1 GBP = 97.30 INR                       

BREAKING NEWS

കേരളത്തിനായി കളം നിറഞ്ഞത് 11 ചാംപ്യന്‍ഷിപ്പുകളില്‍; 1985ലെ ഡല്‍ഹി ദേശീയ ഗെംയിസില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ടീമിലെ അംഗം; 93ല്‍ ടൈറ്റാനിയം ഫെഡറേഷന്‍ കപ്പ് ജേതാക്കളായപ്പോള്‍ മികച്ച താരം: കേരളാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കായിക ലോകം

Britishmalayali
kz´wteJI³

പത്തനംതിട്ട: കേരള വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് (60) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. രണ്ടാഴ്ചയായി ഇവിടെ ചികിത്സയില്‍ ആയിരുന്നു. മല്ലശേരി നെടിയവിളയില്‍ കുമ്പഴക്കടവില്‍ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ 7.30 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എത്തിക്കും. 8 മുതല്‍ 10വരെ കൊന്നപ്പാറയിലുള്ള മോടിയില്‍ നെടിയവിളയില്‍ വീട്ടില്‍ വയ്ക്കും. ശുശ്രൂഷകളും ഇവിടെ നടക്കും. തുടര്‍ന്ന് 10.30 മുതല്‍ 12.30 വരെ പൂങ്കാവ് മല്ലശേരി വൈഎംസിഎ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നിനു പൂങ്കാവ് മല്ലശേരി ബെത്ലഹെം മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

ഇന്ത്യന്‍ വോളിബോളിന്റെ സുവര്‍ണകാലത്ത് അറ്റാക്കര്‍ എന്ന നിലയില്‍ തിളങ്ങിയ അദ്ദേഹം കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായിരുന്നു. 1993ല്‍ ടൈറ്റാനിയം ഫെഡറേഷന്‍ കപ്പ് ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരമായിരുന്ന ഡാനിക്കുട്ടി ഡേവിഡ് ടൈറ്റാനിയത്തില്‍ നിന്ന് ഇക്കഴിഞ്ഞ മെയ് 30നാണു വിരമിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ്, റാന്നി സെന്റ് തോമസ് കോളജ് ടീമുകളിലൂടെയാണ് ഡാനിക്കുട്ടിയുടെ വോളിബോള്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്നു കേരള സര്‍വകലാശാല ക്യാപ്റ്റനായി.

1981 മുതല്‍ 1993 വരെ കേരളത്തിനായി 11 ചാംപ്യന്‍ഷിപ്പുകളില്‍ കളം നിറഞ്ഞു കളിച്ചു. 81-82 ലെ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ചാംപ്യന്‍ഷിപ് നേടിയ കേരള സര്‍വകലാശാലാ ടീമിനെ നയിച്ചത് ഡാനിക്കുട്ടിയായിരുന്നു. തുടര്‍ന്ന് ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി ജഴ്സിയണിഞ്ഞു. 1993ല്‍ ടൈറ്റാനിയം ഫെഡറേഷന്‍ കപ്പ് ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരം അദ്ദേഹമായിരുന്നു. 1985 ലെ ഡല്‍ഹി ദേശീയ ഗെംയിസില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ടീമിലും അംഗമായിരുന്നു.

ഡാനിക്കുട്ടിയുടെ സഹോദരന്‍ എന്‍.ഡി. വര്‍ഗീസ് ഇക്കഴിഞ്ഞ 6ന് അന്തരിച്ചിരുന്നു. കോന്നി കൊന്നപ്പാറ മോടിയില്‍ വീട്ടില്‍ ആനിയമ്മ (മോനി) യാണു ഡാനിക്കുട്ടിയുടെ ഭാര്യ. മക്കള്‍: ഡെന്നീസ് ഡാനി, ആനീസ് ഡാനി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category