1 GBP = 94.80 INR                       

BREAKING NEWS

പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരങ്ങള്‍ തേടുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യണം

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യ ജീവിതം ഹ്രസ്വമാണെങ്കിലും ജീവിക്കുന്നിടത്തോളം കാലം അതിമനോഹരമായും സമാധാനപരമായും ജീവിക്കുവാനാണ് ഓരോ വ്യക്തികളും ലക്ഷ്യമിടുന്നതും ആജീവനാന്തം പരിശ്രമിക്കുന്നതും. വേറിട്ട ധാരാളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കുറച്ചു മേഖലകളില്‍ മൂല്യങ്ങളേറെയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. ജീവിതത്തില്‍  ആല്‍മാര്‍ഥത കുറവുള്ള ധാരാളം സുഹൃത്ബന്ധങ്ങളേക്കാള്‍ ആല്‍മാര്‍ഥതയുള്ള കുറച്ചു സുഹൃത്തുക്കളെ മാത്രം ഓരോരുത്തരും ആഗ്രഹിക്കുന്നു. സമാധാനമേറിയ കുടുംബ ജീവിതത്തിനായി പല ജീവിത പങ്കാളികളെ തേടി അലയാതെ സ്ഥിരതയുള്ളതും വിശ്വസ്തതയേറിയതുമായ ഒരാളെ മാത്രം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു.

ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുള്ളവര്‍ ധാരാളം ധനവും വസ്തുവകകളും സ്വരുക്കൂട്ടുവാന്‍ ശ്രമിക്കാതെ ഉള്ള സമ്പാദ്യത്തില്‍ ജീവിതം ആസ്വദിക്കുന്നു. കുട്ടികളുടെ അനാവശ്യങ്ങള്‍ സാധിച്ചു നല്‍കാതെ ആവശ്യങ്ങള്‍ മാത്രം സാധിച്ചു കൊടുക്കുന്നു. ഈ ആധുനിക ലോകത്തില്‍ ഇവയെല്ലാം തിരിച്ചറിവുള്ളവരും വിവേകമുള്ളവരുമായ എല്ലാ മനുഷ്യരുടെയും ജീവിത രീതികളാണ്. ചുരുക്കത്തില്‍ അനാവശ്യമായ ധാരാളിത്വത്തെക്കാളും നിരവധിയായ പ്രവര്‍ത്തന മേഖലകളെക്കാളും ഹ്രസ്വമായതും എന്നാല്‍ ഗുണനിലവാരമധികമുള്ള ജീവിതശൈലികളും ജീവിതത്തില്‍ അവലംബിക്കുവാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. അതിലേയ്ക്കായി ഓരോരുത്തരുടെയും യുക്തിയ്ക്ക് അനുയോജ്യമായ അളവുകോലുകളും സ്വന്തമായി നിശ്ചയിക്കുന്നു. എന്നിരുന്നാല്‍ കൂടിയും ഭൂരിഭാഗം മനുഷ്യരും ജീവിതത്തില്‍ സംതൃപ്തരാവുന്നില്ല എന്നതാണ് സാധാരണക്കാരുടെ മുന്‍പിലുള്ള പ്രതിസന്ധി.

ഇഷ്ടപെട്ട ജീവിത രീതികളും പ്രവര്‍ത്തനമേഖലകളും തിരഞ്ഞെടുത്തെങ്കില്‍ കൂടിയും സംതൃപ്തി ലഭിക്കാതെ വരുമ്പോള്‍ വീണ്ടും സ്വാഭാവികമായും ഭൂരിഭാഗം മനുഷ്യരും അടുത്ത മേച്ചില്പുറങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടുപിടിക്കുവാനും അവിടങ്ങളില്‍ പ്രാവീണ്യം നേടുവാനും കാലതാമസം നേരിടുകയും ചെയ്യും. എന്നാല്‍ കുറച്ചു വിവേകികളായ മനുഷ്യര്‍ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളെ ഒരിക്കല്‍ കൂടി വിചിന്തനങ്ങള്‍ നടത്തി പോരായ്മകളെ നികത്തിക്കൊണ്ട് തിരഞ്ഞെടുത്ത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഒരിക്കലെങ്കിലും പോരായ്മകളുടെയും പരാജയങ്ങളുടെയും കാര്യകാരണങ്ങള്‍ ചികയുന്നവര്‍ പിന്നീടുള്ള ജീവിതത്തില്‍ കൂടുതല്‍ കരുതലെടുക്കുന്നവരാണെന്നു തന്നെയാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യ ശരീരത്തിലെ പേശികള്‍ പോലെ തന്നെയാണ് മനുഷ്യമനസിന്റെ ഇച്ഛാശക്തികളും, എത്രത്തോളം പ്രവര്‍ത്തന നിരതമായിരിക്കുന്നുവോ അത്രത്തോളം കാലം പ്രവര്‍ത്തന സജ്ജവുമായിരിക്കും. ഇഷ്ടപെട്ട മേഖലകളിലെ തോല്‍വികള്‍ മനുഷ്യരുടെ ആല്‍മവിശ്വാസത്തെ ചോര്‍ത്തുമ്പോള്‍  മറ്റേതെങ്കിലും മേഖലകളിലെ വിജയം മനുഷ്യരെ മാനസികമായി ഉത്തേജിതരാക്കും. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറമായി കൂടുതല്‍ പ്രവര്‍ത്തനമേഖലകളെ തിരഞ്ഞെടുത്ത് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമാണ് ചിലയിടങ്ങളില്‍ നിന്നുമുള്ള തോല്‍വികളില്‍ നിന്നും രക്ഷ നേടാനുള്ള മാനസികമായ അധിക ഉന്മേഷം ലഭിക്കുകയുള്ളു. ജീവിതത്തില്‍ തോല്‍വികളോടുള്ള ഭയം വളരെ ആപത്തുനല്‍കുന്നത് തന്നെയാണ്, മാതാപിതാക്കളില്‍ നിന്നും കുട്ടികളിലേയ്ക്ക് പകരുവാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ ചിലപ്പോഴെങ്കിലും വിജയം ഉറപ്പാക്കുവാന്‍ എപ്പോഴും നിലവാരങ്ങള്‍ മാത്രമുള്ള പ്രവര്‍ത്തനമേഖലകളില്‍ ആശ്രയിക്കാതെ കര്‍മ്മ മണ്ഡലങ്ങള്‍ വിസ്തൃതമാക്കുക തന്നെ ചെയ്യണം.

എന്തുകൊണ്ടാണ് ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സംഘമാളുകളുടെ അഥവാ ഒരു മികച്ച ടീമിനേക്കാള്‍ തന്നെ മെച്ചപ്പെട്ടതാകുന്നതെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍  എല്ലായ്‌പ്പോഴും തന്നെ വ്യക്തികളേക്കാള്‍ കൂടുതല്‍ പ്രാധാന്യം സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും നല്‍കുവാനാണ് താല്‍പ്പര്യം കാണിക്കുന്നത്. പ്രത്യേകിച്ചും ഓരോ കൂട്ടായ്മകളെയും നയിക്കുന്ന നേതാക്കന്മാര്‍ അവരുടെ വിജയങ്ങളെല്ലാം തന്നെ ഒരു സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ട് മാത്രമാണെന്ന് അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഒരു പരിധിവരെ എല്ലാ അംഗങ്ങളെയും പ്രോല്‌സാഹിപ്പിക്കുവാനും അതോടൊപ്പം നിലവിലുള്ള  തുല്യമായ ജീവിതാവസരങ്ങളുടെ നിയമങ്ങള്‍ പാലിക്കുവാനും കൂടിയാണ്. പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരേപോലെ കൂട്ടാളികളാണെങ്കിലും ചില വ്യക്തികളുടെ സമയോചിതമായ ഇടപെടലുകളും പ്രവര്‍ത്തനരീതികളുമാണ് എല്ലാ വിജയങ്ങളുടെ പിന്നിലെന്ന് പരസ്യമായ രഹസ്യവുമാണ്. പക്ഷെ പൊതുസമൂഹത്തിലും സദസ്സുകളിലും പരസ്യമായി അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടുകള്‍.

പക്ഷെ ഇതേ സത്യം വിജയം കൈവരിച്ച പ്രശസ്ത വ്യക്തികള്‍ പൊതുവേദികളിലൂടെ വിളിച്ചു പറയുമ്പോള്‍ സ്വാഭാവികമായും അംഗീകരിക്കേണ്ടി വരും. ഇതുപോലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഫേസ്ബുക്കിന്റെ നിര്‍മ്മാതാവും മേധാവിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കു വച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞത് 'ചില അവസരങ്ങളില്‍  ഒരു മികച്ച എഞ്ചിനീയര്‍ 100 ശരാശരി എഞ്ചിനീയര്‍മാരെക്കാള്‍ വിലമതിക്കുവാറുണ്ടെന്നാണ്.' സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ അത്രയും വലിയ ഉദാഹരണങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുവാന്‍ സാധിക്കില്ലെങ്കിലും, ചെറിയ വ്യവസായ സംരംഭങ്ങള്‍ രാപകലധ്വാനിച്ച് വിജയിപ്പിച്ചെടുത്ത ചില വ്യക്തികളെ പരിചയമുള്ളവര്‍ക്ക് ഈ പ്രസ്താവന ശരിയുമാണെന്ന് മനസിലാകും.  ഇപ്പോള്‍ നിലവിലുള്ള പല രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ ചിലപ്പോള്‍ കാണുവാന്‍ സാധിക്കും ഇവയെല്ലാം തുടങ്ങിയത് ഒരു വ്യക്തിയുടെ മാത്രം ആശയങ്ങളില്‍ നിന്നുമാണെന്ന്. 

ഒരിക്കല്‍ ഒരു സ്‌കൂളില്‍ പുതിയതായി പഠിപ്പിക്കുവാനെത്തിയ അദ്ധ്യാപിക കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങളിലെ നിലവാരങ്ങള്‍ അനുഭവിച്ചറിയുവാനായി ഒരു പരീക്ഷണം നടത്തിക്കാണിച്ചു. ഏകദേശം അന്‍പതോളം കുട്ടികളുള്ള ക്ളാസില്‍ പകുതിയോളം കുട്ടികള്‍ക്ക് കുറെയേറെ കളിമണ്ണ് നല്‍കികൊണ്ട് അവരോരുത്തരും ഓരോ കളിമണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. ആ ഒരു ഗ്രൂപ്പിലുള്ള ഓരോ കുട്ടികള്‍ക്കും അവരുടെ മാത്രം ഇഷ്ടമുള്ള രീതിയില്‍ പാത്രങ്ങളുണ്ടാക്കുവാനുള്ള സ്വാതന്ത്രം ലഭിച്ചു. എന്നാല്‍ അത്രയും കുട്ടികളടങ്ങുന്ന മറ്റു ഗ്രൂപ്പിനോട് വ്യത്യസ്തമായ ആവശ്യമാണ് മുന്നോട്ട് വച്ചത്. ആ ഗ്രൂപ്പിലുള്ള എല്ലാവരും ചേര്‍ന്ന് ഏറ്റവും മേന്മയേറിയ ഒരു കളിമണ്‍ പാത്രം മാത്രം ഉണ്ടാക്കുവാനായി. ഐകമത്യം മഹാബലം എന്ന ആപ്ത വാക്യം പഠിച്ചവരും ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ ശ്രമിക്കുന്നവരും അതോടൊപ്പം കൂട്ടായ്മകളുടെ ശക്തിയില്‍ വിശ്വസിക്കുന്നവരും അതിലുപരി പ്രോഘോഷിക്കുന്നവരെല്ലാം തന്നെ പ്രതീക്ഷിച്ചത് രണ്ടാമത്തെ ഗ്രൂപ്പിലുള്ള എല്ലാവരും ചേര്‍ന്ന് ഏറ്റവും നല്ലയൊരു  കളിമണ്‍ പാത്രം മെനഞ്ഞെടുത്തു എന്ന് തന്നെയാണ് പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറിച്ചാണ്.

രണ്ടാമത്തെ ഗ്രൂപ്പിലുള്ള എല്ലാവരും അന്യോന്യം ആലോചിക്കുകയും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്തത്. അവരുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുവാനും അന്തിമമായൊരു പാത്രം രൂപകല്പന ചെയ്യുവാനും അവര്‍ക്ക് സാധിച്ചില്ല. എന്നാല്‍ ആദ്യത്തെ ഗ്രൂപ്പിലുള്ള എല്ലാവരും തന്നെ ഓരോ പാത്രങ്ങള്‍ നിര്‍മ്മിക്കുക തന്നെ ചെയ്തു. അവയില്‍ പലതും പ്രതീക്ഷിച്ചതിലും വളരെയധികം മേന്മയേറിയതുമായിരുന്നു. അതായത് ചില സാഹചര്യങ്ങളില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളെക്കാള്‍ ഉത്തമമാണ്.  അതുപോലെ തന്നെ എല്ലായ്‌പ്പോഴും  ഐകമത്യം മഹാബലം എന്ന ആപ്ത വാക്യത്തിനെ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കില്ലായെന്നും പ്രവര്‍ത്തനത്തില്‍ കാണിക്കുകയായിരുന്നു ആ അദ്ധ്യാപിക അന്നേദിവസം.

മനുഷ്യ മസ്തിഷ്‌കത്തിലെ പ്രവര്‍ത്തനങ്ങളുടെ പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ അനുമാനങ്ങളില്‍ മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികളുടെ വ്യക്തിഗത സാമൂഹിക സംഭാവനകള്‍ അമൂല്യങ്ങളാണ്, ചില അവസരങ്ങളില്‍ മഹല്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ഗ്രൂപ്പിനേക്കാള്‍ വളരെയധികം തന്നെയാണ്. ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയ കാരണങ്ങളും അവര്‍ തന്നെ കൃത്യമായി വിവരിക്കുന്നുമുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തന ഘടനയിലെ വ്യത്യാസമാണ്. തനിയെയുള്ള അവസ്ഥകളില്‍  മനുഷ്യന്റെ ബുദ്ധി കൃത്യമായ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള വഴികള്‍ മാത്രമാണ് തേടുന്നത് എന്നാല്‍  കൂട്ടായ പ്രവര്‍ത്തനവേളകളില്‍ ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളിലേക്കാള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട്  വ്യതിചലിച്ചു ചിന്തിക്കുവാന്‍ തുടങ്ങും. ഒരു പരിധിവരെ മനുഷ്യരുടെ സാമൂഹിക പ്രതിബദ്ധതകള്‍ തന്നെയാണ് ഇങ്ങനെ ചിന്തിക്കുന്നതിന്റെ പ്രധാന കാരണവും. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം തന്നെ വ്യവസായ മേഖലകളില്‍ വ്യക്തിഗത തീരുമാനമെടുക്കുന്നവരാണ് അധികവും എന്നാല്‍ സര്‍ക്കാര്‍ തലങ്ങളില്‍ കൂട്ടായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്.

മറ്റു ഉദാഹരണങ്ങളും ധാരാളമുണ്ട് കമ്പ്യൂട്ടിങ് പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍ തനിയെ പ്രവര്‍ത്തിക്കുമ്പോഴാണ് ക്രിയാത്മകത കൂടുന്നത്. അതോടൊപ്പം തന്നെ ഡിസൈനര്‍മാര്‍, കലാകാരന്മാര്‍, ശില്‍പ്പികള്‍  ഇവരെല്ലാവരും തനിയെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അത്രയും പ്രശോഭിക്കാറുമില്ല.  ഇങ്ങനെയൊക്കെ ആണെങ്കിലും ചില അവസരങ്ങളില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മനോഹരമാവാറുമുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തങ്ങളെല്ലാം പൂര്‍ണ്ണമായി അവലോകനം ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ സംഭാവനകള്‍ അമൂല്യങ്ങള്‍ തന്നെയാണ്. അതിനാലാണ്  കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തള്ളിക്കളയാതെ തന്നെ ഓരോ വ്യക്തികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലെയ്ക്കുള്ള സംഭാവനകള്‍ കൂടി എല്ലാ അവസരങ്ങളിലും  കണക്കിലെടുക്കണമെന്നുള്ള ആവശ്യമുയരുന്നത്.

വ്യക്തികളിലെ പ്രവര്‍ത്തനങ്ങളുടെ നിലവാരമാണ് അവരുടെ പ്രവര്‍ത്തനമേഖലകളുടെ വ്യാപ്തിയെക്കാള്‍ വലുതെന്നുള്ള പൊതു അഭിപ്രായം സമൂഹത്തിലും പ്രവര്‍ത്തന മേഖലകളിലും നിലനില്‍ക്കുന്നുണ്ട്. ഒരുപരിധിവരെ എല്ലാ മേഖലകളിലും പരിപൂര്‍ണ്ണതയും ആധികാരികതയും തേടുന്ന നേതൃത്ത്വത്തിനും ഉന്നതാധികാരികള്‍ക്കും ഉചിതവുമായിരിക്കും. എന്നാല്‍ പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനമേഖലകളുടെയും  വ്യാപ്തി അധവാ വൈവിധ്യയേറിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണ് ഓരോ വ്യക്തികള്‍ക്കും ഗുണനിലവാരമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ സാധിക്കുകയുള്ളു എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. ജീവിതത്തിലുള്ള എല്ലാ പ്രവര്‍ത്തനമേഖലകളിലും കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോളും പുതിയ പ്രവര്‍ത്തന ശൈലികള്‍ പരീക്ഷിക്കുമ്പോഴും, വ്യക്തികളില്‍ അനുനിമിഷം ആല്‍മ വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

വേറിട്ടതായ ഓരോ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റുകള്‍ വരുത്തുമ്പോഴും, വിലയിരുത്തലുകള്‍ നടത്തിയും തിരുത്തലുകള്‍ വരുത്തിയും പുതിയ അനുഭവങ്ങള്‍ നേടുമ്പോള്‍ മാത്രമാണ് പ്രവര്‍ത്തനങ്ങളുടെ നിലവാരങ്ങള്‍ ഉയര്‍ത്തുവാന്‍ സാധിക്കുന്നത്.  ഓരോ അനുഭവങ്ങളിലൂടെയും വ്യക്തികള്‍ തിരിച്ചറിയുന്നത്  അവരോരുത്തരുടേയും ഇഷ്ടങ്ങളും അനിഷ്ടങ്ങളോടുമൊപ്പം അവരുടേതായ സ്വന്തം ശൈലിയിലുള്ള പ്രവര്‍ത്തന രീതികളാണ്. വ്യക്തികളുടെ മാത്രം സ്വന്തമായ ജീവിത ശൈലി തിരിച്ചറിയുന്നതിലൂടെയും തിരഞ്ഞെടുക്കന്നതിലൂടെയും സ്ഥിരതയോടുള്ള സ്വഭാവ രീതികള്‍ സൃഷ്ടിക്കുവാനും പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കുവാനും സാധിക്കും. അനുദിന ജീവിതത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുകയും നടത്തികൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ചിലമേഖലകളില്‍ തിരിച്ചടികളും തോല്‍വികളും ഉണ്ടാകുമ്പോള്‍ മനസാന്നിധ്യവും ആല്‍മവിശ്വാസവും നഷ്ടപ്പെടാതിരിക്കുകയുള്ളു. അങ്ങനെ വരുമ്പോള്‍ മാത്രമാണ് തോല്‍വികളുണ്ടാവുമ്പോള്‍ ഒരിക്കലും പിന്നോട്ട് മാറാതെ അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍  മെച്ചപ്പെടുത്തുവാന്‍ സാദ്ധ്യമാവുകയുള്ളു.

മനുഷ്യ മസ്തിഷ്‌കത്തിനുള്ളില്‍ ന്യൂറോണുകളുടെ സങ്കീര്‍ണ്ണതയേറിയ പ്രവര്‍ത്തന ശൃംഖല തന്നെയാണ് അനുനിമിഷം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ന്യൂറോണുകള്‍ക്കും അവയുടേതായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അതിസാമര്‍ഥ്യമുള്ള വ്യക്തികളുടെ മസ്തിഷ്‌കത്തില്‍  ചില അവസരങ്ങളില്‍ ബുദ്ധിശക്തി സജീവമാകുമ്പോള്‍  കൂടുതല്‍ വിജ്ഞാനമുദിക്കുകയും ആശയവിനിമയങ്ങള്‍ അതിവേഗതയിലാവുകയും ചെയ്യും.

ലോകത്തിലുള്ള ഓരോ വ്യക്തികളുടെയും കാര്യത്തിലും ഇത് ബാധകമാണ്, പലരുടെയും ബുദ്ധി അവിശ്വസനീയമാംവിധം സങ്കീര്‍ണ്ണമാണ്, തല്‍ഫലമായി, മികച്ച കഴിവുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ പല സാധാരണക്കാരുടെയും മനസ്സിന്റെ മൂല്യത്തെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. അതായത് കൂട്ടായ പ്രവര്‍ത്തനങ്ങളെക്കാളും വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്. ക്രിയാല്മകമായ നേതൃത്വത്തെക്കുറിച്ചുള്ള കോര്പറേറ്റ് മേഖലകളില്‍ വിശ്വാസം ഒന്ന് മാത്രമാണ് നേതാക്കന്മാര്‍ എല്ലാ സമയങ്ങളിലും കടുത്തതും വിലയേറിയ തുമായ തീരുമാനങ്ങള്‍ എടുക്കേണ്ടവരാണ് പക്ഷെ അവര്‍ക്ക് എപ്പോഴും വളരെ എളുപ്പമായ ഒരു തീരുമാനം എടുക്കുവാന്‍ സാധിക്കും 'ഏറ്റവും മികച്ച വ്യക്തികളെ കണ്ടുപിടിച്ച് ഏറ്റവും മികച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ അവരെ പ്രാപ്തരാക്കുക'.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category