1 GBP = 98.20 INR                       

BREAKING NEWS

സെലിബ്രിറ്റികള്‍ അടക്കം സകലരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി; നോട്ടിങാമില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത പ്രസാദ് ദാസ് കോഴിക്കോട് വച്ച് മരണത്തിനു കീഴടങ്ങി; മരണം എത്തിയത് പിറന്നാള്‍ ആഘോഷിച്ച് രണ്ടാഴ്ച മാത്രം കഴിയവേ; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: നോട്ടിംഗാമില്‍ നിന്നും എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട്ട് എത്തിച്ച് ചികിത്സിച്ച മലയാളി യുവാവ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത്. എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്ന പ്രസാദിന്റെ ആഗ്രഹത്തിന്മേല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് വലിയ ഫണ്ട് റൈസിംഗ് നടത്തിയാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി നാട്ടിലേക്ക് അയച്ചത്.

എന്നാല്‍, കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ചികിത്സ നടത്തിയ പ്രസാദിന് അസുഖം കുറയുകയും ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ബന്ധു വീട്ടില്‍ വിശ്രമത്തിലും കഴിയുകയായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് അസുഖം മൂര്‍ച്ഛിക്കുകയും മിംസ് ഹോസ്പിറ്റലില്‍ വച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തത്. പിറന്നാള്‍ ആഘോഷിച്ചു രണ്ടാഴ്ച പിന്നിടുമ്പോളാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അടക്കം വന്‍ ആഘാതമായിരിക്കുകയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍.
37കാരനായ പ്രസാദിനെ ഏപ്രില്‍ 24നാണ് കോഴിക്കോട് എത്തിച്ചത്. ബ്രിട്ടനിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും പ്രസാദ് ഭാര്യയെയും നാലു വയസുള്ള ഏക മകളെയും പോലും കാണുവാന്‍ സാധിക്കാതെ മാനസികമായി തളരുകയും ചെയ്തതോടെയാണ് എങ്ങനെയും നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. അങ്ങനെയാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെ തുക കണ്ടെത്തി എയര്‍ ആംബുലന്‍സ് സംഘടിപ്പിച്ചത്. 

ലോകം മുഴുവന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയാണ് എല്ലാ കടമ്പകളും പൂര്‍ത്തിയാക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. ബ്രിട്ടനിലെ യു എസ് ടി ഗ്ലോബല്‍ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത്. അമേരിക്കയില്‍ നിന്നും ഏകദേശം 60000 ലേറെ ഡോളറും യുകെയില്‍ നിന്നും 41000 ലേറെ പൗണ്ടുമാണ് പ്രസാദിന്റെ യാത്രയ്ക്കായി സമാഹരിക്കപ്പെട്ടത്. ഒടുവില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എല്ലാം കഠിന പ്രയത്‌നങ്ങള്‍ വൃഥാവിലാക്കി പ്രസാദ് മരണത്തിനു കീഴടങ്ങുകയായിരുന്നു.

പ്രസാദിന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category