1 GBP = 97.30 INR                       

BREAKING NEWS

ലോകം മുഴുവന്‍ ബ്രിട്ടന്റെ അത്ഭുതമരുന്നിനു പിന്നാലെ; കൊവിഡിനെ തോല്‍പ്പിക്കാന്‍ എത്തുന്ന ഡെക്‌സമേതസോണ്‍ ഗുളിക 20 എണ്ണത്തിന് വെറും ഒന്നര പൗണ്ട് മാത്രം; ലോകമെങ്ങും മരുന്നു ലഭ്യതയും സുലഭം; കയ്യടിക്കാം നമ്മുടെ സ്വന്തം ഓക്സ്ഫോര്‍ഡിനായി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒടുവില്‍ ആ അത്ഭുത വാര്‍ത്ത പുറത്തു വന്നിരിക്കുന്നു, കൊവിഡിനെ വരിഞ്ഞു കെട്ടാന്‍ ഉള്ള നിയോഗം ഏറ്റെടുത്തിരിക്കുന്നത് ബ്രിട്ടനിലെ ഗവേഷകര്‍. ഇന്നലെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പതിവ് പത്രസമ്മേളനത്തില്‍ ഏറെ സന്തോഷത്തോടെ കൊവിഡിനെ വരിഞ്ഞു കെട്ടാന്‍ ഡെക്സമേതസോണ്‍ എന്ന മരുന്നിനു കഴിയുമെന്ന് വ്യക്തമാക്കിയതോടെ ലോകം മുഴുവന്‍ അന്വേഷിച്ചത് ഇതേക്കുറിച്ചു മാത്രമാണ്.

മാസങ്ങളായി പതിനായിരങ്ങള്‍ മരിച്ചു വീണുകൊണ്ടിരിക്കെ ലോകം അമേരിക്കയോടും ബ്രിട്ടനോടും ചോദിച്ചു കൊണ്ടിരുന്നത് ആ രാജ്യങ്ങളുടെ വിഖ്യാതമായ കഴിവുകളെ പറ്റിയുള്ള സംശയങ്ങള്‍ മാത്രമായിരുന്നു. അറിവും സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും പണവും ഉണ്ടായിട്ടും ഈ പകര്‍ച്ച വ്യാധിയെ തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കാന്‍ ആയിട്ടില്ല. മുന്‍പ് ലോകം ഭീതിയോടെ കണ്ട സാര്‍സ്, എബോള വൈറസുകള്‍ കൈപ്പിടിയില്‍ അതിവേഗം ഒതുക്കിയ ആധുനിക ലോകം കൊവിഡിന് മുന്നില്‍ മുട്ടുമടക്കി തലകുനിച്ചു നില്‍ക്കുന്ന ദയനീയ രംഗമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു വഴിക്കു രോഗം, മറുവഴിയില്‍ പഠനം
എന്നാല്‍ കൊവിഡ് എത്തിയപ്പോള്‍ തന്നെ അതിനെക്കുറിച്ചു പഠനം ആരംഭിച്ച പ്രധാന രാഷ്ട്രമാണ് ബ്രിട്ടന്‍. അതിനായി അനേക കോടി പണവും മുടക്കുന്നു. ആദ്യ ഘട്ടത്തില്‍ താനേ ഗവേഷണത്തിനായി 20 മില്യണ്‍ പൗണ്ട് ആണ് ബ്രിട്ടന്‍ മാറ്റിവച്ചത്. വീണ്ടും ആ തുക പലവട്ടം ഉയര്‍ത്തി. ഒരു വശത്തു രോഗം പടരുമ്പോള്‍ മറുവശത്ത് അതിനെ തടയാനുള്ള ഗവേഷണവും പഠനവും മുറപോലെ നടക്കുക ആയിരുന്നു. ബ്രിട്ടനിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങള്‍ എല്ലാം കൂട്ടായും ഒറ്റയ്ക്കൊറ്റയ്ക്കും ഈ ഗവേഷണങ്ങളില്‍ മുഴുകുക ആയിരുന്നു.

കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ്, ലണ്ടന്‍ ഇംപീരിയല്‍ എന്നിവയൊക്കെ ഈ ഗവേഷങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തു. ആന്റി ബോഡി ടെസ്റ്റും വാക്‌സിന്‍ പരീക്ഷണവും ഒക്കെ നടന്നത് ഇത്തരത്തിലാണ്. ഈ ഘട്ടത്തിലാണ് രോഗം ബാധിച്ചവര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുന്ന ഒരു മരുന്നിനെ കുറിച്ച് ശാസ്ത്ര ലോകം ആധികാരികതയോടെ ആദ്യം കേള്‍ക്കുന്നത്. അതിന്റെ കാരണക്കാര്‍ ആകാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് ആയി എന്നത് കൊണ്ടാണ് ഇന്നലെ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ബ്രിട്ടനിലേക്ക് തിരിഞ്ഞത്.

പാരസെറ്റാമോളിന്റെ ചിലവില്‍ കൊവിഡ് മരണം തടയാം
ഈ കണ്ടെത്തലില്‍ ഏറ്റവും ആകര്‍ഷകം ആയതു ഡെക്സമേതസോണ്‍ എന്ന മരുന്ന് ലോകത്തിനു പരിചിതം ആണെന്നത് തന്നെയാണ്. ഇപ്പോള്‍ തന്നെ ലോകത്തെല്ലായിടത്തും ഇത് ലഭ്യവുമാണ്. വിലയോ തുച്ഛം ഗുണമോ മെച്ചം എന്നതാണ് ഇപ്പോള്‍ ഡെക്സമേതസോണ്‍ എന്ന മരുന്നിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇരുപതു ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിനു വെറും ഒന്നര പൗണ്ട് മാത്രമാണ് ചെലവ്. അതായതു സാധാരണ പാരസെറ്റമോള്‍ വാങ്ങുന്ന ചിലവില്‍ കൊവിഡ് രോഗിയെ പരിചരിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് മുന്നില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല ലോകത്തിന്റെ മരുന്ന് ശേഖരത്തില്‍ ഇപ്പോള്‍ തന്നെ സുലഭമാണ് ഈ മരുന്ന്. പുതുതായി ഒന്ന് ഉണ്ടാക്കിയെടുക്കേണ്ട ഗതികേട് ഇല്ലെന്നു ചുരുക്കം.

മുന്‍പ് ഇന്ത്യയില്‍ സുലഭമായ മലേറിയ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണില്‍ തടഞ്ഞെങ്കിലും ലോകം അതില്‍ വേണ്ടത്ര കണ്ണ് പതിപ്പിച്ചില്ല. കാരണം ശക്തമായ പാര്‍ശ്വ ഫലങ്ങള്‍ ഏറെയുള്ള മരുന്ന് ആയതിനാല്‍ തന്നെ. കൊവിഡ് പടര്‍ന്നു കയറിയപ്പോള്‍ അമേരിക്കന്‍ ജനതയ്ക്കു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വാങ്ങി സ്വയം ചികില്‍സിക്കാന്‍ വരെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. മിക്കവരും ഈ മരുന്നു വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ഒടുവില്‍ മരുന്നുമായി പോയ വിമാനം തട്ടിയെടുത്തു എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിട്ടും ഹൃദ്രോഗ സാധ്യത സൃഷ്ടിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വേണ്ടെന്നു വയ്ക്കുക ആയിരുന്നു ലോക രാജ്യങ്ങള്‍.

പാര്‍ശ്വ ഫലങ്ങളില്‍ ആശങ്ക വേണ്ട
ഇപ്പോള്‍ ബ്രിട്ടന്‍ കണ്ടെത്തിയ ഡെക്സമേതസോണ്‍ എന്ന മരുന്നും പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതാണെങ്കിലും സാധാരണ ഏതു മരുന്നും സൃഷ്ടിക്കുന്നതിന് തുല്യമായ വിധത്തിലേ മനുഷ്യ ശരീരത്തെ ബാധിക്കൂ എന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷണം പറയുന്നത്. സാധാരണ സ്റ്റിറോയിഡുകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍  ഡെക്സമേതസോണ്‍ ഉപയോഗം വഴിയും ഉണ്ടാകാം.

എന്നാല്‍ നിലവില്‍ ഏതൊരു രോഗിയും ഉപയോഗിക്കുന്ന വേദന സംഹാരികള്‍ പോലും ശരീരത്തിന് ഹാനികരം കൂടി ആണെന്ന വസ്തുതക്ക് മുന്നില്‍ ഡെക്സമേതസോണ്‍ അപകടകാരി എന്നൊരു പേരുദോഷം വരുത്തില്ല എന്ന ആശ്വാസമാണ് ലോകം പങ്കിടുന്നത്. മാത്രമല്ല ഏറ്റവും കുറഞ്ഞ ഡോസില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കേണ്ടിയും വരുന്നുള്ളൂ.

കൊവിഡില്‍ അവശനാകാതെ പോകുന്ന രോഗിക്ക് ഗുളിക രൂപത്തിലും അല്ലാത്തവര്‍ക്ക് ഐവി ഫ്ളൂയിഡ് ആയും ഡെക്സമേതസോണ്‍ ഉപയോഗിക്കാം. ഈ മരുന്ന് ഉപയോഗിച്ചാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ശ്വാസ തടസം മാറാതിരിക്കുന്നുള്ളൂ എന്നതാണ് പ്രധാന കണ്ടെത്തല്‍. ഇതോടെ കൊവിഡ് രോഗികള്‍ എത്തപ്പെടുന്ന വെന്റിലേറ്റര്‍ എന്ന അവസാന ആശ്രയം ഒഴിവാക്കാനാകും. വെന്റിലേറ്ററില്‍ കയറിയാലും രക്ഷപ്പെടും എന്ന ഒരുറപ്പും ഇല്ലാത്ത രോഗത്തിന് മുന്നില്‍ വൈദ്യശാസ്ത്രത്തിന് പടച്ചട്ടയാകുകയാണ് ഡെക്സമേതസോണ്‍.

പ്രത്യേക തയ്യാറെടുപ്പുകള്‍ ഇല്ലാതെ ഡെക്സമേതസോണ്‍ ലോകത്തിന് ഉപയോഗിച്ച് തുടങ്ങാം എന്നതാണ് ഗവേഷണ നിയന്ത്രണം നടത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ചീഫ് എക്സാമിനര്‍ പീറ്റര്‍ ഹോര്‍ബി പറയുന്നത്. ശരീര കലകളെ ബാധിക്കുന്ന നീര്‍ക്കെട്ട് മാറ്റാന്‍ നിലവില്‍ ഡോക്ടര്‍മാര്‍ ആശ്രയിക്കുന്ന പ്രധാന മരുന്നുകളില്‍ ഒന്നാണ് ഡെക്സമേതസോണ്‍. നിലവില്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധിയായി രോഗികളുടെ കയ്യില്‍ എത്തുന്നതാണ് ഈ മരുന്ന്.

അലര്‍ജി, ആസ്മ, എക്‌സിമ, ഗുഹ്യരോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവയ്‌ക്കൊക്കെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ മരുന്നു ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ അതിവേഗ സുഖപ്രാപ്തിയാണ് കൊവിഡ് രോഗികള്‍ കാട്ടുന്നത്. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നത് നിയന്ത്രിക്കണം എന്നാണ് ലോക സംഘടനയുടെ നിലപാട്. കാരണം രോഗവിമുക്തിക്ക് അത് കൂടുതല്‍ സമയം സൃഷ്ടിക്കും എന്നതുകൊണ്ടാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category