോള്‍ ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന പിതാവിന് അസുഖവും ബാധിച്ചു കിടപ്പിലാവുകയും ചെയ്തു. വിസയുടെ കാലാവധിയും കഴിഞ്ഞ ഈ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ഓപ്പറേഷന്‍ അടക്കമുള്ള ചികിത്സയ്ക്ക് ഭാരിച്ച തുകയും നാട്ടില്‍ ആവശ്യമാണ്. നാട്ടില്‍ അത്യാവശ്യമായി ചെന്നെത്തുകയും പിതാവിന്റെ ചികിത്സയും ഒരു ജോലി കണ്ടെത്തി കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുക്കുകയാണ് ഈ വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യമിപ്പോള്‍.

ട്രസ്റ്റിമാരില്‍ നിന്നും ഈ വിവരങ്ങളറിഞ്ഞ പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിയ്ക്കാത്ത ഒരു വ്യക്തി ഈ കുട്ടിയുടെ യാത്രചിലവിന് ആവശ്യമായ തുക നല്‍കുവാനായി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍മണി ലിങ്കിലേയ്ക്ക് 500 പൗണ്ട് സംഭാവന നല്‍കുകയും ചെയ്തു. ഗിഫ്റ്റ് എയിഡ് അടക്കം 625 പൗണ്ട് ആയി ഈ തുക മാറുകയുണ്ടായി. 650 പൗണ്ട് നല്‍കാനാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് എന്ന മഹാമാരിയില്‍പെട്ട് ഉഴലുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ കൊവിഡ് സപ്പോര്‍ട്ട് അപ്പീലിന്റെ വിര്‍ജിന്‍മണി ലിങ്കിലേക്ക് 3771 പൗണ്ട് സംഭാവനയായി ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയിഡ് അടക്കം ആ തുക 4417.25 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിച്ചത് 600 പൗണ്ടാണ്. അഡൈ്വസറി കമ്മിറ്റി അംഗമായ ഷൈനു മാത്യു അവരുടെ ജന്മദിനത്തിന്റെ ഭാഗമായി രൂപീകരിച്ച വിര്‍ജിന്‍മണി ലിങ്കിലേക്ക് 520 പൗണ്ടാണ് ജന്മദിനാംശംസകളുമായി അവരുടെ സുഹൃത്തുക്കള്‍ സംഭാവന ചെയ്തത്. ഗിഫ്റ്റ് എയിഡ് അടക്കം ഈ തുക 647.50 ആയി വര്‍ധിച്ചു. മൊത്തം 193.00 പൗണ്ട് വിര്‍ജിന്‍മണിയുടെ കമ്മീഷന്‍ ഇനത്തില്‍ മാറ്റിവെച്ച് ബാക്കി തുകയായ 5,471 പൗണ്ടാണ് ഈ അപ്പീല്‍ വഴിയും ഷൈനുവിന്റെ ലിങ്ക് വഴിയും സമാഹരിച്ച് വിതരണത്തിനായി അവശേഷിച്ചത്.

കഴിഞ്ഞ ദിവസം എഡിന്‍ബറോയില്‍ നിന്നു ഹെല്‍പ് ലൈനിലേയ്ക്ക് ബന്ധപ്പെട്ട എഡിന്‍ബറോ നേപ്പിയര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയ്ക്ക് 150 പൗണ്ട് നല്‍കിയതുള്‍പ്പെടെ മൊത്തം 5475 പൗണ്ട് ആണ് 24 കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കായി ഇതുവരെ നല്‍കുന്നത്. 4 പൗണ്ട് ജനറല്‍ ഫണ്ടില്‍ നിന്നുമെടുത്താണ് ഏറ്റവും ഒടുവില്‍ തീരുമാനിച്ച 650 പൗണ്ട് വോള്‍വര്‍ഹാംടണിലെ വിദ്യാര്‍ത്ഥിനിക്ക് നല്‍കുന്നത്. 100 പൗണ്ട് മുതല്‍ പരമാവധി 250 പൗണ്ട് വരെയാണ് ഇങ്ങനെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡുമായി ബന്ധപ്പെട്ട് ദുരിതത്തിലായവര്‍ക്കും ഇതുവരെ നല്‍കിയത്.

അസുഖത്താല്‍ വലഞ്ഞു ജോലി നഷ്ടപ്പെട്ട് താമസസൗകര്യവും ഇല്ലാതെ പാര്‍ക്കിലും പാലത്തിന്റെ അടിയിലും കിടന്നുറങ്ങേണ്ടി വന്ന ഈസ്റ്റ്ഹാം സ്വദേശിയ്ക്കാണ് ഈ അപ്പീലിന്റെ ആദ്യ സഹായമായ 250 പൗണ്ട് നല്‍കിയത്. മറ്റൊരു കേസില്‍ ഈസ്റ്റ്ഹാമില്‍ തന്നെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിനിരയായ തൃപ്പൂണിത്തുറ സ്വദേശിയും ഇങ്ങനെ സഹായത്തിന് അര്‍ഹനായിരുന്നു. മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ അദ്ദേഹത്തിന് നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ ഈസ്റ്റ്ഹാം കേന്ദ്രീകരിച്ച് താമസിക്കുന്ന കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്കും 100 മുതല്‍ 250 പൗണ്ട് വരെ നല്‍കുകയുണ്ടായി. തുടര്‍ന്ന് ക്രോയ്‌ഡോണ്‍, ഈസ്റ്റ് ലണ്ടന്‍, ലൂട്ടന്‍, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍, വാറിങ്ടന്‍, പ്രസ്റ്റണ്‍, ന്യൂ കാസില്‍, എഡിന്‍ബറോ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അടക്കമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വാടകയ്ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി ചാരിറ്റിയുടെ ഹെല്‍പ് ലൈനിലേക്ക് വിളിക്കുകയും അവര്‍ക്ക് സഹായമായി ഒരു നിശ്ചിത തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുകയും ചെയ്തു.

ആവശ്യങ്ങള്‍ അറിയിച്ച് ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുമ്പോള്‍ ട്രസ്റ്റിമാരും അഡൈ്വസറി കമ്മറ്റി അംഗങ്ങളും വിശദമായ അന്വേഷണം നടത്തി ട്രസ്റ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ട്രസ്റ്റിമാരുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ഛാണ് എത്ര തുകയെന്നതടക്കം സഹായം നല്‍കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സാമ്പത്തികസ്ഥിതി പരിശോധിച്ച് അര്‍ഹരാണിയെന്നറിയുന്നതിന് ബാങ്ക് സ്റ്റേറ്റ്‌മെന്റ്കള്‍ അടക്കം പരിശോധിക്കാറുണ്ട്. കൂടാതെ അവര്‍ താമസിക്കുന്ന ലോക്കല്‍ അസോസിയേഷനുകളെയും ബന്ധപ്പെട്ട് അന്വേഷണം നടത്താറുണ്ട്.

ഭക്ഷണം തുടങ്ങിയ സാധനങ്ങള്‍ പ്രാദേശിക അസോസിയേഷനുകളും കൗണ്‍സിലുകളും നല്‍കാറുണ്ടെങ്കിലും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പൈസയ്ക്ക് ഇവര്‍ നന്നേ ബുദ്ധിമുട്ടുന്നതായി അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. നാട്ടില്‍ അത്യാവശ്യം സാമ്പത്തിക നിലയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ നിന്നും പൈസ എത്തിച്ച് കൊടുക്കുവാറുണ്ടെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റ് നിരവധി വിദ്യാര്‍ത്ഥികള്‍ കൊറോണക്കാലം തുടങ്ങിയ വേളയില്‍ ബ്രിട്ടനില്‍ എത്തിപ്പെടുകയുണ്ടായിരുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്തിയ ഇവര്‍ക്ക് ഒരു ജോലി പോലും തരപ്പെടുത്താന്‍ സാധിക്കുന്നതിന് മുമ്പേ കടകളടക്കമുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ കൊറോണയുടെ പ്രത്യാഘാതത്താല്‍ അടച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫര്‍ലോ സ്‌കീമിന്റെ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുകയുണ്ടായില്ല. കൂനിന്മേല്‍ കുരു എന്നത് പോലെ ഇവിടുത്തെ ജീവിത ചിലവും വാടകയും യൂണിവേഴ്‌സിറ്റി ഫീസും നാട്ടിലെ ബാങ്ക് ലോണുമെല്ലാം യുകെയിലെത്തിയ നല്ലൊരു ശതമാനവും വിദ്യാര്‍ത്ഥികളെ ശരിക്കും നട്ടം തിരിച്ചു കളഞ്ഞിരുന്നു.

അന്വേഷണത്തിന് ചാരിറ്റി ട്രസ്റ്റിമാരായ അഫ്‌സല്‍ അലി, ജിമ്മി ജോര്‍ജ്ജ്, രശ്മി പ്രകാശ്, റോയി സ്റ്റീഫന്‍, ടോമിച്ചന്‍ കൊഴുവനാല്‍, ജഗദീഷ് നായര്‍, സൈമി ജോര്‍ജ്ജ്, സോണി ചാക്കോ എന്നിവരും അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ കെ ഡി ഷാജിമോന്‍, ഷൈനു മാത്യു, സിബി മേപ്രത്ത് എന്നിവരും നേതൃത്വം നല്‍കി. വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നും തുടക്കത്തില്‍ വന്ന സഹായാഭ്യര്‍ത്ഥനകള്‍ക്ക് അഡൈ്വസറി കമ്മിറ്റി അംഗമായ സിബി തോമസ് നേരിട്ട് സഹായം നല്‍കിയിരുന്നു.
02086387457/03300010641എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്‍ന്മെന്റിന്റെ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category