1 GBP = 98.20 INR                       

BREAKING NEWS

വീടെന്ന സ്വപ്നം പോലും സാധിക്കാതെ വിട വാങ്ങിയ ജോസ് മെല്‍ബോയ്ക്ക് ജൂലായ് രണ്ടിന് അന്ത്യാഞ്ജലി; ഭാര്യയും മൂന്നു മക്കളും കഴിയുന്നത് കൗണ്‍സില്‍ ഫ്ലാറ്റില്‍; ജോസിന്റെ കുടുംബത്തെ സഹായിക്കണമെന്ന് സുഹൃത്തുക്കളും; കോവിഡ് കാലത്ത് സഹായങ്ങള്‍ നല്‍കിയ യുകെ മലയാളികള്‍ക്ക് മുന്നിലേക്ക് ഒരു കുടുംബം കൂടി

Britishmalayali
kz´wteJI³

കവന്‍ട്രി: ഒട്ടേറെ പ്രയാസങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു നടക്കുമ്പോഴും ജോസോ ഭാര്യ സരിതയോ അതൊന്നും പുറമെ പ്രകടിപ്പിച്ചിരുന്നില്ല. ഗാട്വിക് എയര്‍പോര്‍ട്ടില്‍ താത്കാലിക ജോലി ഉണ്ടായിരുന്ന ജോസ് ഇടയ്ക്കു ജോലി നഷ്ടമായതിന്റെ പ്രയാസത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ വിവരിക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട ജോസിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനും കുടുംബത്തിന് തുണയാകുവാനും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കരുണ തേടിയെത്തുകയാണ് അദ്ദേഹത്തിന്റെ കുടുംബവും ക്രാളിയിലെ മലയാളി സമൂഹവും. ഏതാനും കുടുംബങ്ങള്‍ മാത്രമായുള്ള ക്രാളിയില്‍ നിന്നും ഈ കുടുംബത്തിന് സഹായം നല്‍കും വിധമുള്ള പണം കണ്ടെത്തുക പ്രയാസം ആണെന്ന് വക്തമായതോടെയാണ് നാട്ടുകാര്‍ അടക്കമുള്ളവര്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നത്. 

തിങ്കളാഴ്ചയാണ് ജോസ് മെല്‍ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് വക്തമായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം കൊറോണറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കാനുള്ള നടപടികളും ഊര്ജിതമായിട്ടുണ്ട്. അതിനിടെ അടുത്ത മാസം രണ്ടാം തിയതി സംസ്‌കാരം നടത്താനുള്ള തയ്യാറെടുപ്പുകളും അതിവേഗം പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചിരുന്നെകിലും കോവിഡ് നിയന്ത്രണം മൂലം ഒട്ടേറെ കടമ്പകള്‍ മുന്നിലുണ്ട് എന്നതിനാലാണ് മക്കളുടെ കൂടി ആഗ്രഹത്തോടെ സംസ്‌ക്കാരം ക്രാളിയില്‍ തന്നെ നടത്താന്‍ തീരുമാനമായത്. 
എപ്പോഴും ചിരിക്കുന്ന ജോസ് ഒരു മഴവില്‍ കാഴ്ച പോലെ മാഞ്ഞുപോകുക ആയിരുന്നു എന്നാണ് മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത് .നാല്പത്തി ആറാം പിറന്നാള്‍ ആഘോഷിക്കാന്‍ വെറും മൂന്നു മാസം ബാക്കി നില്‍ക്കെയാണ് ഒരു യാത്രാമൊഴി പോലും ചൊല്ലാതെ നിശബ്ദനായി ജോസ് കടന്നു പോയിരിക്കുന്നത് . ആ ഞെട്ടല്‍ ഇപ്പോഴും പ്രിയപെട്ടവരുടെ ഉള്ളു നീറ്റുകയാണ് .  എപ്പോഴും സ്‌നേഹത്തോടെ പെരുമാറിയിരുന്ന ജോസ് ചിരി മുഖത്ത് നിന്നും മാഞ്ഞുപോകാതെ സൂക്ഷിച്ചിരുന്നതായും അടുത്തറിയുന്നവര്‍ പറയുന്നു . ഇടയ്ക്കു ജോലി നഷ്ടമായി കടുത്ത സാമ്പത്തിക പ്രയാസത്തില്‍ കടന്നു പോയപ്പോഴും അതൊന്നും ആരെയും അറിയിക്കാതെ നോക്കുക ആയിരുന്നു എന്നും സുഹൃത്തുക്കള്‍ പറയുന്നു . മൂന്നു മക്കളെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കഠിനമായി ജോലി ചെയ്യുന്ന സാഹചര്യം പ്രദേശവാസികളായ മലയാളികളും വിവരിക്കുന്നു . ഈ കുടുംബത്തെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളി മുന്നിട്ടിറങ്ങണം എന്ന് ക്രൗളിക്കു സമീപമുള്ള റെഡ് ഹില്‍ , ഹോര്‍ഷം തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ള മലയാളികളും ഇന്നലെ ആവശ്യപ്പെട്ടിരുന്നു . 

കോവിഡ് കാലത്തു മലയാളികള്‍ക്കിടയില്‍ നടന്ന 15 മരണങ്ങളില്‍ ഭൂരിഭാഗത്തിലും അതാതിടങ്ങളിലെ  മലയാളി സമൂഹങ്ങള്‍ തന്നെയാണ് കുടുംബങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് . അതില്‍ തന്നെ റെഡ്ഹില്ലില്‍ മരിച്ച സിന്റോകും നോട്ടിന്‍ഹാമില്‍ മരിച്ച അനൂജിന് വേണ്ടിയും വന്‍തുകകള്‍ പ്രാദേശികമായും ദേശീയമായും സമാഹരിക്കപ്പെട്ടിരുന്നു . ലഭ്യമായ കണക്കുകള്‍ അനുസരിച്ചു കഴിഞ്ഞ രണ്ടു മാസത്തില്‍ യുകെ മലയാളി സമൂഹം മാത്രമായി അഞ്ചു ലക്ഷം പൗണ്ട് ഈ ആവശ്യങ്ങള്‍ക്കായി കണ്ടെത്തിയിട്ടുണ്ട് . അക്കൂട്ടത്തില്‍ ഒരു കുടുംബം കൂടി നിസഹായരായി നില്‍കുമ്പോള്‍ മലയാളി സമൂഹം കരുണ കാട്ടാന്‍ തയാറാകും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.
ഇന്നലെ വൈകുന്നേരം ജോസ് മെല്‍ബോയിക്ക് വേണ്ടി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നപ്പോഴും കുടുംബം നേരിടുന്ന പ്രയാസം  നേരില്‍ അനുഭവപ്പെടുകയും ചെയ്തു . ക്രൗളിയില്‍ ആദ്യമായി നടക്കുന്ന മലയാളി മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും പ്രദേശ വാസികള്‍ പങ്കിടുന്നുമുണ്ട് . ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി ലഭിക്കുന്ന പണത്തില്‍ 25 % ഗിഫ്‌റ് എയ്ഡ് കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ അത് കുടുംബത്തിന് സഹായമായി മാറുമല്ലോ എന്നാണ് പ്രദേശ വാസികളായ മലയാളികളും പ്രധാനമായും പങ്കിടുന്ന വസ്തുത.

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
  • ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Jose Melboyee Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category