1 GBP = 97.40 INR                       

BREAKING NEWS

രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റക്കാരനെന്ന് കണ്ട് ജീവപര്യന്തം വിധിച്ച ഒരു കൊടുംകുറ്റവാളിയെ ജീവിച്ചിരുന്നപ്പോള്‍ എടുത്തുകൊണ്ട് നടന്ന സിപിഎം മരിച്ചപ്പോള്‍ രക്തസാക്ഷിയാക്കാന്‍ ശ്രമിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടന അനുസരിച്ചാണ്? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഒറ്റ കോളം വാര്‍ത്തയില്‍ അത് അവസാനിപ്പിച്ചത്? മലബാറിലെ അനേകം പച്ച ജീവനുകള്‍ കൊത്തി പറിച്ച കുഞ്ഞനന്തന് രാജോചിതമായ യാത്രയപ്പ് നല്‍കാന്‍ ഈ പാര്‍ട്ടി ചൈനയില്‍ രജിസ്റ്റര്‍ ചെയ്തതാണോ?

Britishmalayali
kz´wteJI³

റുപതിറ്റാണ്ടിലേറെ പ്രായമുള്ള കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനല്‍ ഇന്നലെ രോഗം ബാധിച്ച് മരിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞനന്തന്‍ എന്ന സിപിഎമ്മിന്റെ നേതാവ് അന്തരിക്കുമ്പോള്‍ അദ്ദേഹം ഒരു ഏരിയാ കമ്മിറ്റി അഗം മാത്രമാണ് എന്നിരിക്കുമ്പോഴും സിപിഎമ്മിന്റെ സകല നേതാക്കന്മാരും കണ്ണീര്‍ വാര്‍ക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ മിതത്വത്തിന്റേയും സമത്വത്തിന്റേയും പ്രതീകമായി സകല ജനതയുടേയും ഇഷ്ടം സമ്പാദിച്ച കെ.കെ ശൈലജ ടീച്ചര്‍ വരെയുള്ളവര്‍ കണ്ണീര്‍ വാര്‍ക്കുന്ന ദൃശ്യങ്ങളാണ് എങ്ങും കാണുന്നത്. കുഞ്ഞനന്തന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും കൊണ്ടുപോകുന്നതിന് മുന്‍പായി സാമൂഹിക അകലവും സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് മാനദണ്ഡങ്ങളുമൊക്കെ ലംഘിച്ച് കൊണ്ടാണ് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളും അണികളും ഒഴുകിയെത്തിയത്. ശൈലജ ടീച്ചര്‍ കുഞ്ഞനന്തന്‍ എന്ന മരിച്ച് പോയ രാഷ്ട്രീയ ക്രിമിനലിനെ വിശേഷിപ്പിച്ചത് ശത്രുക്കള്‍ പോലും സ്നേഹിക്കുന്ന ധീരന്‍ എന്നാണ്.

എന്താണ് കുഞ്ഞനന്തനെ സിപിഎമ്മിന് ഇത്രയേറെ പ്രിയങ്കരനാക്കി ഘടകം സിപിഎമ്മെന്ന കണ്ണൂരില്‍ ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കേരളത്തിന്റെ അധികാരം മുഴുവന്‍ കണ്ണൂരെന്ന ജില്ലയിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് നയങ്ങള്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി അതിന് അടിത്തറയായി സൂക്ഷിച്ച ജനകീയ ജനാധിപത്യ വിപ്ലവം എന്ന് പറയുന്നത് അരും കൊലകളും കുറ്റകൃത്യങ്ങളും ആണ് എന്നത് കൃത്യമായി അറിഞ്ഞും മനസിലാക്കിയും അത് വീഴ്ച കൂടാതെ നിറവേറ്റാന്‍ ആസുത്രണം നടത്തും എന്നതാണ് കുഞ്ഞനന്തന്റെ പ്രത്യേകത. കുഞ്ഞനനന്തന്‍ വെറുമൊരു കുറ്റാരോപിതനല്ല.


ഒരു പൊതു പ്രവര്‍ത്തകനെ 51 തവണ ക്രൂരമായി വെട്ടി നുറുക്കി കൊന്നതിന്റെ ആസുത്രണം ഭംഗിയായി നിര്‍വഹിച്ചതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒരു കുറ്റവാളിയാണ്. എന്നിട്ടും ഈ കുഞ്ഞനന്തന്‍ ധീരനായ രക്തസാക്ഷിയാണ് എന്ന് അവകാശപ്പെടുകയും കുഞ്ഞനന്തന് 'കീ' വിളിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കളുടെ മനോനില പരിശോധിക്കേണ്ടിയിരിക്കുന്നു.

എന്റെ സഖാവെ എന്ന ഒറ്റവാക്കില്‍ കുഞ്ഞനന്തന്റെ മരണത്തെ കുറിച്ച് പോസ്റ്റ് ഇട്ടതിന് കുഞ്ഞനന്തന്റെ വിധവ രമയെ തെറിവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരാണ് സിപിഎം എന്ന പുരോഗമന നവീകരണ പ്രസ്താനത്തിന്റെ വക്താക്കളും അണികളും എന്നത് മനസിലാക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category