1 GBP = 97.30 INR                       

BREAKING NEWS

യൂണിവേഴ്സല്‍ ക്രെഡിറ്റ് പരിഷ്‌കാരങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കും; പണം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട ചില ചെറിയ കാര്യങ്ങള്‍

Britishmalayali
kz´wteJI³

ന്ത്യന്‍ വംശജനായ യുകെയിലെ പുതിയ ചാന്‍സലര്‍ ഋഷി സുനക് പ്രഖ്യാപിച്ച പുതിയ ബഡ്ജറ്റ് പ്രക്രാം യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ അധികമായ പണം നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കും. അതിനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന യൂണിവേഴ്സല്‍ ക്രെഡിറ്റ് പരിഷ്‌കാരങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കിയിരിക്കണം. ഇത്തരത്തില്‍ അധികമായി പണം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടുന്ന ചില ചെറിയ കാര്യങ്ങളെക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.

അര്‍ഹരായവര്‍ക്ക് അവരുടെ  വീട്ട് വാടക, മറ്റ് സര്‍വീസ് ചാര്‍ജുകള്‍ തുടങ്ങിയവ അടക്കുന്നതിന് സഹായിക്കുന്നതാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. ക്ലെയിമെന്റിന്റിന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരത്തില്‍ ലഭിക്കുന്ന തുക നിശ്ചയിക്കപ്പെടുന്നത്. ക്ലെയിമന്റിന് 35 വയസിന് താഴെയാണ് പ്രായമെങ്കിലും ഒരു പാര്‍ട്ണര്‍ക്കൊപ്പമല്ല ജീവിക്കുന്നതെങ്കിലും ഇത്തരത്തില്‍ ലഭിക്കുന്ന തുകക്ക് പരിധിയുണ്ടെന്നറിയുക. ഇത്തരക്കാര്‍ക്ക് ഒരു ഷെയേര്‍ഡ് ഹൗസിലെ സിംഗിള്‍ റൂമിന് വാടക കൊടുക്കുന്നതിന് സഹായിക്കുന്ന വിധത്തിലുള്ള തുക മാത്രമേ യൂണിവേഴ്സല്‍ ക്രെഡിറ്റായി ലഭിക്കുകയുള്ളൂ.

ലോക്കല്‍ ഹൗസിംഗ് ഷെയേര്‍ഡ് അക്കൊമഡേഷന്‍ നിരക്കിന് അനുസൃതമായിട്ടായിരിക്കും ഇത് ലഭിക്കുന്നത്. ഓരോ പ്രദേശത്തും വ്യത്യസ്തമായ ഈ നിരക്ക് കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഒരു ടൂള്‍ പ്രദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ക്ലെയിമന്റുമാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് ഷെയേര്‍ഡ് അക്കൊമഡേഷന്‍ നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈ വകയില്‍ നേടിയെടുക്കാന്‍ സാധിക്കും. ക്ലെയിമന്റ് ഭിന്നശേഷിയുളള ആളാണെങ്കിലും 18 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുണ്ടെങ്കിലും അവരെ ആശ്രയിച്ച് ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കൊപ്പമാണ് ജീവിക്കുന്നതെങ്കിലും  25നും 34നും ഇടയില്‍ പ്രായമുള്ളവരും ഭവനരഹിതര്‍ക്കുള്ള ഹോട്ടലില്‍ കുറഞ്ഞത് മൂന്ന് മാസമായി താമസിക്കുന്നതെങ്കിലും യൂണിവേഴ്സല്‍ ക്രെഡിറ്റായി കൂടുതല്‍ തുക ലഭിച്ചേക്കും.

ഇത്തരത്തില്‍ പരമ്പരാഗതമായി ലഭിക്കുന്ന ഇളവുകള്‍ക്ക് പുറമെ മറ്റ് ചില പുതിയ ഇളവുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നുവെന്നറിയുക. കൊറോണവൈറസ്,  ചെലവ് ചുരുക്കല്‍ തുടങ്ങിയ നിരവധി ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാണ് യൂണിവേഴ്സല്‍ ക്രെഡിറ്റുമായി ബന്ധപ്പെട്ട് സുനക് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ വെല്‍ഫെയര്‍ സിസ്റ്റത്തിലൂടെ അര്‍ഹമായവര്‍ക്ക് ലഭിക്കുന്ന തുകയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ സാധിക്കുമെന്നാണ് സുനക് അവകാശപ്പെടുന്നത്. യൂണിവേഴ്സല്‍ ക്രെഡിറ്റ്, ഹൗസിംഗ് ബെനഫിറ്റ് ക്ലെയിമന്റുകള്‍ക്കായി  ഷെയേര്‍ഡ് അക്കൊമേഡന്‍ റേറ്റില്‍ പുതിയ ഇളവുകളേര്‍പ്പെടുത്തുമെന്നും ഇതിലൂടെ ഭവനരാഹിത്യമെന്ന ഭ ീഷണിയില്‍ നിന്നും അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വമേകാനാവുമെന്നുമാണ് ഗവണ്‍മെന്റ് പറയുന്നത്.

പുതിയ മാറ്റങ്ങള്‍
--------------

പുതിയ മാറ്റങ്ങള്‍ പ്രകാരം 16നും 24നും ഇടയില്‍ പ്രായമുള്ള റഫ് സ്ലീപ്പര്‍മാര്‍ക്കും 25 വയസു വരെയുള്ള കെയര്‍ ലീവര്‍മാര്‍ക്കും  ഗാര്‍ഹിക പീഡനത്തിരകളായവര്‍ക്കും മനുഷ്യക്കടത്തിന് ഇരകളായവര്‍ക്കും തങ്ങളുടെ ഭവനരാഹിത്യത്തില്‍ നിന്നും കരകയറുന്നതിനായി  യൂണിവേഴ്സല്‍ ക്രെഡിറ്റിന് ക്ലെയിം ചെയ്യാന്‍ സാധിക്കും. ഈ മാറ്റങ്ങള്‍ വരും മാസങ്ങളില്‍ പ്രാവര്‍ത്തികമാകുന്നതാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category