1 GBP = 97.30 INR                       

BREAKING NEWS

നിങ്ങളുടെ ബാങ്ക് അക്കൗ ണ്ട് സ്റ്റേറ്റ്‌മെന്റ് അഞ്ച് മിനിറ്റ് പരിശോധിച്ചാല്‍ ലാഭിക്കുന്നത് അനേകം പൗണ്ടാകാം; നമ്മളറിയാ തെ പാഴാക്കുന്ന ചെലവുകള്‍ നിയന്ത്രിക്കാന്‍ ഇതാ ചില വഴികള്‍

Britishmalayali
kz´wteJI³

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ഒഴിഞ്ഞു കിടക്കുന്ന ചെലവുകള്‍ കണ്ടുപിടിച്ച് ഒഴിവാക്കാന്‍ വെറും അഞ്ച് മിനിറ്റ് നേരത്തെ പരിശോധന മതി എന്നാണ് മണീ സേവിംഗ് എക്സ്പേര്‍ട്ടായ മാര്‍ട്ടിന്‍ ലൂയിസ് പറയുന്നത്. സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്സ്, ഡയറക്ട് ഡെബിറ്റുകള്‍, റിക്കറിംഗ് പേയ്മെന്റുകള്‍ എന്നിവ വഴി അനേകം പൗണ്ടുകളാണ് ഓരോ മാസവും നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ പലതും ആവശ്യമില്ലാത്ത പേയ്മെന്റുകളായിരിക്കും. ഇവ കാന്‍സല്‍ ചെയ്യേണ്ടതെങ്ങനെയെന്ന് അറിഞ്ഞിരിക്കണം.

സാധാരണ ചെലവുകള്‍ സംബന്ധിച്ചുള്ള സാമ്പത്തിക നിയന്ത്രണ തന്ത്രങ്ങള്‍ ഇതുപോലെ നാമറിയാതെ നമ്മുടെ അക്കൗണ്ടില്‍ നിന്നും കൊഴിഞ്ഞുപോകുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുവാന്‍ ഉതകില്ല. ഇവിടെ ആവശ്യം ഒരു മണി ഓഡിറ്റിംഗ് ആണ്. ആ പണം അതിനായി ചെലവഴിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക. ഉദാഹരണത്തിന്, ഒരാള്‍ മൂന്ന് കൊല്ലം മുന്‍പ് വിറ്റ വീടിനുള്ള കൗണ്‍സില്‍ ടാക്സ് ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതായി മാര്‍ട്ടിന്‍ പറഞ്ഞു. അതുപോലെ മറ്റു ചിലര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അടച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇങ്ങനെ നാം അറിയാതെ പണം നഷ്ടപ്പെടാനുള്ള വഴികള്‍ ഇവയാണ്.

ഡയറക്ട് ഡെബിറ്റ്
ഒരു കമ്പനിക്ക്, ഒരു നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും എടുക്കാനുള്ള അനുമതിയാണിത്. ഇലക്ട്രിസിറ്റി ബില്‍, ബ്രോഡ്ബാന്‍ഡ് ബില്‍ തുടങ്ങിയവക്കാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്. ബില്‍ തുക കുറവാണെങ്കിലും നിശ്ചയിക്കപ്പെട്ട തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യപ്പെടും.

സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍
ഒരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ ഒരു നിശ്ചിത തുക എല്ലാ മാസവും നല്‍കാന്‍ ബാങ്കിന് ഔരു ഉപഭോക്താവ് നല്‍കുന്ന നിര്‍ദ്ദേശമാണിത്. ഇത് സ്ഥിരമായ ഒരു തുകയായിരിക്കും. ഇതും ആവശ്യമില്ലാതെ പോകുന്നുണ്ടോ എന്ന് പരിശോധിക്കണം.

റിക്കറിംഗ് പേയ്മെന്റ്
നിങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളിലെ ലോംഗ് നമ്പര്‍ മാത്രം നല്‍കുമ്പോഴാണ് റിക്കറിംഗ് പേയ്മെന്റ്. ഇത് മാസത്തില്‍ ഒരിക്കല്‍ ആയിരിക്കും. ഓണ്‍ലൈന്‍ സബ്സ്‌ക്രിപ്ഷന്‍സ്, പേഡേ ലോണുകള്‍ അഡള്‍ട്ട് എന്റര്‍ടെയിന്മെന്റ് വെബ്സൈറ്റുകള്‍ തുടങ്ങിയവക്കാണ് സാധാരണയായി ഇത് ഉപയോഗിക്കുക. അതായത്, മാസത്തില്‍ ഒരിക്കല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണമീടാക്കാന്‍ കമ്പനിക്ക് അനുവാദം നല്‍കുന്നു.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഓണ്‍ലൈനില്‍ പരിശോധിക്കുവാനാണ് മാര്‍ട്ടിന്‍ പറയുന്നത്. ഡയറക്ട് ഓര്‍ഡറുകളും ഡയറക്ട് ഡെബിറ്റിയുകളും അവിടെ കാണാനാകും എന്നാല്‍ റിക്കറിംഗ് പേയ്മെന്റുകള്‍ കണ്ടുപിടിക്കുക പ്രയാസമാണ്. അതായത്, നിങ്ങളുടേ അക്കൗണ്ടിലുള്ള ഓരോ പേയ്മെന്റ് വിശദാംശങ്ങളിലൂടെയും പോയാല്‍ മാത്രമേ റിക്കറിംഗ് പേയ്മെന്റുകള്‍ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനാകു. സ്മാര്‍ട്ട് ബില്‍, യോള്‍ട്ട് തുടങ്ങിയ ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് ഉപകാരപ്രദമാണെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category